- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്‌ട്രേലിയൻ ഫാമിലി വിസാ നിയന്ത്രണത്തിൽ ഇളവ് ഏർപ്പെടുത്തി; ഇനി മുതൽ നാലു തരം വിസകൾ കൂടി അനുവദിക്കും; പ്രായമായ ആശ്രിതരെയും കൊണ്ടുപോകാം
മെൽബൺ: കുടിയേറ്റക്കാർക്ക് ആശ്വാസം പകർന്നുകൊണ്ട് കുടുംബവിസാ നിയന്ത്രണത്തിൽ ഇളവു വരുത്താൻ ഓസ്‌ട്രേലിയൻ സെനറ്റ് തീരുമാനിച്ചു. 2014 ജൂണിൽ ഏർപ്പെടുത്തിയ വിസാ നിയന്ത്രണത്തിലാണ് ഇപ്പോൾ ഇളവ് നൽകാൻ സെനറ്റ് തീരുമാനമായിരിക്കുന്നത്. പുതിയ തീരുമാനപ്രകാരം നാലു തരം വിസകൾ കൂടി അനുവദിച്ചിട്ടുണ്ട്. Age Dependent Relative Visa, Remaining Relative Visa, Aged Parent visa, Carer Visa എന്നീ നാലു തരം വ
മെൽബൺ: കുടിയേറ്റക്കാർക്ക് ആശ്വാസം പകർന്നുകൊണ്ട് കുടുംബവിസാ നിയന്ത്രണത്തിൽ ഇളവു വരുത്താൻ ഓസ്‌ട്രേലിയൻ സെനറ്റ് തീരുമാനിച്ചു. 2014 ജൂണിൽ ഏർപ്പെടുത്തിയ വിസാ നിയന്ത്രണത്തിലാണ് ഇപ്പോൾ ഇളവ് നൽകാൻ സെനറ്റ് തീരുമാനമായിരിക്കുന്നത്. പുതിയ തീരുമാനപ്രകാരം നാലു തരം വിസകൾ കൂടി അനുവദിച്ചിട്ടുണ്ട്. Age Dependent Relative Visa, Remaining Relative Visa, Aged Parent visa, Carer Visa എന്നീ നാലു തരം വിസകളാണ് പുതുതായി അനുവദിച്ചിട്ടുള്ളത്.
ഇതുപ്രകാരം ഓസ്‌ട്രേലിയൻ പൗരത്വം നേടിയിട്ടുള്ളവർക്കും പെർമനന്റ് റെസിഡന്റ്‌സിനും അവരുടെ ബന്ധുക്കളെ സ്‌പോൺസർ ചെയ്ത് ഒപ്പം താമസിപ്പിക്കാം. 1958-ലെ മൈഗ്രേഷൻ ആക്ടിൽ ഇവ ഉൾപ്പെടുത്തിയിരുന്നതാണെങ്കിലും പിന്നീട് ഇവയ്ക്ക് നിയന്ത്രണം കൊണ്ടുവരികയായിരുന്നു. അനധികൃത കുടിയേറ്റം ശക്തമായതിനെത്തുടർന്നാണ് ഈ നിബന്ധനകൾ പിന്നീട് മരവിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.
പുതിയ വിസകൾ പ്രാബല്യത്തിലായതോടെ പ്രായമായ ആശ്രിതരേയും ബന്ധുക്കൾ, പ്രായമായ മാതാപിതാക്കൾ, വീട്ടുവേലക്കാരികൾ എന്നിവരെയും കൊണ്ടുപോകാം. പുതിയ ഇളവുകൾ കുടിയേറ്റക്കാർക്ക് പുതിയ സാധ്യതകളാണ് തുറന്നുകൊടുത്തിരിക്കുന്നത്. കുടുംബവിസകളിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയത് രാജ്യത്തിന് കൂടുതൽ വരുമാനം ഉണ്ടാക്കുന്നതിന്റെ ഭാഗാമായാണെന്നാണ് സർക്കാരിന്റെ വെളിപ്പെടുത്തൽ. നിയന്ത്രണം ഉണ്ടായിരുന്നെങ്കിൽ കൂടുതൽ ചെലവേറിയ കോൺട്രിബ്യൂട്ടറി ഫാമിലി വിസകൾ വഴിക്കേ കുടുംബാംഗങ്ങളെ കൊണ്ടുവരാൻ സാധിക്കൂ.
ഓസ്‌ട്രേലിയൻ പൗരത്വമുള്ള ഒരു കുട്ടിയുള്ള മാതാപിതാക്കൾക്ക് കോൺട്രിബ്യൂട്ടറി പേരന്റ് വിസാ (സബ്ക്ലാസ് 143) വഴി ഓസ്‌ട്രേലിയയിലേക്ക് കുടിയേറാൻ സാധിക്കും. എന്നാൽ ഇതിന്റെ ചെലവ് 47,000 ഡോളർ വരും.
ഫാമിലി വിസയിൽ വരുത്തിയിരിക്കുന്ന ഇളവ് ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ ജോലിഭാരം കുറയ്ക്കുമെന്ന് സെനറ്റർ മിഷേലിയ കാഷ് അഭിപ്രായപ്പെടുന്നു. അതേസമയം ഇത്തരം ഫാമിലി വിസകൾക്ക് വേണ്ടിയുള്ള കാത്തിരിപ്പ് 25 വർഷത്തോളം നീളുമെന്നതിനാൽ മിക്കവർക്കും ഇതിന്റെ ഗുണം ലഭ്യമാകില്ലെന്നും ചില സെനറ്റർമാർ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടു തന്നെ മറ്റു മാർഗങ്ങളൊന്നും ഇല്ലാതെ വരുമ്പോൾ കൂടുതൽ ചെലവേറിയ ഫാമിലി വിസകൾക്കായി അപേക്ഷിക്കുക വഴി സർക്കാരിന്റെ വരുമാനം വർധിക്കുമെന്നും പറയപ്പെടുന്നു.
ഏറെ സംവാദങ്ങൾക്കു വഴിവച്ച ഫാമിലി വിസാ ചർച്ചയിൽ അവസാനം നാലു തരം വിസകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം എടുത്തുകളയാൻ സെനറ്റ് തീരുമാനിക്കുകയായിരുന്നു. സെനറ്റർ ഹാൻസൺ യംഗ് ആണ് ഈ ആവശ്യം ആദ്യം സെനറ്റിൽ കൊണ്ടുവന്നത്. ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ കുടിയേറ്റക്കാരുടെ കുടുംബങ്ങൾക്ക് ഒന്നിച്ചുജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് താൻ ചെയ്തതെന്ന് സെനറ്റർ ഹാൻസൺ യംഗ് പിന്നീട് വ്യക്തമാക്കി.