ടുത്താഴ്‌ച്ച മുതൽ ഓസ്ട്രിയയിൽ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരും. അതായത് മെയ് 19 മുതലാണ് അടുത്ത ഘട്ട ഇളവുകൾ രാജ്യം നല്കി തുടങ്ങുക. റസ്റ്റോറന്റുകൾ, ഹോട്ടലുകൾ, സ്‌കൂളുകൾ, കായികം, ഇവന്റുകൾ, നീന്തൽക്കുളങ്ങൾ എന്നിവ മെയ് 19 ന് വീണ്ടും തുറക്കാനൊരുങ്ങുകയാണ്.ഇതിനൊപ്പം മെയ് 19 മുതൽ ''ഗ്രീൻ പാസ്'' ന്റെ ആദ്യ ഘട്ടം ആരംഭിക്കും.

അതായത് ഒരു റെസ്റ്റോറന്റിലേക്ക് പോകുന്നതിനായി നിങ്ങൾക്ക് വാക്‌സിനേഷൻ, അല്ലെങ്കിൽ ടെസ്റ്റ് നടത്തിയതിന്റെ സർട്ടിഫിക്കറ്റ് കൈയിൽ കരുതാം. അതായത് പിസിആർ ടെസ്റ്റുകൾ മൂന്ന് ദിവസത്തേക്കും, ആന്റിജൻ ടെസ്റ്റുകൾക്ക് രണ്ട് ദിവസത്തേക്കും സാധുതയുണ്ട്. അതേപോലെ സ്‌കൂൾകുട്ടികൾക്ക് കോവിഡ് ടെസ്റ്റ് എൻട്രി ടെസ്റ്റായി പ്രവര്ത്തിക്കുന്ന തായിരിക്കും.ഒരു റെസ്റ്റോറന്റ് സന്ദർശിക്കുമ്പോൾ രജിസ്‌ട്രേഷന്റെ ഭാഗമായി നിങ്ങളുടെ പേര്, ടെലിഫോൺ നമ്പർ, ഇമെയിൽ വിലാസം എന്നിവ രേഖപ്പെടുത്തും.

കൂടാതെ 10 ആളുകൾക്ക് (ഒപ്പം കുട്ടികൾക്കും) പൊതുസ്ഥലങ്ങളിൽ കൂട്ടം കൂടാൻ അനുവാദം നല്കും. വീടിനുള്ളിൽ പരമാവധി നാല് മുതിർന്നവർക്കും (കൂടാതെ കുട്ടികൾ) കണ്ടുമുട്ടാം.പബ്ബിൽ പത്ത് പേരെ വരെ മാത്രം അനുവദിക്കും. രാത്രി 10 ന് കർഫ്യൂ ഉണ്ടാകും. ബാറിൽ മദ്യപാനം അനുവദിക്കില്ല.

ഇൻഡോർ ഫുട്‌ബോൾ അടുത്താഴ്‌ച്ച മുതൽ അനുവദിക്കും. പ്രവേശനത്തിന് പരിശോധനകളും രജിസ്‌ട്രേഷനും ആവശ്യമാണ്. സ്പോർട്സ് പരിശീലിക്കുമ്പോൾ, എഫ്എഫ്പി 2 മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ല. 20 ചതുരശ്ര മീറ്റർ ദൂര നിയമം ഔ ട്ട്ഡോർ ബാധകമല്ല. കൂടാതെ രാജ്യത്തെ സ്‌കൂളുകളും മെയ് 17 മുതൽ തുറന്ന് പ്രവർത്തിക്കും. കുട്ടികളെ ആഴ്ചയിൽ മൂന്ന് തവണ പരിശോധന നടത്തണം എന്നാണ് നിബന്ധന.