മുക്കം: കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കംമാടാമ്പിയിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകൾക്ക് സ്വീകരണവും നിർധനരായ നൂറോളം വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും നടത്തി. വെൽഫയർ പാർട്ടിയുടെയും വിദ്യാർത്ഥി വിഭാഗമായ ഫ്രറ്റേണിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന പരിപാടി ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി ജംഷീൽ അബൂബക്കർ ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി സെക്രട്ടറിയേറ്റം അംഗം അബ്ദുറഹീം അധ്യക്ഷത വഹിച്ചു. നബീൽ മുഹമ്മദ് എ ആർ ഗൈഡൻസ് ക്ലാസ് നയിച്ചു.

വെൽഫയർ പാർട്ടി പഞ്ചായത്ത് പ്രസിഡണ്ട് അബ്ദു മാസ്റ്റർ ചാലിൽ പഠനോപകരണ വിതരണോദ്ഘാടനം നിർവഹിച്ചു. മണ്ഡലം മീഡിയ സെക്രട്ടറി സാലിം ജീറോഡ്, ബിയ്യക്കുട്ടി തോട്ടുമുക്കം സംസാരിച്ചു. ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് നഈം ഗഫൂർ സ്വാഗതവും ഷാഹിൽ മുണ്ടുപാറ നന്ദിയും പറഞ്ഞു. ബാവ പവർവേർഡ്, ഭാർഗവി മാടാമ്പി, ശാമിൽ കൊടിയത്തൂർ എന്നിവർ നേതൃത്വം നൽകി.