കൊല്ലം: യാത്രാക്കൂലിയെ ചൊല്ലിയുള്ള തർക്കത്തിനിടെ ഓട്ടോറിക്ഷ ഡ്രൈവർക്ക് ക്രൂരമർദനം. കൊല്ലം അഞ്ചാലുംമൂട് സ്വദേശി അനിൽ കുമാറിനാണ് മർദനമേറ്റത്.

അനിൽ കുമാറിന്റെ പരാതിയിൽ തൃക്കരുവ സ്വദേശി ബേബി, പ്രദീപ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.കഴിഞ്ഞ ദിവസം അഞ്ചാലുംമൂട്ടിൽ വച്ചായിരുന്നു സംഭവം.

കാഞ്ഞിരംകുഴിയിലേക്ക് പോകാനായി ബേബി, അനിൽ കുമാറിന്റെ ഓട്ടോയിൽ കയറി. തിരിച്ച് അഞ്ചാലുംമൂട്ടിലെത്തിയപ്പോൾ ഓട്ടോക്കൂലിയായി 50 രൂപ ആവശ്യപ്പെട്ടു. കൂലി നൽകാതെ തർക്കത്തിനിടെയാണ് അനിൽ കുമാറിനെ മർദിച്ചത്. ബേബിക്കൊപ്പമുണ്ടായിരുന്ന പ്രദീപ് കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു.