- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജർമനിക്കു പിന്നാലെ ഓസ്ട്രിയയും സ്ലോവാക്യയും; അഭയാർത്ഥി പ്രവാഹം തടയാൻ അതിർത്തികൾ അടച്ച് ഇരുരാഷ്ട്രങ്ങൾ
ബ്രസെൽസ്: ജർമനിക്കു പിന്നാലെ ഓസ്ട്രിയയും സ്ലോവാക്യയും അതിർത്തികൾ കൊട്ടിയടയ്ക്കുന്നതോടെ അഭയാർത്ഥി പ്രതിസന്ധി വീണ്ടും രൂക്ഷമാവും.അനധികൃതമായി രാജ്യത്തെത്തിയവരെ ഹംഗേറിയൻ പൊലീസ് അറസ്റ്റ് ചെയ്യുന്ന സാഹചര്യത്തിൽ ഹംഗറിയിൽ നിന്നു പുറത്തു കടക്കാൻ ശ്രമിക്കുന്ന അഭയാർത്ഥികളെ നിയന്ത്രിക്കാനും സഹായിക്കാനുമായി സേനയെ വിന്യസിക്കുമെന്ന
ബ്രസെൽസ്: ജർമനിക്കു പിന്നാലെ ഓസ്ട്രിയയും സ്ലോവാക്യയും അതിർത്തികൾ കൊട്ടിയടയ്ക്കുന്നതോടെ അഭയാർത്ഥി പ്രതിസന്ധി വീണ്ടും രൂക്ഷമാവും.
അനധികൃതമായി രാജ്യത്തെത്തിയവരെ ഹംഗേറിയൻ പൊലീസ് അറസ്റ്റ് ചെയ്യുന്ന സാഹചര്യത്തിൽ ഹംഗറിയിൽ നിന്നു പുറത്തു കടക്കാൻ ശ്രമിക്കുന്ന അഭയാർത്ഥികളെ നിയന്ത്രിക്കാനും സഹായിക്കാനുമായി സേനയെ വിന്യസിക്കുമെന്ന് ഓസ്ട്രിയ അറിയിച്ചു. ഹംഗറിയുടെ ഈ നടപടിയെ തുടർന്ന് ജർമനിയുടേയും ഓസ്ട്രിയയുടേയും അതിർത്തിയിൽ അഭയം തേടി എത്തിയവരുടെ നീണ്ട നിരയാണ് പ്രത്യക്ഷപ്പെട്ടത്.
ആഭ്യന്തര യുദ്ധം രൂക്ഷമായി തുടരുന്ന സിറിയയിൽനിന്ന് പ്രതിദിനം 10,000 ലേറെ പേർ എത്തിയിരുന്നത്. അഭയാർത്ഥികളെ സ്വാൽബാർഡിലേക്ക് അയക്കാനാണ് നോർവേയിലെ നേതാക്കൾ പദ്ധതിയിടുന്നത്. ലോകത്തേലെ തന്നെ ഏറ്റവും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് ഇത്. പോളാർ കരടികളുടെ അധിവാസ കേന്ദ്രമായ ഇവിടെ മനുഷ്യരേക്കാൾ അധികം ഉള്ളത് കരടികളാണ്. ഇതിനായി അധികൃതർ സ്വാൽബാർഡ് ഗവർണറുടെ അനുമതി തേടിയിട്ടുണ്ട്.
അതിനിടെ നൂറോളം പൊലീസ് ഉദ്ദ്യോഗസ്ഥരെയാണ് അഭയാർത്ഥികളെ നിയന്ത്രിക്കുന്നതിനായി സെർബിയയുമായി പങ്കിടുന്ന ഹംഗേറിയൻ ബോർഡറിൽ പ്രധാനമന്ത്ര വിക്ടർ ഒർബാൻ നിയമിച്ചത്. ഈ വർഷം നിയമപ്രകാരമല്ലാതെ അതിർത്തികടന്നവരുടെ എണ്ണം ഞായറാഴ്ചയോടെ 191,702 ആയി.