ക്രയിനിൽ നിന്ന് രക്ഷപ്പെട്ട് എത്തുന്നവർക്ക് യൂറോപ്പിലുടനീളം സൗജന്യ യാത്ര വാഗ്ദാനം ചെയ്തിരിക്കുകയാണ് യൂറോപ്പിലെ റെയിൽവേ കമ്പനികൾ. ഓസ്ട്രിയയിൽ സൗജന്യ പൊതുഗതാഗതം ആണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.ഉക്രെയ്‌നിൽ നിന്ന് പലായനം ചെയ്യുന്ന ആർക്കും മാർച്ച് 1 നും മാർച്ച് 15 നും ഇടയിൽ ടിക്കറ്റില്ലാതെ വിയന്നയിൽ പൊതുഗതാഗതം ഉപയോഗിക്കാൻ കഴിയുമെന്നാണ് വിനർ ലിനിയൻ കമ്പനി അധികൃതർ അറിയിച്ചത്.

ടിക്കറ്റ് പരിശോധനയുടെ സാഹചര്യത്തിൽ, ആളുകൾക്ക് ഉക്രെയ്‌നിൽ നിന്ന് യാത്ര ചെയ്തതിന്റെ രേഖകൾ കാണിച്ചാൽ മതിയാവും.ഓസ്ട്രിയയുടെ തലസ്ഥാന നഗരത്തിലുടനീളമുള്ള ഏകദേശം 180 ട്രാം, ബസ്, ഭൂഗർഭ ട്രെയിൻ ലൈനുകളുടെ ഉത്തരവാദിത്തം വീനർ ലിനിയനാണ്.ഉക്രെയ്‌നിൽ നിന്നുള്ള അഭയാർത്ഥികൾക്ക് അവരുടെ യാത്രാ രേഖകൾ കാണിച്ചുകൊണ്ട് ഇതിനകം തന്നെ ÖBB (ഓസ്ട്രിയയുടെ ദേശീയ റെയിൽ ഓപ്പറേറ്റർ) സേവനങ്ങൾ സൗജന്യമായി ഉപയോഗിക്കാം

യൂറോപ്പിലുടനീളമുള്ള ട്രെയിൻ ഓപ്പറേറ്റർമാർ ഇപ്പോൾ റഷ്യ നടത്തുന്ന രക്തരൂക്ഷിതമായ യുദ്ധത്തിൽ കുടിയിറക്കപ്പെട്ട ഉക്രേനിയക്കാർക്ക് സൗജന്യ റെയിൽ ഗതാഗതം വാഗ്ദാനം ചെയ്യുന്നു.പോളണ്ട്, ജർമ്മനി, ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്, സ്ലൊവാക്യ, ഹംഗറി, ഫ്രാൻസ്, ബെൽജിയം, ഡെന്മാർക്ക് എന്നിവിടങ്ങളിൽ ഉക്രേനിയൻ പാസ്പോർട്ടോ ഐഡി കാർഡോ ഉള്ള യാത്രക്കാരെ റെയിൽ ടിക്കറ്റ് നിരക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.