- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മീഡിയ പ്ളസിന്റെ ഹ്യൂമാനിറ്റി സർവ്വീസ് അവാർഡ് നവാസ് പാലേരിക്കും ശ്രീജിത്ത് വിയ്യൂരിനും സമ്മാനിച്ചു
മങ്കട : ഗൾഫിലെ മികച്ച അഡൈ്വർട്ടൈസിങ് & ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ളസ് ഏർപ്പെടുത്തിയ രണ്ടാമത് പ്രമുഖ ഗായകനായ നവാസ് പാലേരിക്കും മജീഷ്യൻ ശ്രീജിത്ത് വിയ്യൂരിനും സമ്മാനിച്ചു. വടക്കാങ്ങര ടാലന്റ് പബ്ലിക് സ്‌ക്കൂളിൽ നടന്ന ചടങ്ങിൽ നുസ്റത്തുൽ അനാം ട്രസ്റ്റ് ചെയർമാൻ അനസ് അബ്ദുൽ ഖാദറും, ടാലന്റ് പബ്ലിക് സ്‌ക്കൂൾ പ്രിൻസിപ്പൽ സിന്ധ്യ ഐസകും ചേർന്നാണ് അവാർഡ് സമ്മാനിച്ചത്. പ്രൊഫസർ എം.അബ്ദുൽ അലി, ഡോ. ശുക്കൂർ കിനാലൂർ, ഡോ. അമാനുല്ല വടക്കാങ്ങര എന്നിവർ അംഗങ്ങളായ കമ്മിറ്റിയാണ് ഇരുവരേയും അവാർഡിന് തെരഞ്ഞെടുത്തത്. മീഡിയ പ്ളസിന്റെ കോർപറേറ്റ് സോഷ്യൽ റസ്പോസിബിലിറ്റിയുടെ ഭാഗമായാണ് മാനവരാശിക്ക് സേവനം ചെയ്യുന്ന യുവപ്രതിഭകളെ ആദരിക്കുതെന്ന് ചടങ്ങിൽ സംസാരിച്ച മീഡിയ പ്ളസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു. സ്‌ക്കൂൾ മാനേജർ യാസർ കരുവാട്ടിൽ, ഇംഗ്ലീഷ് ഫാക്കൽറ്റി അബ്ദുല്ല, പി.കെ സയ്യിദ് ഹുസൈൻ തങ്ങൾ പരിപാടിയിൽ സംബന്ധിച്ചു.സ്‌നേഹത്തിൽ അധിഷ്ഠിതമായ കവിതകളും, മാപ്പിളപ്പാട്ടുകളും സിനിമാ ഗീതങ്ങളുമായി 'നന്മ നിറഞ്ഞ പാട്
മങ്കട : ഗൾഫിലെ മികച്ച അഡൈ്വർട്ടൈസിങ് & ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ളസ് ഏർപ്പെടുത്തിയ രണ്ടാമത് പ്രമുഖ ഗായകനായ നവാസ് പാലേരിക്കും മജീഷ്യൻ ശ്രീജിത്ത് വിയ്യൂരിനും സമ്മാനിച്ചു. വടക്കാങ്ങര ടാലന്റ് പബ്ലിക് സ്‌ക്കൂളിൽ നടന്ന ചടങ്ങിൽ നുസ്റത്തുൽ അനാം ട്രസ്റ്റ് ചെയർമാൻ അനസ് അബ്ദുൽ ഖാദറും, ടാലന്റ് പബ്ലിക് സ്‌ക്കൂൾ പ്രിൻസിപ്പൽ സിന്ധ്യ ഐസകും ചേർന്നാണ് അവാർഡ് സമ്മാനിച്ചത്.
പ്രൊഫസർ എം.അബ്ദുൽ അലി, ഡോ. ശുക്കൂർ കിനാലൂർ, ഡോ. അമാനുല്ല വടക്കാങ്ങര എന്നിവർ അംഗങ്ങളായ കമ്മിറ്റിയാണ് ഇരുവരേയും അവാർഡിന് തെരഞ്ഞെടുത്തത്. മീഡിയ പ്ളസിന്റെ കോർപറേറ്റ് സോഷ്യൽ റസ്പോസിബിലിറ്റിയുടെ ഭാഗമായാണ് മാനവരാശിക്ക് സേവനം ചെയ്യുന്ന യുവപ്രതിഭകളെ ആദരിക്കുതെന്ന് ചടങ്ങിൽ സംസാരിച്ച മീഡിയ പ്ളസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.
