- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്ട്രിയയിൽ റോഡ് അപകടമരണ നിരക്കിൽ നേരിയ കുറവ്; കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത് 2010 നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്ക്
വിയന്ന: മുൻ വർഷങ്ങളെക്കാൾ അപകടമരണ നിരക്ക് വിയന്നയിൽ കുറഞ്ഞെന്ന് റിപ്പോർട്ട്. 2013നും 2014നും മധ്യേ റിപ്പോർട്ട് ചെയ്യപ്പെട്ട അപകട മരണങ്ങൾ 2010-നു ശേഷം റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും കുറഞ്ഞ നിരക്കാണെന്നാണ് യൂറോപ്യൻ കമ്മീഷൻ റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം തന്നെ ഓസ്ട്രിയൻ റോഡ് അപകടമരണ നിരക്ക് അഞ്ചു ശതമാനം കുറവാണ് രേഖപ്പെടുത്
വിയന്ന: മുൻ വർഷങ്ങളെക്കാൾ അപകടമരണ നിരക്ക് വിയന്നയിൽ കുറഞ്ഞെന്ന് റിപ്പോർട്ട്. 2013നും 2014നും മധ്യേ റിപ്പോർട്ട് ചെയ്യപ്പെട്ട അപകട മരണങ്ങൾ 2010-നു ശേഷം റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും കുറഞ്ഞ നിരക്കാണെന്നാണ് യൂറോപ്യൻ കമ്മീഷൻ റിപ്പോർട്ട് വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷം തന്നെ ഓസ്ട്രിയൻ റോഡ് അപകടമരണ നിരക്ക് അഞ്ചു ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്നാണ് റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. 2013-ൽ റോഡപകടങ്ങളിൽ ഒരു മില്യൺ ആൾക്കാരിൽ 54 പേർ മരിച്ചതായാണ് കണക്ക്. അതേസമയം 2014-ൽ ഇത് 51 ആയി കുറയുകയും ചെയ്തു. 2010നു ശേഷം ഓസ്ട്രിയൻ റോഡുകളിൽ ഗതാഗതവുമായി ബന്ധപ്പെട്ടുള്ള അപകടങ്ങളുടെ കാര്യത്തിലും ഏറെ കുറവ് രേഖപ്പെടുത്തുന്നുണ്ട്. മില്യൺ ആൾക്കാരിൽ ഇത് 66 ആയി ചുരുങ്ങിയിരിക്കുകയാണ്.
2013-14 കാലഘട്ടത്തിൽ യൂറോപ്പിൽ ആകമാനം അപകടമരണനിരക്ക് ഒരു ശതമാനം കുറവ് രേഖപ്പെടുത്തുന്നുവെന്നാണ് യൂറോപ്യൻ കമ്മീഷൻ റിപ്പോർട്ട് പറയുന്നത്. അതേസമയം 2012-2013 കാലത്ത് ഇത് എട്ടു ശതമാനം കുറവായിരുന്നുവെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഈ രണ്ടു വർഷക്കാലം യൂറോപ്പ് റോഡ് അപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞ ശേഷം 2014-ൽ അത് വർധിച്ചത് നിരാശാ ജനകമാണെന്നാണ് വിലയിരുത്തുന്നത്.
28 യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽ മൊത്തം 25,700 പേരാണ് റോഡ് അപകടങ്ങളിൽ മരിച്ചത്. ഇത് 2010-ലേക്കാൾ 5,700 എണ്ണം കുറവാണ്. എന്നാൽ കമ്മീഷൻ ലക്ഷ്യം വച്ചിരിക്കുന്നതിനെക്കാൾ കുറവാണിത്. എല്ലാ ദിവസവും 70 യൂറോപ്യൻസ് റോഡപകടങ്ങളിൽ മരിക്കുന്നുവെന്നതും അതിനെക്കാൾ കൂടുതൽ പേർ ഗുരുതരമായി പരിക്കേൽക്കുന്നുവെന്നതും ദുഃഖകരമായ വസ്തുതയാണെന്ന് യൂറോപ്യൻ യൂണിയൻ കമ്മീഷണർ വക്താവ് വെളിപ്പെടുത്തുന്നു.