- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഞ്ചാബിൽ രണ്ടുതവണ മന്ത്രി ആയിരുന്നത് ബ്രിട്ടീഷ് പൗരത്വമുള്ളയാൾ; തട്ടിപ്പ് തിരിച്ചറിഞ്ഞത് തെരഞ്ഞെടുപ്പിൽ തോറ്റപ്പോൾ; ഇക്കുറി വീണ്ടും മത്സരിക്കാൻ ശ്രമിച്ചെങ്കിലും അപേക്ഷ തള്ളി അധികൃതർ
പഞ്ചാബിലെ മുൻ കോൺഗ്രസ് മന്ത്രി അവതാർ ഹെൻട്രിക്ക് ഇക്കുറി തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. ബ്രിട്ടീഷ് പാസ്പോർട്ടുണ്ടെന്നതിന്റെ പേരിൽ ഇന്ത്യൻ പൗരത്വം റദ്ദാക്കപ്പെട്ട അദ്ദേഹത്തിന് ഇനിയും അത് തിരിച്ച് കിട്ടിയിട്ടില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് അധികൃതർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ അപേക്ഷ തള്ളിയിരിക്കുന്നത്. എന്നാൽ ഇന്ത്യൻ പൗരത്വമില്ലാതെ തന്നെ ഇദ്ദേഹം രണ്ട് തവണ പഞ്ചാബിൽ മന്ത്രി ആയിരുന്നുവെന്നതാണ് അതിശയകരമായ കാര്യം. ഇദ്ദേഹത്തിന്റെ തട്ടിപ്പ് തിരിച്ചറിഞ്ഞത് തെരഞ്ഞെടുപ്പിൽ തോറ്റപ്പോഴായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ഇപ്പോൾ ഇദ്ദേഹത്തിന്റെ തട്ടിപ്പ് തിരിച്ചറിഞ്ഞ് അപേക്ഷ തള്ളിയിരിക്കുകയാണ് ജലന്ദർ നോർത്ത് അസംബ്ലി മണ്ഡലത്തിലെ പോൾ റിട്ടേണിങ് ഓഫീസർ. ഈ മണ്ഡലത്തിൽ ഇതിന് മുമ്പ് ഹെൻട്രി നാല് തവണ വിജയിച്ചിരുന്നു. എന്നാൽ 2012ലെ തെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ടതിനെ തുടർന്നാണ് കള്ളി വെളിച്ചത്തായത്. ഇംഗ്ലണ്ടിൽ ജോലി ചെയ്യുന്നതിനിടെ 1969ൽ ഹെൻട്രിക്ക് ബ്രിട്ടീഷ് പാസ്പോർട്ട് ലഭിച്ചിര
പഞ്ചാബിലെ മുൻ കോൺഗ്രസ് മന്ത്രി അവതാർ ഹെൻട്രിക്ക് ഇക്കുറി തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. ബ്രിട്ടീഷ് പാസ്പോർട്ടുണ്ടെന്നതിന്റെ പേരിൽ ഇന്ത്യൻ പൗരത്വം റദ്ദാക്കപ്പെട്ട അദ്ദേഹത്തിന് ഇനിയും അത് തിരിച്ച് കിട്ടിയിട്ടില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് അധികൃതർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ അപേക്ഷ തള്ളിയിരിക്കുന്നത്. എന്നാൽ ഇന്ത്യൻ പൗരത്വമില്ലാതെ തന്നെ ഇദ്ദേഹം രണ്ട് തവണ പഞ്ചാബിൽ മന്ത്രി ആയിരുന്നുവെന്നതാണ് അതിശയകരമായ കാര്യം. ഇദ്ദേഹത്തിന്റെ തട്ടിപ്പ് തിരിച്ചറിഞ്ഞത് തെരഞ്ഞെടുപ്പിൽ തോറ്റപ്പോഴായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ഇപ്പോൾ ഇദ്ദേഹത്തിന്റെ തട്ടിപ്പ് തിരിച്ചറിഞ്ഞ് അപേക്ഷ തള്ളിയിരിക്കുകയാണ് ജലന്ദർ നോർത്ത് അസംബ്ലി മണ്ഡലത്തിലെ പോൾ റിട്ടേണിങ് ഓഫീസർ. ഈ മണ്ഡലത്തിൽ ഇതിന് മുമ്പ് ഹെൻട്രി നാല് തവണ വിജയിച്ചിരുന്നു. എന്നാൽ 2012ലെ തെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ടതിനെ തുടർന്നാണ് കള്ളി വെളിച്ചത്തായത്.
