- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എസ് യു വി കാർ ഓടിച്ചത് 10 വയസ്സുകാരൻ; വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു; നടപടി
കുവൈറ്റ് സിറ്റി: കുവൈറ്റിൽ പത്തു വയസ്സുകാരൻ ഓടിച്ച വാഹനം കസ്റ്റഡിയിലെടുത്തു. കുട്ടി എസ് യു വി കാർ ഓടിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടർന്ന് ഗതാഗത വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് വാഹനം കണ്ടെത്തിയത്.
ജഹ്റ ഭാഗത്ത് കൂടിയാണ് കുട്ടി വാഹനമോടിച്ചത്. നിയമനടപടികൾക്കായി കുട്ടിയെ ബന്ധപ്പെട്ട വകുപ്പിന് കൈമാറി. കുട്ടിയുടെ രക്ഷിതാവിനെതിരെയും നടപടിയുണ്ടാകും. കുട്ടികൾക്ക് വാഹനമോടിക്കാൻ നൽകരുതെന്ന് ഗതാഗത വകുപ്പ് നിരവധി മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.
ലൈസൻസില്ലാതെ കുട്ടികൾ വാഹനമോടിക്കുന്നതിനിടെ പിടിയിലായാൽ ജുവനൈൽ നിയമ പ്രകാരം കേസെടുക്കുകയും വാഹന ഉടമയായ രക്ഷിതാവിനെതിരെ പിഴ ഉൾപ്പെടെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.
Next Story




