മെൽബൺ: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയും ബോളിവുഡ് സുന്ദരി അനുഷ്‌ക ശർമ്മയും തമ്മിലുള്ള പ്രണയം ബോളിവുഡിലും ക്രിക്കറ്റ് ലോകത്തും എല്ലാവർക്കുമറിയാം. കോലിയുടെ കളികാണാൻ ഓസ്‌ട്രേലിയയിൽ എത്തിയത് മുതിൽ അനുഷ്‌ക ഓസീസിലും താരമാണ്. ബോക്‌സിങ് ഡേ ക്രിക്കറ്റ് ടെസ്റ്റിൽ കോലി സെഞ്ച്വറി അടിക്കുമ്പോൾ സാക്ഷിയായി അനുഷ്‌കയും വിഐപി ഗാലറിയിൽ ഉണ്ടയിരുന്നു. അനുഷ്‌കയ്ക്ക് നേരെ ചുംബനമെറിഞ്ഞായിരുന്നു കോലി തന്റെ സെഞ്ച്വറി നേടിയത് ആഘോഷിച്ചത്.

ഈ ആഘോഷം കഴിഞ്ഞ് ടെസ്റ്റ് അവസാന ദിവസത്തിലേക്ക് കടന്നപ്പോൾ കോലി ബാറ്റ് ചെയ്യവേ അനുഷ്‌കയെയും ടിവിയിൽ കാണിച്ചു. ഇതോടെ കമന്ററി പറഞ്ഞ മുൻ ക്രിക്കറ്റ് താരം കൂടിയായ മൈക്കിൾ സ്ലേറ്റർക്കും തെറ്റുപറ്റി. അനുഷ്‌കയെ കോലിയുടെ ഭാര്യയെന്ന് അഭിസംബോധന ചെയ്യുകയാണ് സ്ലേറ്റർ ചെയ്തത്. കളികണ്ടിരുന്ന ലക്ഷക്കണക്കിന് പേർ ഈ കമന്ററി തൽസമയം കേൾക്കുകയും ചെയത്ു.

അതേസമയം തെറ്റ് മനസിലാക്കിയപ്പോൾ ഉടൻ തിരുത്തുകയും ചെയ്തു. ഭാര്യയല്ല, പ്രതിശ്രുത വധുവാണെന്നാണ് സ്ലേറ്റർ പിന്നീട് പറഞ്ഞത്. അനുഷ്‌കയുമായി പ്രണയത്തിലാണെന്ന കാര്യം അടുത്തിടെ കോലി തുറന്ു പറഞ്ഞിരുന്നു. നേരത്തെ ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തിൽ സെഞ്ച്വറി നേടിയ വേളയിലും കോലി ഗ്യാലറിയിൽ ഇറുന്ന അനുഷ്‌ക്കയ്ക്ക് നേരെ ചുംബനം എറിഞ്ഞിരുന്നു.