- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഓൺലൈൻ വഴിയുള്ള ബിൽ പെയ്മെന്റ് തടസ്സപ്പെടില്ല; ഓട്ടോ ഡെബിറ്റ് സൗകര്യം ആറ് മാസം കൂടി നീട്ടി; തീരുമാനം വ്യവസ്ഥ നടപ്പാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന ധനസ്ഥാപനങ്ങളുടെ ആവശ്യത്തെത്തുടർന്ന്
ഡൽഹി: ഓൺലൈൻ വഴി പ്രതിമാസ തിരിച്ചടവുകൾ നടത്തുന്നവർക്കുള്ള ഓട്ടോമാറ്റിക് ഡെബിറ്റ് സേവനങ്ങൾ ആറു മാസം കൂടി നീട്ടിനൽകി ആർബിഐ. പ്രതിമാസ തിരിച്ചടവുകളുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് കൊണ്ടുവന്ന പുതിയ വ്യവസ്ഥ അനുസരിച്ച് നാളെ മുതൽ ഈ സേവനങ്ങൾ തടസപ്പെട്ടേക്കാമെന്നാണ് നേരത്തെ നൽകിയിരുന്ന വിവരം. എന്നാൽ പുതിയ നിർദേശമനുസരിച്ച് ഓട്ടമാറ്റിക് ആയി പണമെടുക്കുന്ന രീതി സെപ്റ്റംബർ 30 വരെ തുടരാം.
മൊബൈൽ ഫോൺ ബില്ലുകൾ, നിത്യോപയോഗ ബില്ലുകൾ, മറ്റ് സബ്സ്ക്രിപ്ഷൻ ചാർജുകൾ, സ്ട്രീമിങ്ങ് സർവീസ് തുടങ്ങിയവയ്ക്ക് ബാങ്കുകളുടെ ഓട്ടോ ഡെബിറ്റ് സേവനം പ്രയോജനപ്പെടുത്തുന്നവർ നിരവധിയാണ്. സാങ്കേതിക സംവിധാനം പൂർത്തിയാകാത്തതാണു കാരണം വ്യവസ്ഥ നടപ്പാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന ധനസ്ഥാപനങ്ങൾ ആർബിഐയെ അറിയിച്ചതിനാലാണ് സേവനങ്ങൾ ആറു മാസത്തേക്ക് നീട്ടി നൽകിയത്.
ഉപഭോക്താക്കളുടെ പണമിടപാടുകളുടെ സുരക്ഷ ഉറപ്പാക്കാൻ കാർഡ് നെറ്റ് വർക്കുകൾ, ഓൺലൈൻ വ്യാപാരികൾ, ബാങ്കുകൾ എന്നിവർ ടു ഫാക്ടർ ഓതന്റിക്കേഷൻ വ്യവസ്ഥ പാലിക്കണമെന്നാണ് റിസർവ് ബാങ്ക് നിർദ്ദേശം. പണം അക്കൗണ്ടിൽ നിന്ന് പിൻവലിക്കുന്ന നിശ്ചിത ദിവസത്തിന് അഞ്ചുദിവസം മുൻപായി ബാങ്ക്, ക്രെഡിറ്റ് കാർഡ് സർവീസ് ദാതാക്കൾ തുടങ്ങി ഓൺലൈൻ സേവനം നൽകുന്നവർ ഉപഭോക്താക്കൾക്ക് അറിയിപ്പ് നൽകണം.
അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റ് ചെയ്യാൻ അക്കൗണ്ടുടമയുടെ അനുമതി വാങ്ങിയതിന് ശേഷമേ തുടർ നടപടി സ്വീകരിക്കാവൂ എന്നാണ് പുതിയ നിർദ്ദേശം. പ്രതിമാസ തിരിച്ചടവ് അയ്യായിരം രൂപയിലധികമാണെങ്കിൽ വൺ ടൈം പാസ് വേർഡ് നൽകി പണമിടപാടിന്റെ സുരക്ഷ ഉറപ്പാക്കാൻ ബാങ്കുകൾ നടപടി സ്വീകരിക്കണമെന്നും വ്യവസ്ഥയിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