സ്‌ക്കൂൾ മാനേജർ യാസർ കരുവാട്ടിൽ, ഇംഗ്ലീഷ് ഫാക്കൽറ്റി അബ്ദുല്ല, പി.കെ സയ്യിദ് ഹുസൈൻ തങ്ങൾ പരിപാടിയിൽ സംബന്ധിച്ചു.സ്‌നേഹത്തിൽ അധിഷ്ഠിതമായ കവിതകളും, മാപ്പിളപ്പാട്ടുകളും സിനിമാ ഗീതങ്ങളുമായി 'നന്മ നിറഞ്ഞ പാട്ടുകൾ'' എന്ന പേരിൽ ഏകാംഗ ഗാനമേളയുമായി മാപ്പിളപ്പാട്ട് രംഗത്ത് സജീവമായ കോഴിക്കോട് സ്വദേശി നവാസ് പാലേരിയുടെ പാട്ടുകൾ മനുഷ്യ സ്‌നേഹം, ദേശസ്‌നേഹം, പ്രവാചക സ്‌നേഹ എന്നിവയിൽ ചാലിച്ചെടുത്തതാണ്.
ശുദ്ധമായ സംഗീതം സ്വപ്നം കാണു നവസ് പാട്ടുകളുടെ ബഹളങ്ങളുടെ പിറകെ പോകാത്ത ഗായകനാണ്. മാപ്പിളപ്പാട്ടെന്ന പേരിൽ പുറത്തിറങ്ങു ആഭാസ ഗാനങ്ങൾ ഈ കലാശാഖയെ തന്നെ തകർക്കുമ്പോൾ തന്റെ വേറിട്ട വഴി മാപ്പിളപ്പാട്ട് പ്രസ്ഥാനത്തിനും സഹായകരമാവുന്ന പ്രതീക്ഷയിലാണ് നവാസ്. പഴയ പാട്ടുകളുടെ ശേഖരം തേടിപ്പിടിച്ച് അത് വേദികളിലെത്തിക്കുക എന്ന ശ്രമകരരമായ ദാത്യത്തിലാണ് നവാസ്. മനുഷ്യസ്നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കുകയും സാമൂഹ്യ സൗഹാർദ്ദത്തിന് ആഹ്വാനം ചെയ്യുകയും ചെയ്യു പാട്ടും പ്രസംഗവുമാണ് നവാസിനെ അവാർഡിന് അർഹനാക്കിയത്്.
കലയുടെ സാമൂഹിക ധർമ്മം അടയാളപ്പെടുത്തുന്ന നിരവധി പരിപാടികളിലൂടെ കേരളത്തിന്റെ ശ്രദ്ധ പിടിച്ച് പറ്റിയ മാന്ത്രികനാണ് ശ്രീജിത്ത് വിയ്യൂർ, ജാല വിദ്യയെ കേവലം വിനോദം എതിലുപരി വിഞ്ജാനവും നന്മകളും കോർത്തിണക്കി പരിവർത്തനത്തിന്റെ ചാലക ശക്്തിയാക്കുതിനുള്ള പ്രായോഗിക പരീക്ഷണങ്ങളാണ് ശ്രീജിത്ത് വിയ്യൂരിനെ ശ്രേദ്ധേയനാക്കുന്നത്. ഇന്ദ്രജാലത്തെ മാനവരാശിയുടെ നന്മക്ക് പ്രയോജനപ്പെടുത്താവുന്ന എല്ലാ മേഖലയും ശ്രിജിത്ത് ഉപയോഗപ്പെടുത്താറുണ്ട്. മദ്യപാനം, പുകവലി, അഴിമതി, വർഗീയത, ഭീകരവാദം, എയ്ഡിസ് ബോധവൽക്കരണം, സാക്ഷരത യജ്ഞം, പരിസ്ഥിതി സംരംക്ഷണം, കംപ്യൂട്ടർ സാക്ഷരത, മനോരോഗികൾക്കായുള്ള പ്രത്യേക പരിപാടി, ഇംഗ്ലീഷ് അദ്ധ്യാപകർക്കായി ആവിഷ്‌കരിച്ച പരിപാടികൾ എന്നിവ ഏറെ ശ്രദ്ധേയമായിരുന്നു.
നവാസ് പാലേരിയുടെ സംഗീത വിരുന്നും ശ്രീജിത്ത് വിയ്യൂരിന്റെ മായാജാല പ്രകടനങ്ങളും പരിപാടിക്ക് കൊഴുപ്പേകി. ടാലന്റ് പബ്ലിക് സ്‌ക്കൂൾ ഓർക്കസ്ട്ര താൽ നവാസ് പാലേരി ഉദ്ഘാനം ചെയതു. തുടർന്ന് ഓർക്കസ്ട്ര അംഗങ്ങളുടെ ഗാനമേളയും അരങ്ങേറി.