- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭയാർഥികൾക്ക് താത്ക്കാലിക അഭയം മാത്രം; അഭയാർഥി നിയമങ്ങൾ കർശനമാക്കാനൊരുങ്ങി ഓസ്ട്രിയ
വിയന്ന: അഭയാർഥികളെ കൊണ്ട് വീർപ്പുമുട്ടിയ ഓസ്ട്രിയ ഇക്കാര്യത്തിൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ഒരുങ്ങുന്നു. അഭയാർഥികളായി രാജ്യത്ത് എത്തുന്നവർക്ക് താത്ക്കാലിക അഭയം നൽകിയാൽ മാത്രം മതിയെന്നാണ് തീരുമാനിച്ചിരിക്കുന്നത്. അഭയാർഥികളെ മൂന്നുവർഷത്തെ കാലാവധിക്കു ശേഷം തിരിച്ചയയ്ക്കാനാണ് ഓസ്ട്രിയ പദ്ധതിയിടുന്നത്. അഭയാർഥികളുടെ രാജ്യത
വിയന്ന: അഭയാർഥികളെ കൊണ്ട് വീർപ്പുമുട്ടിയ ഓസ്ട്രിയ ഇക്കാര്യത്തിൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ഒരുങ്ങുന്നു. അഭയാർഥികളായി രാജ്യത്ത് എത്തുന്നവർക്ക് താത്ക്കാലിക അഭയം നൽകിയാൽ മാത്രം മതിയെന്നാണ് തീരുമാനിച്ചിരിക്കുന്നത്. അഭയാർഥികളെ മൂന്നുവർഷത്തെ കാലാവധിക്കു ശേഷം തിരിച്ചയയ്ക്കാനാണ് ഓസ്ട്രിയ പദ്ധതിയിടുന്നത്.
അഭയാർഥികളുടെ രാജ്യത്ത് ആഭ്യന്തര കലാപങ്ങൾക്ക് അറുതിയായ ശേഷം രാജ്യം സുരക്ഷിതമെന്നു തോന്നിയാൽ ഉടൻ തന്നെ അവരെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയയ്ക്കാനുള്ള പദ്ധതികളാണ് ഓസ്ട്രിയ വിഭാവനം ചെയ്യുന്നത്. ഇതുസംബന്ധിച്ച നിയമനിർമ്മാണം ഡിസംബറോടെ പൂർത്തിയാകുമെന്നാണ് ചാൻസലർ വെർണർ ഫേമാൻ പറയുന്നത്.
അഭയാർഥികൾക്ക് താത്ക്കാലിക അഭയം നൽകി പിന്നീട് ഓസ്ട്രിയയിൽ നിന്ന് തിരിച്ചയയ്ക്കുന്ന തരത്തിൽ നിയമനിർമ്മാണം നടത്തുന്നതിനെതിരേ റൈറ്റ്‌സ് ഗ്രൂപ്പ് രംഗത്തെത്തിയിട്ടുണ്ട്.
ഇത്തരത്തിൽ താത്ക്കാലിക അഭയം നൽകുന്നതിനെ ഇവർ രൂക്ഷമായി വിമർശിക്കുന്നു. ഇത് രാജ്യത്തെ അഭയാർഥി ഏകീകരണത്തെ സാരമായി ബാധിക്കുമെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. അഭയാർഥി നിയമങ്ങളിൽ ഇത്തരത്തിൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവന്നാൽ അത് ഭാവിയിൽ ഇത്തരം അഭയാർഥികളുടെ കുടുംബങ്ങളെ സാരമായി ബാധിക്കുമെന്നും അവർ തമ്മിൽ പിന്നീട് ഒരിക്കലും പരസ്പരം കണ്ടുമുട്ടാൻ സാധ്യത പോലും കാണില്ലെന്നും യുഎൻ റെഫ്യൂജി ഏജൻസി വ്യക്തമാക്കുന്നു.
സെപ്റ്റംബർ മുതൽ രാജ്യത്ത് നാലു ലക്ഷം അഭയാർഥികൾ എത്തിയുണ്ടെന്നാണ് കണക്ക്. ജർമനിയിലേക്കോ സ്‌കാൻഡിനാവിയയിലേക്കോ ഉള്ള യാത്രാ മധ്യേ എത്തിപ്പെട്ടവരാണ് ഇവരിൽ ഭൂരിഭാഗവും.