ദോഹ:ഇന്തോ ഗൾഫ് ബന്ധം ഊഷ്മളമാക്കുന്നതിനും സാഹിത്യ സാംസ്‌കാരിക വിനിമയ പരിപാടികൾ പ്രോൽസാഹിപ്പിക്കുന്നതിനും രൂപീകൃതമായ ഗൾഫ് ഇന്ത്യ ഫ്രണ്ട്ഷിപ് അസ്സോസിയേഷന്റെ എക്സലൻസ് അവാർഡ് ഡോ.. കെ.പി. സുലൈമാന്. വിദ്യാഭ്യാസ സാമൂഹ്യ സാംസ്‌കാരിക വ്യാവസായിക രംഗങ്ങളിലെ സമഗ്രസംഭാവനകൾ പരിഗണിച്ചാണ് പ്രവാസ ലോകത്തും നാട്ടിലും ശ്രദ്ധേയനായ ഡോ. കെ.പി. സുലൈമാനെ ഗിഫ എക്സലൻസ് അവാർഡിന് തെരഞ്ഞെടുത്തതെന്ന് ഗിഫ സിഇഒ. ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.

സൗദി അറേബ്യേയിൽ നിരവധി സ്‌ക്കൂളുകൾക്ക് നേതൃത്വം നൽകുന്ന കെ.പി.എസ്. എഡ്യൂക്കേഷൺ ട്രസ്റ്റ് സ്ഥാപകനും ചെയർമാനുമായ ഡോ. കെ.പി. സുലൈമാൻ വ്യാപാര രംഗത്തും സജീവ സാന്നിധ്യമാണ്. മലപ്പുറം ജില്ലയിലെ കിഴിശ്ശേരി സ്വദേശിയായ അദ്ദേഹം കഴിഞ്ഞ നാലുപതിറ്റാണ്ടോളമായി ചെയ്തുവരുന്ന സേവന ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അവാർഡ് കമ്മറ്റി വിലയിരുത്തി. സാമൂഹ്യ സൗഹാർദ്ധവും മതനിരപേക്ഷതയും ഉദ്ഘോഷിക്കുന്ന ഡോ. കെ.പി. സുലൈമാൻ കൊണ്ടോട്ടി മുതുവല്ലൂർ ക്ഷേത്രപുനർനിർമ്മാണത്തിൽ പങ്കാളിയായതും മൂത്ത മകന്റൈ വിവാഹത്തോടനുബന്ധിച്ച് ഒരു കോടി രൂപയോളം ചെലവിൽ 13 നിർധനരാായ പെൺകുട്ടികളുടെ വിവാഹം നടത്തികൊടുത്തതുമൊക്കൈ അദ്ദേഹം ചെയ്തു വരുന്ന മാനസസേവനത്തിന്റെ ചില ഉദാഹരണങ്ങൾ മാത്രമാണ്.

സമകാലിക ലോകത്ത് മാനവസൗഹാർദ്ധം ഉദ്ഘോഷിക്കുന്ന ഇത്തരം വ്യക്തികളൈ ആദരിക്കുകയും അംഗീകരിക്കുകും ചെയ്യുന്നത്. സമൂഹത്തിൽ ക്രിയാത്മകമായ മാറ്റത്തിന് കാരണമാകുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഓരോരുത്തരും അവരവരുടെ മേഖലകളിൽ വിജയിക്കുന്നതോടൊപ്പം സമൂഹത്തിനും ഗുണകരമായ സാമൂഹ്യ പ്രതിബന്ധതയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുന്നതിനെ അംഗീകരിക്കുകയും ജനോപകാരപ്രദമായ പരിപാടികൾ പ്രോത്സാഹിപ്പിക്കുകയുമാണ് ഈ അവാർഡ് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സംഘാടകർ വ്യക്തമാക്കി.

കിഴിശ്ശേരിയിൽ നടന്ന ചടങ്ങിൽ പ്രമുഖ പ്രവാസി വ്യവസായിയും മങ്കടയിലെ കെ.പി മാൾ മാനേജിങ് ഡയറക്ടറുമായ കൂട്ടപ്പിലാൻ അബ്ദുൽ ഹമീദ് ഡോ. കെ.പി. സുലൈമാന് അവാർഡ് സമ്മാനിച്ചു. ജീവിതം ധന്യമാവുന്നത് നമ്മെ കൊണ്ട് മറ്റുള്ളവർക്ക് എന്തെങ്കിലും ഗുണമുണ്ടാവുമ്പോഴാണെന്നോർമെപ്പടുത്തിയ അവാർഡ് ദാന ചടങ്ങിൽ ഗിഫ ട്രഷറർ ജൗഹറലി തങ്കയത്തിൽ., കുഴിമണ്ണ പഞ്ചായത്ത് മെമ്പർ ഇസ്മാഈൽ, ആലുംചോട് എൽ.പി. സ്‌ക്കൂൾ ഹെഡ്‌മാസ്റ്റർ അബ്ദുസ്സമദ്, പി.ടി. പ്രസിഡണ്ട് ഷൗക്കത്ത് അരീക്കോട്, ബിജു, സിദ്ധീഖ് കിഴിശ്ശേരി, മമ്മുണ്ണി തുടങ്ങിയവർ സംബന്ധിച്ചു