സ്‌ട്രേലിയയിലെ ഇന്ധന വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തിയതോടെ നട്ടംതിരിയുന്നത് വാഹനഉടമകൾ. കഴിഞ്ഞദിവസം പെട്രൊൾ വില 14 സെന്റ് ഉയർന്ന് ലിറ്ററിന് 1.50 ഡോളറായതോടയാണ് വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയത്. പലയിടത്തും വില 1.70 ഡോളർ വരെ ഈടാക്കിയതായും റിപ്പോർട്ടുണ്ട്.

വോൾസെയിൽ പെട്രോൾ വില 1.47 ഡോളറാണെങ്കിലും അത് റിട്ടെയ്ൽ മേഖലയിൽ എത്തുമ്പോൾ വില 1.57 മുതൽ 1.60 ഡോളറിലേക്കും ഉയരുകയാണ് ചെയ്യുന്നത്. സിഡ്‌നിയിൽ അൺലീഡഡ് 91 ന്റെ വില 1.71 ഡോളറിലേക്ക് ഉര്ന്നപ്പോൾ വിലക്കുറവുള്ള സിൻഡ്ഹാമിൽ വില 1.41 ഡോളറാണ് ഉള്ളത്.

ഉപഭോക്താക്കൾക്ക് ഭാരമാകുന്ന രീതിയിൽ ഓസ്‌ട്രേലിയയിൽ പെട്രോൾ വില ഉയരുന്നത് തടഞ്ഞില്ലെങ്കിൽ പെട്രോളിയം കമ്പനികൾക്കെതിരെ നടപടിയെടുക്കുമെന്ന് ഫെഡറൽ സർക്കാർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു,യഒരു ലിറ്റർ പെട്രോളിന് കുറഞ്ഞത് മൂന്നു സെന്റെങ്കിലും അമിതമായാണ് കമ്പനികൾ ഇടാക്കുന്നതെന്ന് ഓസ്‌ട്രേലിയൻ കൺസ്യൂമർ ആൻഡ് കോംപറ്റീഷന് കമ്മീഷൻ ചൂണ്ടിക്കാട്ടിയിരുന്നു.