- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്ട്രിയയിൽ എത്തുന്നവർക്ക് ഇനി സൗജന്യ കൊറോണ വൈറസ് പരിശോധന; പരിശോധന സൗജന്യമാക്കിയത് വിനോദസഞ്ചാരം വർദ്ധിപ്പിക്കുന്നതിനായി
വിനോദസഞ്ചാരം വർദ്ധിപ്പിക്കുന്നതിനായി രാജ്യത്തേക്ക് എത്തുന്നവർക്കുള്ള കൊറോണ വൈറസ് പരിശോധന സൗജന്യമാക്കുമെന്ന് ഓസ്ട്രിയൻ ടൂറിസം മന്ത്രി അറിയിച്ചു. രാജ്യത്തിന്റെ നാശോന്മുഖമായ ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നതിനായിട്ടാണ് വിദേശികൾക്കും വിനോദസഞ്ചാരികൾക്കും പരിശോധന സൗജന്യമാക്കിയത്.
വർദ്ധിച്ച ടൂറിസത്തിൽ നിന്ന് ഓസ്ട്രിയയ്ക്ക് ലഭിക്കുന്ന ഉത്തേജനം ടെസ്റ്റുകളുടെ ചെലവ് നികത്തുമെന്നാണ് വിലയിരുത്തൽ.ഈ വേനൽക്കാലത്ത് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികൾ മുമ്പ് സൗജന്യ വൈഫൈ അല്ലെങ്കിൽ പാർക്കിങ് വാഗ്ദാനം ചെയ്ത സ്ഥലങ്ങൾ അന്വേഷിച്ചിരിക്കാം, എന്നാൽ 2021 ൽ കൊറോണ വൈറസ് പരിശോധന സോജന്യമാണോ എന്ന് അറിയാൻ ആഗ്രഹിക്കുന്നുവെന്നാണ് കണ്ടെത്തൽ.
മെയ് 19 മുതൽ ഓസ്ട്രിയയിൽ വിനോദസഞ്ചാരം വീണ്ടും വേഗത കൈവരിക്കാനിരിക്കെയാണ് പുതിയ തീരുമാനവും അധികൃതർ കൈക്കൊണ്ടത്.
Next Story