- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രാൻസിൽ 185 സൗന്ദര്യ വർധക വസ്തുക്കൾ ഉപയോഗിക്കരുതെന്ന നിർദേശവുമായി കൺസ്യൂമർ ഗ്രൂപ്പ്; വിഷാംശങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ഫ്രഞ്ച് ജനതയ്ക്ക് മുന്നറിയിപ്പ്
പാരീസ്: 185 സൗന്ദര്യ വർധന വസ്തുക്കൾ ഉപയോഗിക്കരുതെന്ന് ഫ്രഞ്ച് ജനതയ്ക്ക് കൺസ്യൂമർ ഗ്രൂപ്പിന്റെ നിർദ്ദേശം. ശരീരത്തിന് ഹാനികരമായ വിഷാംശങ്ങൾ അടങ്ങിയിട്ടുള്ളതിനാലാണ് ഇവ ഉപയോഗിക്കുന്നതിന് വിലക്ക് നൽകിയിരിക്കുന്നത്. ലോകപ്രശസ്ത ബ്രാൻഡായ ലോറൈൽ ബ്രാൻഡും ഇതിൽ ഉൾപ്പെടുന്നു. ഷാംമ്പൂ മുതൽ ഡിയോഡറന്റുകളും ടൂത്ത്‌പേസ്റ്റുകളും പെർഫ്യൂമുകളും
പാരീസ്: 185 സൗന്ദര്യ വർധന വസ്തുക്കൾ ഉപയോഗിക്കരുതെന്ന് ഫ്രഞ്ച് ജനതയ്ക്ക് കൺസ്യൂമർ ഗ്രൂപ്പിന്റെ നിർദ്ദേശം. ശരീരത്തിന് ഹാനികരമായ വിഷാംശങ്ങൾ അടങ്ങിയിട്ടുള്ളതിനാലാണ് ഇവ ഉപയോഗിക്കുന്നതിന് വിലക്ക് നൽകിയിരിക്കുന്നത്. ലോകപ്രശസ്ത ബ്രാൻഡായ ലോറൈൽ ബ്രാൻഡും ഇതിൽ ഉൾപ്പെടുന്നു.
ഷാംമ്പൂ മുതൽ ഡിയോഡറന്റുകളും ടൂത്ത്‌പേസ്റ്റുകളും പെർഫ്യൂമുകളും നിരോധിച്ച ശ്രേണിയിൽ പെടുന്നു. അഡിഡാസ്, പ്ലേബോയ്, ഹെഡ് ആൻഡ് ഷോൾഡേഴ്‌സ്, ഗാർണിയർ, കോൾഗേറ്റ്, ആക്‌സ് തുടങ്ങിയ ബ്രാൻഡുകളും ഉപയോഗിക്കരുതെന്നാണ് മുന്നറിയിപ്പ്. ഉത്പന്നങ്ങളുടെ ഗുണമേന്മയെ കുറിച്ച് ടോക്‌സിക്കോളജിസ്റ്റുകളും ഡെർമെറ്റോളജിസ്റ്റുകളും കമ്പനികൾക്ക് നിരന്തരം മുന്നറിയിപ്പ് നൽകിയിട്ടും കമ്പനികൾ മാരക പദാർഥങ്ങളുടെ ഉപയോഗം കുറയ്ക്കാൻ ശ്രമിക്കുന്നില്ലെന്നാണ് കൺസ്യൂമർ ഗ്രൂപ്പ് വ്യക്തമാക്കുന്നത്.
മുന്നറിയിപ്പ് നൽകിയിട്ടുള്ള 185 ഉത്പന്നങ്ങളിൽ നൂറിലധികം എണ്ണത്തിലും ഹോർമോൺ ഘടനയെ മാറ്റിമറിക്കുന്ന പദാർഥങ്ങൾ അടങ്ങിയിട്ടുണ്ടെന്നാണ് പറയുന്നത്. അമ്പത് ഉത്പന്നങ്ങളിൽ യുവി ഫിൾട്ടർ ആയ Ethylhexyl Methoxycinnamate ഉണ്ടെന്നും ഇത് ക്ലെൻസറുകൾ ഹെയർ പ്രൊഡക്ടുകൾ തുടങ്ങിയവയിലാണ് കാണപ്പെടുന്നതെന്നും വ്യക്തമാക്കുന്നു. ഇത്തരം ഉത്പന്നങ്ങൾ കഴിവതും വാങ്ങരുതെന്നും ചെറിയ കുട്ടികളിൽ ഒരു കാരണവശാലും ഉപയോഗിക്കരുതെന്നും ഇവർ പറയുന്നു. ഈ കമ്പനികളുടെ ഉത്പന്നം ഉപയോഗിച്ച ശേഷം ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാകുകയാണെങ്കിൽ അത് റിപ്പോർട്ട് ചെയ്യണമെന്നും നിർദേശിക്കുന്നു.