ഇംഗ്ലണ്ടിൽ ജോലി ചെയ്യുന്നതിനിടെ 1969ൽ ഹെൻട്രിക്ക് ബ്രിട്ടീഷ് പാസ്പോർട്ട് ലഭിച്ചിരുന്നുവെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നാണ് കേന്ദ്രആഭ്യന്തര മന്ത്രാലയം ഹെൻട്രിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കിയിരുന്നത്. ഇംഗ്ലണ്ടിലെ ജോലി ഒഴിവാക്കി ഇന്ത്യയിലെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന് ഇവിടുത്തെ പാസ്പോർട്ട് ലഭിച്ചിരുന്നത്.ഇന്ത്യന് പാസ്പോർട്ടില്ലാതെ അദ്ദേഹം എങ്ങനെയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചതും വോട്ട് ചെയ്തതുമെന്നതിനെ കുറിച്ച ്ഗൗരവപരമായ ചോദ്യങ്ങളാണ് ഇപ്പോൾ ഉയർന്ന് വന്നിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബർ മൂന്നിന് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ പരംജിത്ത് സിങ് സഹോറ്റ ഹെൻട്രിയുടെ പേര് താൽക്കാലിക പാസ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒരു വോട്ടറെന്ന നിലയിൽ റീ രജിസ്ട്രർ ചെയ്തതിനെ തുടർന്നാണ് വീണ്ടും ഇതുമായി ബന്ധപ്പെട്ട തർക്കങ്ങൾ രൂക്ഷമായിരിക്കുന്നത്.
എന്നാൽ താൻ ബ്രിട്ടഷ് പാസ്പോർട്ട് ഒരിക്കലും ദുരുപയോഗിച്ചിട്ടില്ലെന്നും മിക്കവാറും അതുണ്ടന്നെ് കണക്കാക്കിയിരുന്നില്ലെന്നുമാണ് ഹെൻ ട്രി സ്വയം ന്യായീകരിക്കുന്നത്. തന്റെ സഹോദരിയെ സന്ദർശിക്കാൻ ഇംഗ്ലണ്ടിലേക്ക് പോകണമെന്ന അഭ്യർത്ഥനയെ തുടർന്ന് ഹെൻട്രിക്ക് കോടതി ഉത്തരവുകൾ പ്രകാരം ബ്രിട്ടീഷ് പാസ്പോർട്ട് തിരിച്ച് കൊടുത്തിട്ടുമുണ്ട്. ഈ കേസിൽ ഹെൻട്രിക്ക് അനുകൂലമായ നീക്കമുണ്ടാകുന്നതിന് വേണ്ടി ജലന്ധറിലെ റീജിയണൽ പാസ്പോർട്ട് ഓഫീസർ സംശയം സൃഷ്ടിച്ച് കളിക്കുകയായിരുന്നുുവെന്ന് വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ ജൂലൈ 20ന് ഹെൻട്രിയുടെ താൽക്കാലിക ഇന്ത്യൻ പാസ്പോർട്ട് പുതുക്കുമ്പോൾ അദ്ദേഹം ഹെൻട്രിയെ സിറ്റിസൺ ഓഫ് ഇന്ത്യ എന്നാണ് പരാമർശിച്ചിരുന്നത്.
എന്നാൽ ഈ ആർപിഒ ഹർമൻബിർ സിങ് ഗിൽ മുൻ കോൺഗ്രസ് എംഎൽഎ ജാവിർ സിങ് ഡിംപയുടെ സഹോദരനാണെന്ന് പിന്നീട് വ്യക്തമാവുകയായിരുന്നു. ഇതിനാൽ അദ്ദേഹം കോൺഗ്രസ് നേതാവായ ഹെൻട്രിക്ക് അനുകൂലമായ നീക്കങ്ങൾ നടത്തുകയായിരുന്നുവെന്നും തെളിഞ്ഞിട്ടുണ്ട്. കേന്ദ്ര അഭ്യന്തര മന്ത്രാലയം ഹെൻട്രിയുടെ ഇന്ത്യൻ പൗരത്വം മരവിപ്പിക്കാൻ ഉത്തരവിട്ടിട്ടും എന്തുകൊണ്ടാണ് ആർപിഒ അദ്ദേഹത്തെ ഇന്ത്യൻ പൗരനെന്ന് പ്രഖ്യാപിച്ചതെന്ന ഗൗരവപരമായ ചോദ്യം ഇപ്പോൾ ഉയർന്നിട്ടുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട തട്ടിപ്പ് വെളിച്ചത്ത് വന്നിട്ടും താൻ ഇന്ത്യൻ പൗരനാണെന്ന് സ്വയം സാക്ഷ്യപ്പെടുത്താൻ ഹെൻട്രി മടിച്ചില്ല. ഇതിനെതിരെ യാതൊരു നടപടിയുമുണ്ടായിട്ടില്ല. ഹെൻട്രിയെ വോട്ടറായി എന്റർ ചെയ്ത അസിസ്റ്റന്റ് റിട്ടേണിങ്ഓഫീസർക്കെതിരെയും യാതൊരു നടപടിയും എടുത്തിട്ടില്ല.



