ബ്രിസ്‌ബേൻ: മാജിക് മൂൺ എന്റർടെയിന്മെന്റ്‌സും മലയാളം ഈവന്റ്‌സ് ഓസ്‌ട്രേലിയയും സംയുക്തമായി സംഘടിപ്പിക്കുന്ന ആസ്‌ട്രേലിയൻ ഡ്രീംസ് എന്ന ഹാസ്യ ഗാന നൃത്ത വിരുന്ന് ഏപ്രിൽ മാസം 29 -)0 തീയതി വൈകിട്ട് 6മണിക്ക് ബ്രിസ്‌ബേൻ സൗത്തിലുള്ള എഡ്മണ്ട് റൈസ് പെർഫോമിങ് ആർട്‌സ് സെന്ററിൽ വച്ച് നടത്തപ്പെടുന്നു.

ചിരിയുടെ നിലയമിട്ടുകൾ പൊട്ടിക്കുന്ന മലയാളികളുടെ പ്രിയ ഹാസ്യതാരം സുരാജ് വെഞ്ഞാറമൂട് , ടെലിവിഷൻസ്‌ക്രീനിലെ മിന്നുന്ന കോമഡി താരം ഉല്ലാസ് പന്തളം, സ്റ്റേജ് ഷോകളിൽ തകർപ്പൻ പ്രകടനം കാഴ്ചവയ്ക്കുന്ന സിറാജ്പയ്യോളി, ശാസ്ത്രീയ നൃത്തവു0 ബോളിവുഡ് ഡാൻസും ഒരുപോലെ വഴങ്ങുന്ന ഡാൻസർ മാരായ വിനീത്, ലക്ഷ്മിഗോപാലസ്വാമി, രജത് മേനോൻ, ശ്രുതി ലക്ഷ്മി, ബോളിവുഡ് ഡാൻസറും മലയാളം, തമിഴ് സിനിമാ അഭിനേത്രിയുമായഷംനാ കാസിം, മലയാള പിന്നണി ഗായകരായ അഫ്‌സൽ, വിവേകാനന്ദൻ, മെറിൻ ഗ്രിഗറി എന്നിവരുടെ നേതൃത്വത്തിൽ 20 ൽപരം കലാകാരന്മാർ പങ്കെടുക്കുന്ന ഒരു അതുല്യ ഹാസ്യ ഗാന നൃത്ത വിരുന്നാണ്ആസ്‌ട്രേലിയൻ ഡ്രീംസ് 2017..

ആസ്‌ട്രേലിയൻ സ്റ്റേജ് ഷോകളുടെ ചരിത്രത്തിൽ ആദ്യമായി അഞ്ച് നർത്തകർ ഒരേവേദിയിൽ അണിനിരക്കുന്നു എന്നപ്രത്യേകതയും ഈ ഷോയ്ക്കുണ്ട്. ഈ സീസണിലെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കുമായി ബ്രിസ്‌ബേനിലെ ഏറ്റവും നല്ലഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്ന ഷോയ്ക്ക് അസാധാരണമായ സഹകരണമാണ് പൊതുജനങ്ങളിൽനിന്നും ലഭിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

ഈ പരിപാടിയുടെ ടിക്കറ്റുകൾ www.magicmoon.com.au എന്ന വെബ്‌സൈറ്റിൽ നിന്നും വാങ്ങാവുന്നതാണ്. 1500 ഓളംടിക്കറ്റുകളുള്ള ഷോയുടെ പകുതിയിലധികം ടിക്കറ്റുകൾ വിറ്റുപോയി കഴിഞ്ഞതായി സംഘാടകർ അറിയിച്ചു.

ബ്രിസ്ബേൻ ഷോയുടെ വിഷാദ വിവരങ്ങൾ താഴെ കൊടുക്കുന്നു:
Date: 29th April 2017
Time: 6:00 pm (Gate opens 5pm)Address: ERPAC(Edmund Rice Performing Arts Centre), 82 Stephen"s road, South Brisbane