- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
കേരളത്തിലെ ഓട്ടോക്കാരെ പിടിച്ചുപറിക്കാരാക്കരുത്
ലോകത്തെവിടെയെങ്കിലും ന്യായമായ ഓട്ടോ ചാർജ്ജെന്നുള്ള ഒന്നുണ്ടോ എന്ന് സംശയമാണ്. ഓട്ടോയോ അതിന്റെ രൂപഭേദങ്ങളായ ടുക്ടുക്കോ (TUK TUK) (T H A I L A N D / I N D O N E S I A ) അതിനോടൊക്കെ സാമ്യമുള്ള മറ്റു വാഹനങ്ങളോ ടാക്‌സിയായി ഓടുന്ന നാടുകളിൽ എവിടെ ചെന്നാലും ഏതു യാത്രക്കാരനും തോന്നാവുന്ന ഒരു സത്യമാണിത്. കേരളത്തിലുടനീളം ഓട്ടോക്കാരുടെ പിടിച്ചുപറിയെക്കുറിച്ച് പൊത
ലോകത്തെവിടെയെങ്കിലും ന്യായമായ ഓട്ടോ ചാർജ്ജെന്നുള്ള ഒന്നുണ്ടോ എന്ന് സംശയമാണ്. ഓട്ടോയോ അതിന്റെ രൂപഭേദങ്ങളായ ടുക്ടുക്കോ (TUK TUK) (T H A I L A N D / I N D O N E S I A ) അതിനോടൊക്കെ സാമ്യമുള്ള മറ്റു വാഹനങ്ങളോ ടാക്‌സിയായി ഓടുന്ന നാടുകളിൽ എവിടെ ചെന്നാലും ഏതു യാത്രക്കാരനും തോന്നാവുന്ന ഒരു സത്യമാണിത്. കേരളത്തിലുടനീളം ഓട്ടോക്കാരുടെ പിടിച്ചുപറിയെക്കുറിച്ച് പൊതുജനത്തിന് എന്നും പരാതികൾ ആണ്. എന്നാൽ ഭയം ഒന്നുകൊണ്ടു മാത്രം പരാതികൾ ആരും നല്കാറില്ല. എല്ലാ നിയമത്തിനും അതീതരാണോ ലോകത്തെവിടെയുമുള്ള ഓട്ടോക്കാർ എന്ന് പലപ്പോഴും യാത്രക്കാർക്ക് തോന്നാറുണ്ട്.
രണ്ടയിരാമാണ്ടിന്റെ തുടക്കത്തിൽ തൊഴിലിന്റെ ഭാഗമായി തമിഴ്‌നാട്ടിൽ തൃച്ഛിയിലും കോയമ്പത്തൂരിലും യാത്രചെയ്യേണ്ടി വന്നപ്പോൾ മനസിലാക്കിയ ഒരു കാര്യമാണ് കേരളത്തിലെ ഓട്ടോക്കാർ എന്തു ഭേദമാന്നെന്ന്. മുൻകൂട്ടി അറിവുള്ള കാര്യമായതിനാൽ അവരോടു തർക്കത്തിനൊന്നും പോകാതെ ദേഹം കേടാകാതെ മൗനം പാലിക്കുക മാത്രമേ നിർവ്വാഹം ഉണ്ടായിരുന്നുള്ളൂ.
രണ്ടു പട്ടണങ്ങളിലും മത്സരിച്ചുള്ള പിടിച്ചുപറിയാണ് ഓട്ടോകാർ എന്നും നടത്തിക്കൊണ്ടിരിക്കുന്നത്. തൃച്ഛിയിലെ പത്രപ്രവർത്തക സുഹൃത്തുക്കളോട് ഇതിനെക്കുറിച്ച് പറഞ്ഞപ്പോൾ ആണ് സത്യമറിയാൻ കഴിഞ്ഞത്. ആ നഗരത്തിലോടുന്ന ബഹുഭൂരിപക്ഷം ഓട്ടോകളും അവിടുത്തെ പൊലീസുകാരുടെ സ്വന്തമാന്നെന്ന്. കോയമ്പത്തൂരിലെയും സ്ഥിതി മറിച്ചല്ല. പിന്നെങ്ങിന്നെ ഓട്ടോക്കാർ പിടിച്ചുപറിക്കാതിരിക്കും. ഇന്നും തമിഴ്‌നാട്ടിൽ എവിടെ ചെന്നാലും സ്ഥിതി ഇത് തന്നെ. ചെറിയ പട്ടണങ്ങളിലെ സ്ഥിതി പറയാതിരിക്കുകയാവും ഭംഗി.
