- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഇഷ്ടപ്രകാരം വർക്ഷോപ്പുകൾ തെരഞ്ഞെടുക്കാമെന്ന മന്ത്രാലയ ഉത്തരവ്; ഖത്തറിൽ വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്ക് ഈടാക്കുന്ന തുക കുറച്ച് ഡിലർമാർ
ദോഹ: വാഹനങ്ങളുടെ കേടുപാടുകൾ തീർക്കുന്നതിനുള്ള സർവീസ് ചാർജുകളിൽ ഇളവുവരുത്തി ഉപഭോക്താക്കളെ ആകർഷിക്കാനൊരുങ്ങുകയാണ് വാഹന ഡീലർമാർ. വാഹനം നന്നാക്കുന്നതിനായി വാഹന ഉടമകൾക്ക് വാറന്റി കാലയളവിനുള്ളിൽ തങ്ങളുടെ ഇഷ്ടപ്രകാരം അംഗീകൃത വർക്ഷോപ്പുകൾ തിരഞ്ഞെടുക്കാമെന്ന് അടുത്തിടെ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കൂടുതൽ ഉപഭോക്താക്കളെ നേടുന്നതിനായി സേവനങ്ങളുടെ തുക കുറയ്ക്കുന്നത്. രാജ്യത്തെ പ്രമുഖ നിസാൻഇൻഫിനിറ്റി വാഹനങ്ങളുടെ ഡീലർമാരായ സ്വാലിഹ് അൽ ഹമദ് അൽമന കമ്പനി ഇത്തരത്തിൽ വാഹനങ്ങളുടെ റിപ്പയറിങ് ചാർജിൽ 23 മുതൽ 48 ശതമാനം വരെയാണ് കിഴിവ് പ്രഖ്യാപിച്ചതായി സാമ്പത്തിക വാണിജ്യ മന്ത്രാലയം അറിയിച്ചു. മറ്റു വാഹന ഡീലർമാരും ഇതേ രീതിയിൽ നിരക്ക് കുറക്കാൻ സാധ്യതയുണ്ടെന്നും മന്ത്രാലയം ശനിയാഴ്ച ഇറക്കിയ അറിയിപ്പിൽ പറയുന്നു. ഏപ്രിൽ 10 മുതൽ സാലിഹ് അൽ മന കമ്പനി പ്രഖ്യാപിച്ച നിരക്കിളവുകളുടെ പട്ടിക സാമ്പത്തിക വാണിജ്യ മന്ത്രാലയത്തിന് കൈമാറിയതായും മന്ത്രാലയം ഇതിന് അംഗീകാരം നൽകിയതായും അറിയിപ്പിൽ പറഞ്ഞു. ഏപ്രിൽ പത്
ദോഹ: വാഹനങ്ങളുടെ കേടുപാടുകൾ തീർക്കുന്നതിനുള്ള സർവീസ് ചാർജുകളിൽ ഇളവുവരുത്തി ഉപഭോക്താക്കളെ ആകർഷിക്കാനൊരുങ്ങുകയാണ് വാഹന ഡീലർമാർ. വാഹനം നന്നാക്കുന്നതിനായി വാഹന ഉടമകൾക്ക് വാറന്റി കാലയളവിനുള്ളിൽ തങ്ങളുടെ ഇഷ്ടപ്രകാരം അംഗീകൃത വർക്ഷോപ്പുകൾ തിരഞ്ഞെടുക്കാമെന്ന് അടുത്തിടെ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കൂടുതൽ ഉപഭോക്താക്കളെ നേടുന്നതിനായി സേവനങ്ങളുടെ തുക കുറയ്ക്കുന്നത്.
രാജ്യത്തെ പ്രമുഖ നിസാൻഇൻഫിനിറ്റി വാഹനങ്ങളുടെ ഡീലർമാരായ സ്വാലിഹ് അൽ ഹമദ് അൽമന കമ്പനി ഇത്തരത്തിൽ വാഹനങ്ങളുടെ റിപ്പയറിങ് ചാർജിൽ 23 മുതൽ 48 ശതമാനം വരെയാണ് കിഴിവ് പ്രഖ്യാപിച്ചതായി സാമ്പത്തിക വാണിജ്യ മന്ത്രാലയം അറിയിച്ചു. മറ്റു വാഹന ഡീലർമാരും ഇതേ രീതിയിൽ നിരക്ക് കുറക്കാൻ സാധ്യതയുണ്ടെന്നും മന്ത്രാലയം ശനിയാഴ്ച ഇറക്കിയ അറിയിപ്പിൽ പറയുന്നു. ഏപ്രിൽ 10 മുതൽ സാലിഹ് അൽ മന കമ്പനി പ്രഖ്യാപിച്ച നിരക്കിളവുകളുടെ പട്ടിക സാമ്പത്തിക വാണിജ്യ മന്ത്രാലയത്തിന് കൈമാറിയതായും മന്ത്രാലയം ഇതിന് അംഗീകാരം നൽകിയതായും അറിയിപ്പിൽ പറഞ്ഞു.
