- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെൽബൺ സീറോ മലബാർ രൂപതയുടെ നാലാം വാർഷികം ആഘോഷിച്ചു
ബ്രിസ്‌ബേൻ: മെൽബൺ സീറോ മലബാർ രൂപതയുടെ നാലാം വാർഷികത്തോടനുബന്ധിച്ച് മൂന്ന് ദിവസങ്ങളിലായി കൃപാഭിഷേക ബൈബിൾ കൺവൻഷൻ ബ്രിസ്‌ബേൻ ആഷ് ഗ്രോവ് മാരിസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു.അണക്കര മരിയൻ ധ്യാന കേന്ദ്രം ഡയറക്ടർ ഫാ ഡൊമനിക് വാളമനാൽ കൺവൻഷൻ നയിച്ചു. ഓസ്‌ട്രേലിയയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ന്യൂസിലന്റിൽ നിന്നുമായി 2500 പേരാണ് കൺവൻഷനിൽ പങ്കെടുത്തത്. രൂപതാദ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ മുഖ്യകാർമികനായ വിശുദ്ധ കുർബാനയോടെ കൺവൻഷൻ ആരംഭിച്ചു. തുടർന്ന് നടന്ന വാർഷിക പൊതുസമ്മേളനത്തിൽ ഓസ്‌ട്രേലിയൻ ബിഷപ് കോൺഫ്രൻസ് അദ്യക്ഷൻ ആർച്ച് ബിഷപ് മാർ മാർക് കോൾറിഡ്ജ്, മുൻ ഓസ്്രേടലിയൻ, ഹൈ കമ്മീഷണറും, യൂണിവേഴ്‌സിറ്റി ഓഫ് ക്യൂൻസ് ലാന്റ്, ചാൻസലറും ആയ പീറ്റർ വർഗീസ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. രൂപതാദ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ സ്വാഗതവും രൂപതാ പാസ്റ്ററൽ കൗൺസിൽ അംഗം ജോളി കരുമത്തി നന്ദി പറഞ്ഞു. രൂപത വികാർ ജനറൽ ഫാ ഫ്രാൻസിസ് കോലഞ്ചേരി, ഫാ എബ്രഹാം കഴുന്നടിയിൽ ഫാ വർഗീസ് വാവോലിൽ, ഫാ തോമസ് അരിക്കുഴി തുടങ്ങിയവർ ശ്രുശ്രൂഷകൾക
ബ്രിസ്‌ബേൻ: മെൽബൺ സീറോ മലബാർ രൂപതയുടെ നാലാം വാർഷികത്തോടനുബന്ധിച്ച് മൂന്ന് ദിവസങ്ങളിലായി കൃപാഭിഷേക ബൈബിൾ കൺവൻഷൻ ബ്രിസ്‌ബേൻ ആഷ് ഗ്രോവ് മാരിസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു.അണക്കര മരിയൻ ധ്യാന കേന്ദ്രം ഡയറക്ടർ ഫാ ഡൊമനിക് വാളമനാൽ കൺവൻഷൻ നയിച്ചു. ഓസ്‌ട്രേലിയയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ന്യൂസിലന്റിൽ നിന്നുമായി 2500 പേരാണ് കൺവൻഷനിൽ പങ്കെടുത്തത്.
രൂപതാദ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ മുഖ്യകാർമികനായ വിശുദ്ധ കുർബാനയോടെ കൺവൻഷൻ ആരംഭിച്ചു. തുടർന്ന് നടന്ന വാർഷിക പൊതുസമ്മേളനത്തിൽ ഓസ്‌ട്രേലിയൻ ബിഷപ് കോൺഫ്രൻസ് അദ്യക്ഷൻ ആർച്ച് ബിഷപ് മാർ മാർക് കോൾറിഡ്ജ്, മുൻ ഓസ്്രേടലിയൻ, ഹൈ കമ്മീഷണറും, യൂണിവേഴ്‌സിറ്റി ഓഫ് ക്യൂൻസ് ലാന്റ്, ചാൻസലറും ആയ പീറ്റർ വർഗീസ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.
രൂപതാദ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ സ്വാഗതവും രൂപതാ പാസ്റ്ററൽ കൗൺസിൽ അംഗം ജോളി കരുമത്തി നന്ദി പറഞ്ഞു. രൂപത വികാർ ജനറൽ ഫാ ഫ്രാൻസിസ് കോലഞ്ചേരി, ഫാ എബ്രഹാം കഴുന്നടിയിൽ ഫാ വർഗീസ് വാവോലിൽ, ഫാ തോമസ് അരിക്കുഴി തുടങ്ങിയവർ ശ്രുശ്രൂഷകൾക്ക് നേതൃത്വം നല്കി.