- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിക്കൊപ്പം ഡൽഹി മെട്രോ ട്രെയിനിൽ സഞ്ചരിച്ചു സെൽഫി എടുത്ത് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി മാൽക്കം ടേൺബുൾ; ട്വിറ്ററിൽ പോസ്റ്റ് ചെയ്ത സെൽഫി വൈറലാകുന്നു; മോദിയുടെ നേതൃത്വത്തിൽ രാജ്യം നേടുന്നത് അവിശ്വസനീയ പുരോഗതിയും വളർച്ചയുമെന്നും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി
ന്യൂഡൽഹി: ഇന്ത്യ സന്ദർശിക്കുന്ന ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി മാൽക്കം ടേൺബുൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഡൽഹി മെട്രോയിൽ യാത്ര ചെയ്തു. മോദിക്കൊപ്പം സെൽഫിയും അദ്ദേഹം എടുത്തു. ഇത് ടേൺബുൾ തന്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയുമുണ്ടായി. ഡൽഹി മെട്രോ ബ്ലൂലൈനിൽ നരേന്ദ്ര മോദിക്കൊപ്പം എന്ന കാപ്ഷനോടെയാണ് ടേൺബുൾ സെൽഫി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യയുമായി ഓസ്‌ട്രേലിയ സഹകരണം ശക്തമാക്കുമെന്ന് ടേൺബുൾ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബന്ധം ശക്തമാണെന്നും തന്റെ സന്ദർശനത്തോടെ അതു കൂടുതൽ ഉറപ്പിക്കപ്പെട്ടുവെന്നും ടേൺബുൾ പറഞ്ഞു. മോദി ഇന്ത്യയെ അസാധ്യമായ വിധത്തിൽ വികസനത്തിലേക്കും വളർച്ചയിലേക്കും നയിക്കുകയാണ്. ഇന്ത്യയുടെ നേട്ടങ്ങളെ ലോകം തന്നെ അംഗീകരിക്കുന്നു. മുമ്പത്തെക്കാളും കൂടുതൽ സഹകരണം ഇന്ത്യയുമായി ഉണ്ടാക്കാൻ ഓസ്‌ട്രേലിയയ്ക്ക് ഏറെ താത്പര്യമുണ്ടെന്നും ടേൺബുൾ കൂട്ടിച്ചേർത്തു. നാലു ദിവസത്തെ സന്ദർശനത്തിനായി ഞായറാഴ്ചയാണ് ടേൺബുൾ എത്തിയത്. 2015 സെപ്റ്റംബറിൽ ഓസീസ് പ്
ന്യൂഡൽഹി: ഇന്ത്യ സന്ദർശിക്കുന്ന ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി മാൽക്കം ടേൺബുൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഡൽഹി മെട്രോയിൽ യാത്ര ചെയ്തു. മോദിക്കൊപ്പം സെൽഫിയും അദ്ദേഹം എടുത്തു. ഇത് ടേൺബുൾ തന്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയുമുണ്ടായി.
ഡൽഹി മെട്രോ ബ്ലൂലൈനിൽ നരേന്ദ്ര മോദിക്കൊപ്പം എന്ന കാപ്ഷനോടെയാണ് ടേൺബുൾ സെൽഫി പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇന്ത്യയുമായി ഓസ്‌ട്രേലിയ സഹകരണം ശക്തമാക്കുമെന്ന് ടേൺബുൾ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബന്ധം ശക്തമാണെന്നും തന്റെ സന്ദർശനത്തോടെ അതു കൂടുതൽ ഉറപ്പിക്കപ്പെട്ടുവെന്നും ടേൺബുൾ പറഞ്ഞു.
മോദി ഇന്ത്യയെ അസാധ്യമായ വിധത്തിൽ വികസനത്തിലേക്കും വളർച്ചയിലേക്കും നയിക്കുകയാണ്. ഇന്ത്യയുടെ നേട്ടങ്ങളെ ലോകം തന്നെ അംഗീകരിക്കുന്നു. മുമ്പത്തെക്കാളും കൂടുതൽ സഹകരണം ഇന്ത്യയുമായി ഉണ്ടാക്കാൻ ഓസ്‌ട്രേലിയയ്ക്ക് ഏറെ താത്പര്യമുണ്ടെന്നും ടേൺബുൾ കൂട്ടിച്ചേർത്തു.
നാലു ദിവസത്തെ സന്ദർശനത്തിനായി ഞായറാഴ്ചയാണ് ടേൺബുൾ എത്തിയത്. 2015 സെപ്റ്റംബറിൽ ഓസീസ് പ്രധാനമന്ത്രിയായി ചുമതലയേറ്റ അദ്ദേഹത്തിന്റെ പ്രഥമ ഇന്ത്യാ സന്ദർശനമാണിത്.