ഏപ്രിൽ പത്ത് മുതൽ വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്ക് ഈടാക്കുന്ന തുക കുറച്ചുകൊണ്ടുള്ള പുതിയ നിരക്കിന് അനുമതി തേടി സലേ അൽ ഹമദ് അല്മന കമ്പനി മന്ത്രാലയത്തിലെ കോമ്പീറ്റന്റ് അഥോറിറ്റിക്ക് അപേക്ഷ നല്കിയിരുന്നു. മന്ത്രാലയം കമ്പനിയുടെ അപേക്ഷയ്ക്ക് അനുമതി നല്കിയതോടെ ഞായറാഴ്ചമുതൽസലേ അൽ ഹമദ് അല്മന കമ്പനിയിൽ വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്ക് ഈടാക്കുന്ന പുതുക്കിയ നിരക്ക് പ്രാബല്യത്തിൽവന്നു.
മന്ത്രാലയം ഈയിടെ പുറത്തുവിട്ട ഒമ്പത് നിർദ്ദേശങ്ങളിൽ, പുതിയ വാഹനങ്ങളുടെയും വാറന്റി കഴിയാത്ത പഴയ വാഹനങ്ങളുടെയും റിപ്പയർ, സർവീസ് മെയിന്റനൻസ് എന്നിവ, വാഹനയുമടകൾക്ക് തങ്ങൾ തെരഞ്ഞെടുക്കുന്ന അംഗീകൃത വർക്കുഷോപ്പുകളിൽവച്ചാകാമെന്ന് വ്യക്തമാക്കുന്നുണ്ട്. വാഹന സർവീസ് രംഗത്ത് മൽസരക്ഷമത വർധിപ്പിക്കുകയും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുപ്പിനുള്ള അവസരം നൽകുകയുമാണ് ഇതിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. അറ്റുക്കപ്പണ്ണിക്കായി വിദഗ്ധരായ വർക്കുഷോപ്പുകൾ നിരക്ക് കുറക്കുന്നതിന് പുറമെ കാര്യക്ഷമത വർധിപ്പിക്കാനും ഗുണമേന്മ ഉറപ്പുവരുത്താനും ഈ നടപടികൾ സഹായകമാകും.
സാലിഹ് അൽ ഹമദ് അൽ മന്ന ഡീലർമാർ അംഗീകരിച്ച വിലനിലവാരം തന്നെയായിരിക്കണം ഇവരുടെ അംഗീകൃത സർവീസുകളിലെല്ലാം ഈടാക്കേണ്ടത്. ഇത് പരിശോധിക്കാനായി കമ്പനിയുടെ സർവീസ് സെന്ററുകളിൽ പ്രത്യേകം പരിശോധന നടത്തുമെന്ന് മന്ത്രാലയം അറിയിച്ചു. ലഭ്യമായ സർവീസ് സെന്ററുകളിൽനിന്ന് ഇഷ്ടമുള്ളവ തെരഞ്ഞെടുക്കാനും കേടുപാടുകൾ തീർത്തതിന്റെയും സ്‌പെയർപാർട്‌സുകൾ മാറ്റിയതിന്റെയും ഇൻവോയ്‌സ് സൂക്ഷിക്കുകയും, നിർമ്മാതാക്കളുടെ മാനദണ്ഡമനുസരിച്ചാണ് സർവീസ് നടത്തിയതെന്ന് ഉറപ്പുവരുത്തുകയും വേണ്ടതുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. ഡീലർമാരിൽ നിന്ന് വാഹനങ്ങൾ വാങ്ങിക്കുമ്പോൾ ലഭ്യമാകുന്ന വാറന്റി ലഘുലേഖകൾ പരിശോധിക്കാനും അവിഹിതമായ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ വിവരമറിയിക്കാനും മന്ത്രാലയം അഭ്യർത്ഥിച്ചു.