വിയന്ന: ദിവസേനെ അഭയം തേടിയെത്തുന്ന ആയിരങ്ങളെ സ്വീകരിക്കാൻ തങ്ങൾ തയ്യാറാണെന്ന് ഒസ്ട്രിയയും ജർമനിയും.  ഓസ്ട്രിയൻ ചാൻസലർ Werner Faymann ആണ് അഭയാർത്ഥികളെ സ്വീകരിക്കാൻ തങ്ങൾ തയ്യാറാണെന്ന വിവരം ഔദ്യോഗികമായി അറിയിച്ചത്. ആഭ്യന്തര യുദ്ധം രൂക്ഷമായിരിക്കുന്ന  സിറിയയിൽ നിന്നും ഇറാഖിൽ നിന്നും ദിവസേന പലായനം ചെയ്യുന്ന അഭയർഥികൾ യൂറോപ്പിന് തലവേദന സൃഷ്ടിച്ചിരിക്കുന്ന അവസരത്തിലാണ് ജർമനിയുടേയും ഓസ്ട്രിയയുടേയും സംയുക്ത പ്രസ്താവന വന്നിരിക്കുന്നത്.

ഈ വിഷയത്തെ കുറിച്ച് ജർമൻ ചാൻസലർ  Angela Merkel ലുമായി ചർച്ച ചെയ്യാൻ ഹംഗറി പ്രധാനമന്ത്രി Viktor Orban  യോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് Faymann  ഓസ്ട്രിയൻ പ്രസ് ഏജൻസിയോട് പറഞ്ഞു. ഹംങ്കേറിയൻ അതിർത്തിയിൽ ഇപ്പോൾ നിലനിൽക്കുന്ന അടിയന്തിയമായ സാഹചര്യം കണക്കിലെടുത്താണെന്ന് അദ്ദേഹം പറഞ്ഞു.
 
യൂറോപ്പിലെത്തുന്ന അഭയാർത്ഥികളെ എങ്ങനെ നിയന്ത്രിക്കുമെന്നറിയാതെ ഭരണകൂടങ്ങൾ കുഴങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതിനിടെയാണ് പുതിയ തീരുമാനവുമായി ജർമനിയും ഓസ്ട്രിയയും മുന്നോട്ടു വന്നിരിക്കുന്നത്. ഹംഗറിയിൽ നിന്നും ട്രെയിൻ മാർഗ്ഗം ഓസ്ട്രിയയിലേക്കും ഹർമനിയിലേക്കും മ്യൂണിക്കിലേക്കും പോവാനാണ് അഭയാർത്ഥികൾ ഒഴുകിയെത്തിയത്.    യൂറോപ്യൻ രാജ്യങ്ങളുമായുള്ള ബന്ധത്തെപ്പോലും ബാധിക്കുമെന്നായതിനാൽ ഹംഗേറിയൻ അധികൃതർ ബുഡാപെസ്റ്റിലെ കലേറ്റി റെയിൽവേസ്‌റ്റേഷൻ അടച്ചിട്ടു. ആയിരക്കണക്കിന് അഭയാർത്ഥികൾ കയറിയ ട്രെയിൻ രണ്ടു ദിവസമായി പിടിച്ചിടുകയും ചെയ്തു. ഇപ്പോൾ ഈ രാജ്യങ്ങളിലേക്ക് നടന്ന് പലായനം ചെയ്യുകയാണ് അഭയാർത്ഥികൾ.