- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരുവുനായകളുടെ കഥ പറയുന്ന 'ഓട്ടോ ബയോഗ്രഫി ഓഫ് എ സ്ട്രേ ഡോഗ്' പൂർത്തിയായി; ഡോക്യുമെന്ററിയുടെ ട്രെയ്ലർ കാണാം
തിരുവനന്തപുരം: കേരളത്തിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട തെരുവുനായ പ്രശ്നം പ്രമേയമാക്കുന്ന 'ഓട്ടോ ബയോഗ്രഫി ഓഫ് എ സ്ട്രേ ഡോഗ്' എന്ന ഡോക്യൂമെന്ററി ചിത്രീകരണം പൂർത്തിയായി. പ്രധാനമായും അന്താരാഷ്ട്ര ചലച്ചിത്രമേളകളിലെ പ്രദർശനം ലക്ഷ്യമാക്കി നിർമ്മിച്ചിരിക്കുന്ന ഡോക്യൂമെന്ററിയുടെ ട്രെയ്ലർ സംവിധായകനും നടനുമായ ജോയ് മാത്യു റിലീസ് ചെയ്തു. മനുഷ്യരെ കൊല്ലുന്ന തെരുവു നായകളുടേയും മനുഷ്യർ കൊല്ലുന്ന തെരുവു നായകളുടേയും ജീവിതകഥ പറയുന്നതാണ് 'ഓട്ടോബയോഗ്രഫി ഓഫ് എ സ്ട്രേ ഡോഗ്' (ഒരു തെരുവ് പട്ടിയുടെ ആത്മകഥ) എന്ന ഡോക്യുമെന്ററി. ഒരേ സമയം ഇംഗ്ലീഷിലും മലയാളത്തിലുമാണിതു നിർമ്മിച്ചത്. ബെഥേസ്ദാ എന്റർടെയിന്മെന്റ് ഇൻർനാഷണലിന്റെ ബാനറിൽ 'ഓട്ടോ ബയോഗ്രഫി ഓഫ് എ സ്ട്രേ ഡോഗ്' നിർമ്മിച്ചത് ബൈജു ജോണാണ്. 'ഓർക്കുക വല്ലപ്പോഴും, 'കഥവീട്' തുടങ്ങിയ ചലച്ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകൻ സോഹൻലാലാണ് വിവാദവിഷയമായ തെരുവുനായ പ്രശ്നത്തിന്റെ ദൃശ്യഭാഷ്യമൊരുക്കുിയത്. വിഷയത്തിന്റെ കാലിക പ്രാധാന്യമാണ് വീണ്ടുമൊരു ഡോക്യുമെന്ററി ചെയ്യാൻ തന്നെ പ്രേര
തിരുവനന്തപുരം: കേരളത്തിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട തെരുവുനായ പ്രശ്നം പ്രമേയമാക്കുന്ന 'ഓട്ടോ ബയോഗ്രഫി ഓഫ് എ സ്ട്രേ ഡോഗ്' എന്ന ഡോക്യൂമെന്ററി ചിത്രീകരണം പൂർത്തിയായി. പ്രധാനമായും അന്താരാഷ്ട്ര ചലച്ചിത്രമേളകളിലെ പ്രദർശനം ലക്ഷ്യമാക്കി നിർമ്മിച്ചിരിക്കുന്ന ഡോക്യൂമെന്ററിയുടെ ട്രെയ്ലർ സംവിധായകനും നടനുമായ ജോയ് മാത്യു റിലീസ് ചെയ്തു.
മനുഷ്യരെ കൊല്ലുന്ന തെരുവു നായകളുടേയും മനുഷ്യർ കൊല്ലുന്ന തെരുവു നായകളുടേയും ജീവിതകഥ പറയുന്നതാണ് 'ഓട്ടോബയോഗ്രഫി ഓഫ് എ സ്ട്രേ ഡോഗ്' (ഒരു തെരുവ് പട്ടിയുടെ ആത്മകഥ) എന്ന ഡോക്യുമെന്ററി. ഒരേ സമയം ഇംഗ്ലീഷിലും മലയാളത്തിലുമാണിതു നിർമ്മിച്ചത്.
ബെഥേസ്ദാ എന്റർടെയിന്മെന്റ് ഇൻർനാഷണലിന്റെ ബാനറിൽ 'ഓട്ടോ ബയോഗ്രഫി ഓഫ് എ സ്ട്രേ ഡോഗ്' നിർമ്മിച്ചത് ബൈജു ജോണാണ്. 'ഓർക്കുക വല്ലപ്പോഴും, 'കഥവീട്' തുടങ്ങിയ ചലച്ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകൻ സോഹൻലാലാണ് വിവാദവിഷയമായ തെരുവുനായ പ്രശ്നത്തിന്റെ ദൃശ്യഭാഷ്യമൊരുക്കുിയത്. വിഷയത്തിന്റെ കാലിക പ്രാധാന്യമാണ് വീണ്ടുമൊരു ഡോക്യുമെന്ററി ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതെന്ന് സോഹൻലാൽ പറഞ്ഞു.
പ്രശസ്ത ഛായാഗ്രാഹകരായ എം.ജെ. രാധാകൃഷ്ണൻ, മനോജ്പിള്ള എന്നിവരുടെ അസോസിയേറ്റായ ഉമാശങ്കർ, എൽ.വി.പ്രസാദ് ഫിലിം അക്കാദമിയിൽ നിന്നും സിനിമാട്ടോഗ്രാഫി പഠിച്ചിറങ്ങിയ അഭിജിത്ത് എന്നിവർ സ്വതന്ത്രഛായാഗ്രാഹകരാകുന്ന ചിത്രം കൂടിയാണിത്. ചിത്രസംയോജനം : സാംരാജ്, ശബ്ദലേഖനം : ശ്രീഹരി, ഗ്രാഫിക്സ് : സുധീർ പി. യൂസഫ്. 'ഒരാൾപൊക്കം', 'ഒഴിവുദിവസത്തെ കളി' എന്നീ സിനിമകളുടെ സംഗീതസംവിധായകനായ ബേസിൽ സി.ജെ.യാണ് പശ്ചാത്തല സംഗീതം.
ചിത്രത്തിന്റെ ട്രെയ്ലർ കാണാം: