മാസം 17 മുതൽ തനാ മേരാ കോസ്റ്റ് റോഡിലൂടെ വാഹനവുമായി ചീറി പായുന്നവർ ജാഗ്രത പുലർത്തിക്കോളൂ. കാരണം വാഹനത്തിന്റെ സ്പീഡ് കണ്ടെത്തുന്ന ക്യാമറ സംവിധാനം റോഡികളിൽ പ്രവർത്തിച്ച് തുടങ്ങുന്നതായി പൊലീസ് മുന്നിപ്പ് നല്കി. വേഗതയും നിയമവിരുദ്ധമായി റെസിങ് നടത്തുന്നവരെയും പിടികൂടാനാണ് പൊലീസ് പുതിയ ക്യാമറാ സംവിധാനം നടപ്പിലാക്കുന്നത്.

സിംഗപ്പൂർ റോഡുകളിൽ ആദ്യമായാണ് വേഗത കണ്ടുപിടിക്കാനായി ക്യാമറ സംവിധാനം കൊണ്ട് വരുന്നത്. താന മേറ റോഡിൽ വേഗപരിധി 70 കി.മി ആണ് വേഗപരിധി നിശ്ചയിച്ചിരിക്കുന്നത്. ഇത് ലംഘിക്കുന്നവരെ ഈ ക്യാമറ സംവിധാനത്തിലൂടെ പിടികൂടും.