തമിഴ്‌നാട്ടിലെ സ്ഥിതി ഇതാണെങ്കിൽ ബാംഗലൂരുവിലെ സ്ഥിതി അതിനെക്കാൾ ഭീകരമാണ്. ഏതാണ്ട് ഒരു വർഷം മുമ്പേ അവിടെ കേങ്ങേരി റെയിൽവേ സ്റ്റേഷൻ വരെ അഞ്ച് കിലോമീറ്റർ അപ്പുറെ നിന്നും ഓട്ടോ ചാർജ്ജ് ചോദിച്ചപ്പോൾ അവിടെയുള്ള ഒരുത്തനും ഇരുന്നൂറ്റി അമ്പതു രൂപയിൽ കുറച്ചു പറഞ്ഞതെ ഇല്ല. അവസാനം ബസിൽ കേവലം അഞ്ചുരൂപ മാത്രം നല്കി ആ റെയിൽവേ സ്‌റ്റേഷനിൽ എത്തി. ഇത്തവണ ആ ഭാഗങ്ങളിൽ ചെന്നപ്പോഴും സ്ഥിതി മറ്റൊന്നായിരുന്നില്ല.
കേവലം 10 കിലോമീറ്റർ മാത്രം സിറ്റി റെയിൽവേ സ്റ്റേഷനിൽ നിന്നും ദൂരമുള്ള ഒരു സ്ഥലത്തേയ്ക്ക് യാത്ര ചെയ്യുന്നതിനു പലപ്പോഴും ഓട്ടോക്കാർ 300 രൂപയാകും ആദ്യം ചോദിക്കുക. രാത്രിയിലാണെങ്കിൽ പറയാനും ഇല്ല. ഭാരതത്തിലെ എല്ലാ വൻ നഗരങ്ങളിലെയും സ്ഥിതി ഇതിൽ നിന്നും വിത്യാസമാകുമെന്നു തോന്നുന്നില്ല. മറുനാട്ടിൽ നിന്നും കേരളത്തിൽ വരുന്ന യാത്രക്കാർ പറയാറുണ്ട് തെക്കോട്ട് വരും തോറും ഓട്ടോക്കാരുടെ സ്വഭാവം ഒന്നിനൊന്നു ഭീകരമാണെന്ന്. എന്നിരുന്നാലും അവരൊക്കെ പറയുന്ന കേരളത്തിലെ ഓട്ടോക്കാർ കർണ്ണാടകയെയും തമിഴ്‌നാടിനെയും അപേക്ഷിച്ചു വളരെ ഭേദമാന്നെന്ന്. മുൻപൊക്കെ കോഴിക്കോട് നഗരത്തിലെ ഓട്ടോക്കാർ വളരെ നല്ല പെരുമാറ്റം ഉള്ളവരാണെന്ന് പറയാറുണ്ടയിരിന്നു. എന്നാൽ ഇപ്പോഴത്തെ തലമുറക്കാർ അത്രത്തോളം വരുമെന്ന് തോന്നുന്നില്ല. എന്നിരുന്നാലും കേരളത്തിലെ മറ്റെല്ലാ പ്രദേശങ്ങളെയും അപേക്ഷിച്ച് അവിടെയുള്ളവർ ഇപ്പോഴും ഭേദമാണെന്നാണ് എന്റെ പൊതുവെയുള്ള വിലയിരുത്തൽ.
