- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്ട്രിയ പകർച്ചപ്പനിയുടെ പിടിയിൽ; വൈറസ് ബാധിച്ച് ചികിത്സയിൽ പതിനായിരത്തിലധികം പേർ
വിയന്ന: ഓസ്ട്രിയയിൽ പകർച്ചപ്പനി വ്യാപകമാകുന്നതായി മുന്നറിയിപ്പ്. ഫ്‌ലൂ വൈറസ് ബാധിച്ച് നിലവിൽ പതിനായിരത്തിലധികം പേർ ചികിത്സയിലാണെന്നാണ് റിപ്പോർട്ട്. അതേസമയം ഫ്‌ലൂവിനെതിരേ എടുക്കുന്ന വാക്‌സിൻ ഫലവത്താകുന്നില്ലെന്ന പരാതി പരക്കെ ഉയരുന്നുണ്ട്. വിന്റർ ശക്തിപ്രാപിച്ചതോടെ പകർച്ചപ്പനി പിടിമുറുക്കുന്ന കാഴ്ചയാണ് കാണുന്നത്. അതേസമയം ഇ
വിയന്ന: ഓസ്ട്രിയയിൽ പകർച്ചപ്പനി വ്യാപകമാകുന്നതായി മുന്നറിയിപ്പ്. ഫ്‌ലൂ വൈറസ് ബാധിച്ച് നിലവിൽ പതിനായിരത്തിലധികം പേർ ചികിത്സയിലാണെന്നാണ് റിപ്പോർട്ട്. അതേസമയം ഫ്‌ലൂവിനെതിരേ എടുക്കുന്ന വാക്‌സിൻ ഫലവത്താകുന്നില്ലെന്ന പരാതി പരക്കെ ഉയരുന്നുണ്ട്.
വിന്റർ ശക്തിപ്രാപിച്ചതോടെ പകർച്ചപ്പനി പിടിമുറുക്കുന്ന കാഴ്ചയാണ് കാണുന്നത്. അതേസമയം ഇക്കൊല്ലം എച്ച്3എൻ2 വൈറസ് ആണ് ഫ്‌ലൂവിന് കാരണമായിരിക്കുന്നതെന്നാണ് ഡോക്ടർമാർ വിലയിരുത്തുന്നത്. പ്രായമായവരെ ഏറെ വലയ്ക്കുന്ന ഈ വൈറസ് ബാധ ഏറ്റുകഴിഞ്ഞാൽ പിന്നെ തീരെ അവശതയായിരിക്കും അനുഭവപ്പെടുന്നതെന്ന് ഡോക്ടർമാർ പറയുന്നു.
ഗ്രേസ്, ടൈറോൾ മേഖലകളാണ് കൂടുതലായും ഫ്‌ലൂവിന്റെ പിടിയിൽ അമർന്നിരിക്കുന്നത്. വിയന്ന മെഡിക്കൽ യൂണിവേഴ്‌സിറ്റിയുടെ വൈറോളജി ഡിപ്പാർട്ട്‌മെന്റ് തലവൻ ഫ്രാൻസ് ഹെയ്‌സ് വ്യക്തമാക്കുന്നു. വിയന്നയിലും മറ്റും വൈറസിന്റെ ആക്രമണം ഇക്കൊല്ലം ശക്തമായിട്ടുണ്ടെന്നും പറയുന്നു. പ്രായമായവരേയും കുട്ടികളേയും ടീച്ചർമാരേയുമാണ് ഈ മേഖലയിൽ ഫ്‌ലൂ ഏറെ വലയ്ക്കുന്നത്. രാജ്യം പരക്കെ പകർച്ചപ്പനിയുടെ പിടിയിലാണെന്നും ഇതിനെതിരേ ജാഗ്രത പുലർത്തണമെന്നുമാണ് ഡോക്ടർമാർ മുന്നറിയിപ്പു നൽകുന്നത്.
ഫ്‌ലൂ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ ചികിത്സ തേടുകയാണ് ഏറ്റവും ഉചിതം. ശക്തമായ പനി, ശരീരവേദന എന്നിവയാണ് ഇവയുടെ പ്രധാന ലക്ഷണങ്ങൾ. അതേസമയം, ഇക്കൊല്ലം ഫ്‌ലൂവിനെതിരേ എടുക്കുന്ന വാക്‌സിൻ അത്രത്തോളം ഫലപ്രദമാകുന്നില്ലെന്ന പരാതിയും ഉണ്ട്. യുഎസിൽ ഇക്കൊല്ലം കണ്ടെത്തിയ H3N2 വൈറസ് പോലെ തന്നെയാണ് ഇവിടെയും കണ്ടെത്തിയ വൈറസ്. അതുകൊണ്ടു തന്നെ മുമ്പുള്ള ഇൻഫ്‌ലുവൻസ് വൈറസിന് നൽകുന്ന വാക്‌സിൻ പുതിയ വൈറസിനെ തടഞ്ഞുനിർത്തുന്നില്ല.