- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഓസ്‌ട്രേലിയൻ പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റ് 222 മില്ല്യൺ ഡോളർ നഷ്ടത്തിൽ; 30 വർഷത്തെ ഏറ്റവും വലിയ നഷ്ടക്കണക്ക്
മെൽബൺ: ഓസ്‌ട്രേലിയയിലെ നാഷണൽ പോസ്റ്റൽ സർവ്വീസ് 222 മില്ല്യൺ ഡോളർ നഷ്ടത്തിൽ. മെയിൽ ഇന്റസ്ട്രി പ്രധാനപ്പെട്ട മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന വർഷമാണ് ഇതെന്നും ഇതാണ് ബിസിനസ്സിനെ ബാധിച്ചതെന്നും ഓസ്‌ട്രേലിയ പോസ്റ്റ് സിഇഒ അഹമദ് ഫാഹൗർ പ്രതികരിച്ചു.2014-2015 വർഷങ്ങളിൽ ലെറ്റർ വോളിയം 7.3 % മായി കുറയുകയായിരുന്നു. പക്ഷേ പാർസൽ റവന്യൂ 3.6% വർദ്
മെൽബൺ: ഓസ്‌ട്രേലിയയിലെ നാഷണൽ പോസ്റ്റൽ സർവ്വീസ് 222 മില്ല്യൺ ഡോളർ നഷ്ടത്തിൽ. മെയിൽ ഇന്റസ്ട്രി പ്രധാനപ്പെട്ട മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന വർഷമാണ് ഇതെന്നും ഇതാണ് ബിസിനസ്സിനെ ബാധിച്ചതെന്നും ഓസ്‌ട്രേലിയ പോസ്റ്റ് സിഇഒ അഹമദ് ഫാഹൗർ പ്രതികരിച്ചു.
2014-2015 വർഷങ്ങളിൽ ലെറ്റർ വോളിയം 7.3 % മായി കുറയുകയായിരുന്നു. പക്ഷേ പാർസൽ റവന്യൂ 3.6% വർദ്ധിച്ചു. പാർസലിൽ നിന്നുള്ള വരുമാനമാണ് ഓസ്‌ട്രേലിയൻ പോസ്റ്റിന്റെ പകുതിഭാഗവും. 6.37 ബില്ല്യൺ ആണ് ഇത്.
അടിസ്ഥാനസൗകര്യ വികസനത്തിനൂം ഡിപ്പാർട്ട്‌മെന്റ് ഡിജിറ്റലൈസ് ചെയ്യുന്നതിനുമായി പോസ്റ്റ നിക്ഷേപം നടത്തുന്നണ്ട്.ഇത് ഭാവിയിൽ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓസ്‌ട്രേലിയൻ പോസ്റ്റ് ഏറ്റവും വലിയ പ്രതിസന്ധി നേരിടുകയാണെന്നും 1900 തൊഴിൽ അവസരങ്ങളങ്കിലും മൂന്നു വർഷത്തിനുള്ളിൽ വെട്ടിച്ചുരുക്കേണ്ടി വരുമെന്നും ഫാഹൗർ ജൂണിൽ പ്രസ്താവിച്ചിരുന്നു. 2000 തൊഴിലാളികൾക്ക് ഇതിനോടകം തന്നെ ജോലി നഷ്ടപ്പെട്ടു കഴിഞ്ഞു. 4400 പേർക്ക് പരിശീലനം നൽകി മറ്റു ഡിപ്പാർട്ട്‌മെന്റുകളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.