ഓട്ടോട്രീ - ഇന്ത്യയിലെ ആദ്യ ഓട്ടോ ലൈഫ്സ്റ്റൈൽ റീട്ടെയ്ൽ ശൃംഖല കൊച്ചിയിൽ; ആഗോള ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ വിൽപനയ്ക്ക്
കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ ഓട്ടോ ലൈഫ്സ്റ്റൈൽ റീട്ടെയ്ൽ ശൃംഖലയായ ഓട്ടോട്രീയുടെ ആദ്യ ഷോറൂം സർവീസ് സെന്ററും കൊച്ചിയിൽ തുറന്നു. പോർഷ, ബെന്റ്ലി, ബിഎംഡബ്ല്യു, മെഴ്സിഡെസ് ബെൻസ്, ഫെറാറി, ഓ ഇസെഡ്് തുടങ്ങി 250-ലേറെ പ്രമുഖ ആഗോള ബ്രാൻഡുകളുടെ ആക്സസറികളും ആഡംബര, സുരക്ഷാ, സ്റ്റൈലിങ് തുടങ്ങിയ സേവനങ്ങളും ഒരു മേൽക്കൂരയ്ക്കു കീഴിൽ ലഭ്യമാക്കുന്
- Share
- Tweet
- Telegram
- LinkedIniiiii
കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ ഓട്ടോ ലൈഫ്സ്റ്റൈൽ റീട്ടെയ്ൽ ശൃംഖലയായ ഓട്ടോട്രീയുടെ ആദ്യ ഷോറൂം സർവീസ് സെന്ററും കൊച്ചിയിൽ തുറന്നു.
പോർഷ, ബെന്റ്ലി, ബിഎംഡബ്ല്യു, മെഴ്സിഡെസ് ബെൻസ്, ഫെറാറി, ഓ ഇസെഡ്് തുടങ്ങി 250-ലേറെ പ്രമുഖ ആഗോള ബ്രാൻഡുകളുടെ ആക്സസറികളും ആഡംബര, സുരക്ഷാ, സ്റ്റൈലിങ് തുടങ്ങിയ സേവനങ്ങളും ഒരു മേൽക്കൂരയ്ക്കു കീഴിൽ ലഭ്യമാക്കുന്ന 4000 ച.അടി വിസ്തൃതിയുള്ള ഷോറൂമും 6000 ച.അടി വിസ്തൃതിയുള്ള സർവീസ് സെന്ററും സിനിമാതാരം ആസിഫ് അലി ഉദ്ഘാടനം ചെയ്തു.
ഒരു കാറിനാവശ്യമായ എല്ലാ സംഗതികളും ഒരൊറ്റ മേൽക്കൂരയ്ക്കു കീഴിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഓട്ടോട്രീ എന്ന സവിശേഷ ആശയത്തിന് രൂപം നൽകിയത്. 'ടയറുകൾ, അലോയ്, കാർ ഓഡിയോ, കാർ കെയറിനും ക്ലീനിങ്ങിനുമുള്ള ഉത്പന്നങ്ങൾ/സേവനങ്ങൾ, സുരക്ഷാ ഉത്പന്നങ്ങൾ, ആഡംബര വസ്തുക്കൾ, കാർ ഇലക്ട്രോണിക്സ്, കംഫർട്ട് ഉത്പന്നങ്ങൾ, സ്റ്റൈലിങ് ഉത്പന്നങ്ങൾ, കാര്യക്ഷമതാ ഉത്പന്നങ്ങൾ, മെർക്കന്റൈസിങ് ഉത്പന്നങ്ങൾ, എയർ ഫ്രെഷനറുകൾ, യൂട്ടിലിറ്റി ഉത്പന്നങ്ങൾ, കാർ വാഷ്, ബൈക്കുകൾ, അലൈന്മെന്റ്, ടയർ ചേഞ്ചിങ്, വീൽ ബാലൻസിങ്, സീറ്റ് കവർ തുടങ്ങി വിവിധ ഉത്പന്നങ്ങളും സേവനങ്ങളും ഞങ്ങൾ ലഭ്യമാക്കുന്നു.
ഈ പുതിയ ആശയം ഫ്രാഞ്ചൈസ് മാതൃകയിൽ മറ്റിടങ്ങളിലേയ്ക്കും വ്യാപിപ്പിക്കും. അടുത്ത ഷോറൂമുകൾ ഡിസംബറിൽ കോട്ടയത്തും അടുത്ത വർഷം ജനവരിയിൽ കോഴിക്കോട്ടും തുറക്കും. 2016-17 സാമ്പത്തിക വർഷാന്ത്യത്തോടെ മൊത്തം 300 കോടി രൂപ നിക്ഷപിച്ച് 40 ഷോറൂമുകൾ തുറക്കാനും ലക്ഷ്യമിടുന്നു.