- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
സിഡ്‌നിയിൽ ഇന്ത്യൻ ഐടി ഉദ്യോഗസ്ഥ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവം: ഓസ്‌ട്രേലിയൻ പൊലീസിന്റെ അന്വേഷണം ഇന്ത്യയിലേക്ക്
സിഡ്‌നി: ഇന്ത്യൻ ഐടി ഉദ്യോഗസ്ഥ സിഡ്‌നിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ഇന്ത്യയിലേക്ക് വ്യാപിപ്പിക്കുമെന്ന് ഓസ്‌ട്രേലിയൻ പൊലീസ്. മാർച്ചിൽ സിഡ്‌നിയിലെ പരാമറ്റ പാർക്കിലൂടെ ഫോണിൽ സംസാരിച്ചു കൊണ്ടു നടക്കവേയാണ് പ്രഭാ അരുൺകുമാറിന് (41) കഴുത്തിൽ കുത്തേൽക്കുന്നത്. ഗുരുതരമായി പരിക്കേറ്റ അവരെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഉടൻ തന്
സിഡ്‌നി: ഇന്ത്യൻ ഐടി ഉദ്യോഗസ്ഥ സിഡ്‌നിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ഇന്ത്യയിലേക്ക് വ്യാപിപ്പിക്കുമെന്ന് ഓസ്‌ട്രേലിയൻ പൊലീസ്. മാർച്ചിൽ സിഡ്‌നിയിലെ പരാമറ്റ പാർക്കിലൂടെ ഫോണിൽ സംസാരിച്ചു കൊണ്ടു നടക്കവേയാണ് പ്രഭാ അരുൺകുമാറിന് (41) കഴുത്തിൽ കുത്തേൽക്കുന്നത്. ഗുരുതരമായി പരിക്കേറ്റ അവരെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഉടൻ തന്നെ മരിക്കുകയായിരുന്നു. പരാമറ്റ പാർക്കിൽ നിന്നു ലഭിച്ച പുതിയ സിസിടിവി ദൃശ്യങ്ങളിൽ കണ്ട വ്യക്തിയെ അന്വേഷിക്കാനാണ് ഓസ്‌ട്രേലിയൻ പൊലീസ് അന്വേഷണം ഇന്ത്യയിലേക്കും വ്യാപിപ്പിക്കുന്നത്.
പ്രഭ കൊല്ലപ്പെടുന്ന രാത്രിയിൽ ജൂബിലി ലേയ്‌നിനു സമീപമുള്ള പരാമറ്റ ഗോൾഫ് കോഴ്‌സിലൂടെ നടന്നുപോകുന്ന വ്യക്തിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇന്ത്യയിലേക്ക് അന്വേഷണ ഉദ്യോഗസ്ഥരെ എത്തിക്കുന്നത്. സിസിടിവി ദൃശ്യങ്ങളിൽ കണ്ട ഈ വ്യക്തിയെ ഇതുവരെ തിരിച്ചറിയാൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന് ആക്ടിങ് ഇൻസ്‌പെക്ടർ റിച്ചീ സിം വ്യക്തമാക്കി. ഈ ദൃശ്യങ്ങളിൽ കാണുന്ന വ്യക്തിയെ കണ്ടെത്തി ചോദ്യം ചെയ്യുക എന്നതാണ് നിലവിൽ അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിലുള്ള ഏക വഴി. കൊലപാതകം നടന്ന സ്ഥലത്ത് വീണ്ടും നടത്തിയ പരിശോധനയിലാണ് പുതിയ സിസിടി ദൃശ്യങ്ങൾ കണ്ടെത്തിയിരിക്കുന്നത്. പുതിയ തെളിവുകളുടെ പശ്ചാത്തലത്തിൽ കൊലപാതകിയെ കണ്ടെത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഓസ്‌ട്രേലിയൻ പൊലീസ്.
ഇന്ത്യയിലേക്ക് പോകുന്ന അന്വേഷണ സംഘം സ്‌ട്രൈക്ക് ഫോഴ്‌സ് മാർക്കോളയിലെ ഡിറ്റക്ടീവുകൾ അടങ്ങിയതാണെന്നും ഓസ്‌ട്രേലിയൻ പൊലീസ് അറിയിക്കുന്നു. പ്രഭാ അരുൺകുമാറിന്റെ കൊലപാതകം അന്വേഷിക്കുന്ന സ്റ്റേറ്റ് ക്രൈം കമാൻഡിന്റെ ഹൊമിസൈഡ് സ്‌ക്വാഡ് രൂപം നൽകിയിട്ടുള്ളതാണ് സ്‌ട്രൈക്ക് ഫോഴ്‌സ് മാർക്കോള.
മാർച്ച് ഏഴിന് ജോലി സ്ഥലത്തു നിന്ന് വീട്ടിലേക്കു മടങ്ങും വഴി ഭർത്താവുമായി സംസാരിച്ചു കൊണ്ടു നടക്കവേയാണ് ഐടി ഉദ്യോഗസ്ഥയായ പ്രഭാ അരുൺകുമാറിന് അജ്ഞാതന്റെ കുത്തേൽക്കുന്നത്. സിഡ്‌നിയിലെ പ്രാന്തപ്രദേശമായ വെസ്റ്റ്മീഡിലെ വീടിന് സമീപത്തു നിന്ന് 300 മീറ്റർ അകലെ പരാമറ്റ ഗോൾഫ് കോഴ്‌സിൽ വച്ചാണ് അക്രമി പ്രഭയെ കുത്തിപരിക്കേൽപ്പിക്കുന്നത്. കുത്തേറ്റ പ്രഭ തനിക്ക് കുത്തേറ്റെന്ന് ഫോണിലൂടെ ഭർത്താവിനോട് പറഞ്ഞതായി നേരത്തെ വെളിപ്പെട്ടിരുന്നു. തുടർന്ന് രക്ഷയ്ക്കായി ഓടിയ യുവതി പാർക്കിന്റെ കുളത്തിനു സമീപം ചോരയിൽ കുളിച്ചു കിടക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.
പ്രഭയ്ക്ക് കുത്തേൽക്കുന്നതിന് മുമ്പുള്ള സിസിടിവി ദൃശ്യങ്ങൾ മുമ്പ് പൊലീസ് പുറത്തുവിട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് എന്തെങ്കിലും വിവരമുണ്ടെങ്കിൽ അറിയിക്കണമെന്നും പൊലീസ് അറിയിച്ചിരുന്നു.