കൊച്ചി: കൂട്ടിലിട്ട തത്ത, ലോക്കൽ ഇടി, ഭൂമിദേവി പൊറുക്കണേ, സോഷ്യൽ മീഡിയ പെണ്ണ് എന്നീ മലയാളം റാപ്പ് സോങ്ങ്‌സ് ഒരുക്കിയ ഫെജോയുടെ പുതിയ ഗാനം 'അവസരം തരൂ' യൂട്യുബിൽ വൈറൽ ആകുന്നു.

കൂട്ടിലിട്ട തത്ത എന്നാ പാടിന്റെ തുടർച്ച എന്നാ നിലയിൽ ഒരുക്കിയ ഈ ഗാനത്തിൽ, ചില സിനിമ പ്രവർത്തകരെ ചെന്ന് അവസരം ചോദിക്കുന്ന നായകന്റെ കഥയും, കാഴ്ചപ്പാടുകളും ആണ് പറയുന്നത്. കൂട്ടുകാരന്റെ നിർദേശ പ്രകാരം സിനിമാക്കാരെ കാണാൻ എത്തുന്ന നായകൻ,
മലയാളം റാപ്പിനെ പറ്റിയും, തന്റെ ജീവിത സാഹചര്യവും, സ്വപ്നങ്ങളും മലയാളം റാപ്പ് ശൈലിയിൽ തന്നെ പങ്കു വെക്കുന്നു.

സ്വപ്നങ്ങൾക്ക് പിന്നാലെ പോകുന്ന, അതിന്റെ പേരിൽ വലിയ വിമർശനങ്ങൾ നേരിടുന്ന, എന്നാലും തളരാതെ പൊരുതുന്നവർക്ക് വേണ്ടി ഒരുക്കിയ ഗാനം, വിജയിച്ചവർക്കും, പലതവണ പരാജയപ്പെട്ടവർക്കും ഒരുപോലെ ഊർജം നൽകുന്നു.

കൊച്ചി വൈറ്റില സ്വദേശിയായ ഫെജോ ഒരുക്കിയ വീഡിയോ ഗാനത്തിനു ഇപ്പൊ വലിയ സപ്പോർട്ട് ആണ് ലഭിക്കുന്നത്. ഫെജോയോടൊപ്പം സുഹാസ്, ആനന്ദ് ശങ്കർ, അനുരാജ്, മനു എന്നിവർ അഭിനയിക്കുന്ന വീഡിയോയുടെ ക്യാമറ അനന്ത് പി മോഹൻ കൈകാര്യം ചെയ്തിരക്കുന്നു. വ്യത്യസ്തമായ ഈ മലയാളം റാപ്പ് ഗാനം കാണാം... 'അവസരം തരൂ'