- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരുവു പട്ടികളെ കൊന്നൊടുക്കാൻ കേരളം മുഴുവൻ മുറവിളി ഉയരുമ്പോൾ ഒരു വേറിട്ട ശബ്ദം; തെരുവുപട്ടിയുടെ ആത്മകഥ പറഞ്ഞ് വിഖ്യാത സംവിധായകൻ സോഹൻ ലാലിന്റെ ഡോക്യുമെന്ററി; ജോയ് മാത്യു പുറത്തിറക്കിയ ട്രെയ്ലൻ രണ്ടു ദിവസത്തിനകം കണ്ടത് ഒരു ലക്ഷം പേർ
തിരുവനന്തപുരം: തെരുവു പട്ടികളോടുള്ള വിരോധം കേരള സമൂഹത്തിൽ വർധിച്ചുവരുന്നതിനിടെ ഇത്തരത്തിലൊരു പട്ടിയുടെ ആത്മകഥ പറഞ്ഞുകൊണ്ട് ഒരു ഡോക്യുമെന്ററി വരുന്നു. ഓട്ടോ ബയോഗ്രഫി ഓഫ് എ സ്േ്രട ഡോഗ് (ഒരു തെരുവു പട്ടിയുടെ ആത്മകഥ) എന്നാണ് ഡോക്യുമെന്ററിക്കു പേരിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഡോക്യുമെന്ററിയുടെ ട്രെയിലർ പുറത്തുവിട്ടു. സാമൂഹികവിഷയങ്ങളിൽ പ്രസക്തമായ അഭിപ്രായം രേഖപ്പെടുത്തുന്ന നടൻ ജോയ് മാത്യുവാണ് ട്രെയിലൻ പുറത്തിറക്കിയത്. യൂടൂബിൽ പോസ്റ്റ് ചെയ്ത ട്രെയിലർ വൈറലായി മാറുകയാണ്. രണ്ടു ദിവസത്തിനകം ഒരു ലക്ഷം പേരാണ് ഈ ട്രെയിലൻ കണ്ടത്. തെരുവു പട്ടികളുടെ ആക്രമണത്തിനെതിരേ കേരളത്തിലുടനീളം ശക്തമായ ജനവികാരം ഉയരുന്ന സമയത്താണ് ഇങ്ങനെയൊരു ഡോക്യുമെന്ററി പിറക്കുന്നത്. സോഹൻ ലാൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തെരുവു പട്ടിയുടെ മനസിനകത്തേയ്ക്കുള്ള യാത്രയായിട്ടാണ് ഡോക്യുമെന്ററിയെ നിർമ്മാതാക്കൾ വിശേഷിപ്പിക്കുന്നത്. തെരുവു പട്ടികൾക്കുള്ളിലും മിടിക്കുന്ന ഒരു ഹൃദയുമുണ്ടെന്ന് നിർമ്മാതാക്കൾ ഓർമിപ്പിക്കുന്നു. മനുഷ്യരെപ്പോലെ പട
തിരുവനന്തപുരം: തെരുവു പട്ടികളോടുള്ള വിരോധം കേരള സമൂഹത്തിൽ വർധിച്ചുവരുന്നതിനിടെ ഇത്തരത്തിലൊരു പട്ടിയുടെ ആത്മകഥ പറഞ്ഞുകൊണ്ട് ഒരു ഡോക്യുമെന്ററി വരുന്നു. ഓട്ടോ ബയോഗ്രഫി ഓഫ് എ സ്േ്രട ഡോഗ് (ഒരു തെരുവു പട്ടിയുടെ ആത്മകഥ) എന്നാണ് ഡോക്യുമെന്ററിക്കു പേരിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഡോക്യുമെന്ററിയുടെ ട്രെയിലർ പുറത്തുവിട്ടു.
സാമൂഹികവിഷയങ്ങളിൽ പ്രസക്തമായ അഭിപ്രായം രേഖപ്പെടുത്തുന്ന നടൻ ജോയ് മാത്യുവാണ് ട്രെയിലൻ പുറത്തിറക്കിയത്. യൂടൂബിൽ പോസ്റ്റ് ചെയ്ത ട്രെയിലർ വൈറലായി മാറുകയാണ്. രണ്ടു ദിവസത്തിനകം ഒരു ലക്ഷം പേരാണ് ഈ ട്രെയിലൻ കണ്ടത്.
തെരുവു പട്ടികളുടെ ആക്രമണത്തിനെതിരേ കേരളത്തിലുടനീളം ശക്തമായ ജനവികാരം ഉയരുന്ന സമയത്താണ് ഇങ്ങനെയൊരു ഡോക്യുമെന്ററി പിറക്കുന്നത്. സോഹൻ ലാൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
തെരുവു പട്ടിയുടെ മനസിനകത്തേയ്ക്കുള്ള യാത്രയായിട്ടാണ് ഡോക്യുമെന്ററിയെ നിർമ്മാതാക്കൾ വിശേഷിപ്പിക്കുന്നത്. തെരുവു പട്ടികൾക്കുള്ളിലും മിടിക്കുന്ന ഒരു ഹൃദയുമുണ്ടെന്ന് നിർമ്മാതാക്കൾ ഓർമിപ്പിക്കുന്നു. മനുഷ്യരെപ്പോലെ പട്ടികൾക്കിടയിലും നല്ലവരും ചീത്തവരും ഉണ്ട്. തെരുവു പട്ടികളെ കൊല്ലുന്ന മനുഷ്യർ മാത്രമല്ല, മനുഷ്യരെ കൊല്ലുന്ന തെരുവു പട്ടികളും തന്റെ ശത്രുവാണെന്ന് ഡോക്യുമെന്ററിയിലെ കഥാപാത്രം ആത്മഗതം ചെയ്യുന്നു.