കൊച്ചി: ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ക്ലിന്റ് എന്ന ചിത്രത്തിന് ശേഷം പുതിയ ചിത്രവുമായി സംവിധായകൻ ഹരികുമാർ എത്തുന്നു. ഇത്തവണ മലയാളത്തിലെ പ്രിയ എഴുത്തുകാരനായ എം മുകുന്ദനുമായി ചേർന്നാണ് സംവിധായകൻ ചിത്രമൊരുക്കുന്നത്.

എം മുകുന്ദന്റെ ഒരു ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' എന്ന ചെറുകഥയെ ആണ് ചലച്ചിത്ര രൂപത്തിലാക്കാൻ ഹരികുമാർ ഒരുങ്ങുന്നത്. എം മുകുന്ദൻ തന്നെ ചിത്രത്തിന് തിരക്കഥയും സംഭാഷണവും രചിക്കുകയാണ് ചെയ്യുന്നത്. അതേ സമയം ചിത്രത്തിലെ അഭിനേതാക്കളെ പ്രഖ്യാപിച്ചിട്ടില്ല

മാഹി മീത്തലപ്പുരയിലെ സജീവൻ എന്ന അലസനായ ഓട്ടോറിക്ഷക്കാരന്റെ ജീവിതത്തിലേക്ക് ഒരു പെൺകുട്ടി കടന്നു വരുന്നതും അവൾ ഓട്ടോ ഡ്രൈവറായി മാറുന്നതുമാണ് ചിത്രത്തിന്റെ കഥ.മാഹി, തലശ്ശേരി, പോണ്ടിച്ചേരി എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുമെന്നാണ് അറിയിപ്പ്.