മസ്‌കത്ത്: വിദേശികൾക്കും ഏറെ ഗുണകരമാകുന്ന നിയമപരിഷ്‌കരാവുമായി റോയൽ ഒമാൻ പൊലീസ്. രാജ്യത്തെ പുരുഷന്മാർക്ക് ഓട്ടോമാറ്റിക് ഗിയറുള്ള വാഹനങ്ങളുടെ ഡ്രൈവിങ് ലൈസൻസ് എടുക്കാൻ ആണ് അവസരം ഒരുങ്ങുന്നത്. നിലവിൽ സ്ത്രീകൾക്ക് മാത്രമാണ് ഒമാനിൽ ഓട്ടോമാറ്റിക് വാഹനങ്ങളുടെ ഡ്രൈവിങ് ലൈസൻസ് ലഭ്യമാക്കുന്നത്.

സാധാരണ ലൈസൻസുള്ള പുരുഷന്മാർക്ക് എല്ലാ തരത്തിലുള്ള വാഹനങ്ങൾ ഓടിക്കാൻ അനുമതിയുണ്ടെങ്കിലും ഓട്ടോമാറ്റിക് വാഹനങ്ങൾക്ക് മാത്രമായി ഡ്രൈവിങ് ടെസ്റ്റുണ്ടായിരുന്നില്ല. 2018 ജനുവരിയിലാണ് പുരുഷന്മാർക്ക് ഓട്ടോമാറ്റിക് വാഹന ഡ്രൈവിങ് ടെസ്റ്റ് അനുവദിച്ചുകൊണ്ട് പ്രഖ്യാപനമുണ്ടായത്. ഡ്രൈവിങ് ഇൻസ്ട്രക്ടർമാരുടെയും ജനങ്ങളുടെയും ആവശ്യം പരിഗണിച്ച് പഠനം നടത്തിയാണ് ഗതാഗത ഡയറക്ടറേറ്റ് ജനറൽ ഈ തീരുമാനമെടുത്തത്.