മധ്യതിരുവിതാംകൂറിലെ പ്രമുഖ പട്ടണങ്ങളിൽ ഒക്കെ വണ്ടിയിൽ എഴുതിയിരിക്കുന്ന കുറഞ്ഞ ചാർജ് 15 രൂപയാണെങ്കിലും കേവലം 400 മീറ്ററുള്ള ദൂരത്തിനു പോലും 20 രൂപയെങ്കിലും യാത്രക്കാരൻ കൊടുക്കേണ്ടി വരുന്നു. ചെറുപട്ടണങ്ങളിലെ സ്ഥിതി അതി ഭീകരം തന്നെ. ശരിയായി പറഞ്ഞാൽ ആരും ചോദിക്കാനും പറയാനും ഇല്ലാത്ത അവസ്ഥ. പണ്ടൊക്കെ പറയാറുണ്ടായിരുന്നു ഒരു നാട്ടിലെ മനുഷ്യരുടെ പൊതുവായ സ്വഭാവം അറിയണമെങ്കിൽ ഒന്നല്ലെങ്കിൽ അവിടുത്തെ ബാർബർ ഷോപ്പുകളിൽ കയറണം അല്ലെങ്കിൽ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യണമെന്ന്. ഒരു പരിധിവരെ അത് ശരിയാന്നെന്നു തോന്നിയിട്ടുണ്ടേ.
ഇപ്പോൾ പലരും ഒരു നാടിനെ വിലയിരുത്തുന്നതിന്റെ പ്രധാന മാനദണ്ഡങ്ങളിൽ ഒന്ന് അവിടെയുടെ ഉള്ള ഓട്ടോ യാത്ര തന്നെയാണ്. ഏതാനും വർഷം മുൻപേ കേരളത്തിൽ പരക്കെ ഇന്നറിയപ്പെടുന്ന ഒരു ബിസിനസ്സുകാരൻ പറയുക ഉണ്ടായി അദ്ദേഹം തന്റെ ഗ്രൂപ്പിന്റെ സ്ഥാപനം എവിടെ തുടങ്ങാൻ ആഗ്രഹിച്ചാലും ആ നാട്ടിലുള്ള ആരും അറിയാതെ സാധാരണക്കാരനെപ്പോലെ രണ്ടു മൂന്ന് പ്രാവശ്യം എങ്കിലും ഓട്ടോകളിൽ യാത്ര ചെയ്യുമെന്ന്. 'ഓട്ടോക്കാർ മര്യാദ ഉള്ളവരെങ്കിൽ ആ നാട്ടുകാരും നല്ലവരായിരിക്കും'അതാണ് അദ്ദേഹത്തിന്റെ വിശ്വാസം.
അടുത്തിടെ മധ്യ തിരുവിതാംകൂറിലെ ഒരു പ്രധാനപ്പെട്ട ടൗണിൽ ചെന്നപ്പോൾ ഓട്ടോക്കാരെ എങ്ങനെ റീഫോം ചെയ്യാൻ സാധിക്കും എന്ന് ചില കൂട്ടുകാരുമായി ആലോചിച്ചു. പലരും പറഞ്ഞ കാര്യം സമ്മാനങ്ങൾ ഏർപ്പെടുത്തുകയെന്ന ഏറ്റവും നല്ല വഴിയാണ്. അങ്ങിനെ കേരളത്തിലെ എല്ലാ തദേശ സ്വയംഭരണ സ്ഥപനങ്ങളും ആ വഴി ചിന്തിച്ചാൽ കുറെയൊക്കെ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും. പൊലീസുകാർക്ക് ചെയ്യാൻ സാധിക്കാത്തത് ജനപ്രതിനിധികൾക്ക് സാധിക്കാൻ കഴിഞ്ഞാൽ അതിനെക്കാളും നല്ലതായി മറ്റൊന്നും ഇല്ല.
ഇങ്ങനെ ഒരു പരിഹാരം ഏതായാലും അധികാരികളുടെ പക്കൽ നിന്നും അടുത്ത ജന്മത്തിൽ പോലും ഉണ്ടാകുമെന്ന് തോന്നുന്നില്ല. എന്നാൽ ചില സംഘടനകളും സ്ഥാപനങ്ങളും മുൻകയ്യെടുത്താൽ കുറച്ചൊക്കെ പരിഹാരം കാണുവാൻ കഴിയും. അതോടൊപ്പം പിടിച്ചുപറിക്ക് കാര്യമായി ഒരു കുറവും ഉണ്ടാകും.