സ്ട്രിയയിൽ പുതുതായി അധികാരത്തിലെത്തിയിരിക്കുന്ന വലതു വംശീയ സർക്കാർ കുടിയേറ്റക്കാരോട് കടുത്ത നടപടികളാണ് സ്വീകരിക്കുന്നതെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഇത് പ്രകാരം കുടിയേറ്റക്കാർ ഓസ്ട്രിലയിലെ വിമാനത്താവളത്തിൽ ഇറങ്ങിയാൽ ഉടൻ ഫോൺ പിടിച്ചെടുക്കാനാണ് പുതിയ നടപടികൾ പ്രകാരം നീക്കം നടക്കുന്നത്. കൂടാതെ കൈയിൽ വല്ല പണവും ഉണ്ടെങ്കിൽ അതും വിമാനത്താവളത്തിൽ വച്ച് അധികൃതർ ഏറ്റെടുക്കും. പുതുതായി ഇവിടെയെത്തുന്ന കുടിയേറ്റക്കാർ ജോലി ചെയ്തു നികുതി അടക്കും വരെ അവർക്ക് യാതൊരു ആനുകൂല്യങ്ങളുമേകുകയുമില്ല. ഇത്തരത്തിൽ കുടിയേറ്റക്കാർക്ക് നേരെ മുഖം തിരിച്ച് വിട്ട് വീഴ്ചയില്ലാത്ത നടപടികളാണ് ഓസ്ട്രിയയിലെ പുതിയ വലതു വംശീയ സർക്കാർ സ്വീകരിച്ച് വരുന്നത്.

ഭരണകക്ഷികളായ കൺസർവേറ്റീവ് പീപ്പിൾസ് പാർട്ടി (ഒവിപി) തീവ്രവലതു വംശീയ ഫ്രീഡം പാർട്ടി (എഫ്പിഒ)എന്നിവ കുടിയേറ്റ വിരുദ്ധ നയങ്ങൾക്ക് വേണ്ടി ശക്തമായാണ് പ്രചാരണം നടത്തി വരുന്നത്. ഇത് പ്രകാരം വിമാനത്താവളത്തിലിറങ്ങുന്ന കുടിയേറ്റക്കാരുടെ ഫോൺ പിടിച്ചെടുത്ത് അതിലെ ഡാറ്റകളും മറ്റ് വിവരങ്ങളും പരിശോധിച്ച് വരുന്നയാളുടെ ഐഡന്റിറ്റി ഉറപ്പാക്കും. രാജ്യത്തിന് നിശ്ചിത തുക നൽകാത്ത കുടിയേറ്റക്കാർക്ക് ബെനഫിറ്റുകളൊന്നും നൽകേണ്ടതില്ലെന്നാണ് പുതിയ തീരുമാനം. ഈ വക പുതിയ നിയമങ്ങളുടെ ചുരുക്കം ഒവിപിയും എഫ്പിഒയും ചേർന്ന് എഴുതി തയ്യാറാക്കിയ 180 പേജ് വരുന്ന രേഖയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഇത്തരത്തിൽ കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ കൂടുതൽ കാര്യക്ഷമമായ രീതിയിൽ കൈകാര്യം ചെയ്യുമെന്നാണ് ഇരു പാർട്ടികളും ഉറപ്പേകുന്നത്. എന്നാൽ കുടിയേററക്കാരെ സംബന്ധിടത്തോളം തങ്ങളുടെ ഭരണത്തിൽ പേടിക്കേണ്ട കാര്യമൊന്നുമില്ലെന്നും അവർ ഉറപ്പേകുന്നു. ഇവിടെ ഒരൊറ്റ ദിവസം പോലും ജോലി ചെയ്യുകയോ അല്ലെങ്കിൽ സോഷ്യൽ സിസ്റ്റത്തിനായി ഒരൊറ്റ പണവും നൽകുകയയോ ചെയ്യാത്തവർക്ക് ബെനഫിറ്റുകൾ അധികകാലം നൽകാൻ സാധിക്കില്ലെന്നാണ് 31 കാരനായ പുതിയയ ചാൻസലർ സെബാസ്റ്റ്യൻ കുർസ് വ്യക്തമാക്കുന്നത്.

പുതിയ ഗവൺമെന്റ് അധികാരത്തിലേറുന്ന ചടങ്ങ് നടക്കുമ്പോൽ ഓസ്ട്രിയയിൽ ആയിരക്കണക്കിന് പേരാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നത്. ഇതിനായി ഹീറോസ് സ്‌ക്വയറിൽ 6000ത്തോളം പേർ തടിച്ച് കൂടിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അവർ അഭയാർത്ഥികളെ സ്വാഗതം ചെയ്യുന്ന ബാനറുകൾ ഉയർത്തിയിരുന്നു. തങ്ങളുടെ മൂല്യങ്ങൾക്ക് വിലയേറെയുണ്ടെന്നാണ് സർക്കാർ അധികാരമേൽക്കുന്ന ചടങ്ങിൽ വച്ച് ഓസ്ട്രിയൻ പ്രസിഡന്റ് അലക്‌സാണ്ടർ വാൻ ഡെർ ബെല്ലെൻ വ്യക്തമാക്കിയത്. കുർസ് ഉടൻ തന്നെ ബ്രസൽസിൽ പോയി യൂറോപ്യൻ യൂണിയൻ നേതാക്കളെ കാണുന്നുണ്ട്. തീവ്ര വലതുപക്ഷ വാദിയാണെങ്കിലും രാജ്യത്ത് യൂറോപ്യൻ യൂണിയൻ റഫറണ്ടം നടത്തില്ലെന്നും ബ്രസൽസിന് അനുകൂലമായ ഗവൺമെൻരായിരിക്കും തന്റെതെന്നുമാണ് കുർസ് സൂചന നൽകുന്നത്.