- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ദോഹ ബാങ്ക് ഇക്കോ സ്‌ക്കൂൾ പ്രോഗ്രാം അവാർഡുകൾ എട്ട് സ്‌ക്കൂളുകൾക്ക്
ദോഹ : പുതുതലമുറയെ പരിസ്ഥിതിയോട് പ്രതിബദ്ധതയുള്ള പൗരന്മാരാക്കി മാറ്റുക എന്ന ഉദ്ദേശത്തോടെ ദോഹ ബാങ്ക് ആവിഷ്‌കരിച്ച ഇക്കോ സ്‌ക്കൂൾ പ്രോഗ്രാം അവാർഡ് ഖത്തറിലെ എട്ട് സ്‌ക്കൂളുകൾക്ക് ലഭിച്ചു. പരിസ്ഥിതി അവബോധം സമൂഹത്തിലെത്തിക്കുന്നതിൽ സജീവപങ്ക് വഹിക്കുന്ന സ്‌ക്കളുകൾക്കാണ് എല്ലാ വർഷവും ദോഹ ബാങ്ക് അവാർഡ് നൽകി വരുന്നത്. ചടങ്ങിൽ ഇക്കോ സ്‌ക്കൂളിന്റെ പുതിയ ലോഗോ പ്രകാശനവും നടന്നു. ഇക്കോ സ്റ്റാർ ട്രോഫിക്ക് നാല് സക്കൂളുകൾ അർഹരായി. എനർജി സേവിങ് കാറ്റഗറിയിൽ എനർജി സേവ്ഡ് ഈസ് എനർജി പ്രൊഡ്യൂസ്ഡ് എന്ന എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്കടിയിൽ വൈദ്യുതിയും വെള്ളവും സംരക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബിർള പബൽക് സ്‌ക്കൂളിന്റെ പ്രൊജകറ്റും. സേവ് ദി എനർജി എന്ന വിഷയത്തിലൂടെ ഫ്ൽറസെന്റ് ബൾബുകളുടെ ദോഷ ഫലങ്ങളും എൽ.ഇ.ഡി ബൾബിലേക്ക് മാറേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുന്ന പാക്കിസ്ഥാൻ എജ്യൂക്കേഷൻ സെന്ററിന്റെ പ്രൊജക്റ്റും, വിദ്യാർത്ഥികൾക്കിടയിൽ പാരിസ്ഥിതിക അവബോധം വളർത്തുന്നതിന് വേണ്ടി എനർജി സേവിങ് കാമ
ദോഹ : പുതുതലമുറയെ പരിസ്ഥിതിയോട് പ്രതിബദ്ധതയുള്ള പൗരന്മാരാക്കി മാറ്റുക എന്ന ഉദ്ദേശത്തോടെ ദോഹ ബാങ്ക് ആവിഷ്‌കരിച്ച ഇക്കോ സ്‌ക്കൂൾ പ്രോഗ്രാം അവാർഡ് ഖത്തറിലെ എട്ട് സ്‌ക്കൂളുകൾക്ക് ലഭിച്ചു.
പരിസ്ഥിതി അവബോധം സമൂഹത്തിലെത്തിക്കുന്നതിൽ സജീവപങ്ക് വഹിക്കുന്ന സ്‌ക്കളുകൾക്കാണ് എല്ലാ വർഷവും ദോഹ ബാങ്ക് അവാർഡ് നൽകി വരുന്നത്.
ചടങ്ങിൽ ഇക്കോ സ്‌ക്കൂളിന്റെ പുതിയ ലോഗോ പ്രകാശനവും നടന്നു. ഇക്കോ സ്റ്റാർ ട്രോഫിക്ക് നാല് സക്കൂളുകൾ അർഹരായി. എനർജി സേവിങ് കാറ്റഗറിയിൽ എനർജി സേവ്ഡ് ഈസ് എനർജി പ്രൊഡ്യൂസ്ഡ് എന്ന എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്കടിയിൽ വൈദ്യുതിയും വെള്ളവും സംരക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബിർള പബൽക് സ്‌ക്കൂളിന്റെ പ്രൊജകറ്റും. സേവ് ദി എനർജി എന്ന വിഷയത്തിലൂടെ ഫ്ൽറസെന്റ് ബൾബുകളുടെ ദോഷ ഫലങ്ങളും എൽ.ഇ.ഡി ബൾബിലേക്ക് മാറേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുന്ന പാക്കിസ്ഥാൻ എജ്യൂക്കേഷൻ സെന്ററിന്റെ പ്രൊജക്റ്റും, വിദ്യാർത്ഥികൾക്കിടയിൽ പാരിസ്ഥിതിക അവബോധം വളർത്തുന്നതിന് വേണ്ടി എനർജി സേവിങ് കാമ്പയിൻ എന്ന ഫിലിപ്പൈൻസ് ഇന്റർനാഷണൽ സ്‌ക്കൂൾ ഖത്തറിന്റെ പ്രൊജക്റ്റും, വിദ്യാർത്ഥികൾക്കിടയിൽ എനർജി സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ക്രിയാത്മകമായ വഴികൾ പ്രോത്സാഹിപ്പിക്കുന്ന അൽ അഹ് നാഫ് ബിൻ ഖൈസ് ഇൻഡിപെന്റഡന്റ് പ്രിപ്പറേറ്ററി സ്‌ക്കൂളിന്റെ പ്രൊജക്റ്റും സമ്മാനർഹമായി.
വാട്ടർ മാനേജ്മെന്റ് കാറ്റഗറിയിൽ വാട്ടർ ആൻഡ് പ്ലാസ്റ്റിക് ബോട്ടിൽ വെയ്സ്റ്റ് മാനേജ്മെന്റ് എന്ന പ്രൊജറ്റിൽ ഫിലിപ്പൈൻ സ്‌ക്കൂൾ ദോഹയും, വാട്ടർ മാനേജ്മെന്റ് എന്ന വിഷയത്തിലൂടെ വെള്ളം സംരക്ഷിക്കുന്ന മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഫിലിപ്പൈൻ ഇന്റൻനാഷണൽ സ്‌ക്കൂൾ ഖത്തറും സമ്മാനാർഹരായി.
എൻവിയോൺമെന്റ് ഹെൽത്ത് കാറ്റഗറിയിൽ ക്രിയേറ്റ് ബയോ സിസ്റ്റം എന്ന് പ്രൊജക്റ്റിലൂടെ അൽ തമകോൺ ഫോറ്# കോംപ്റഹെൻസീവ് എജ്യുക്കേഷനും, വെയ്സ്റ്റ് മാനേജ്മെന്റ് കാറ്റഗറിയിൽ ബെസ്റ്റ് ഔട്ട് ഓഫ് വെയ്സ്റ്റ് എന്ന് പ്രൊജക്റ്റിലൂടെ ശാന്തിനികേതൻ ഇന്ത്യൻ സ്‌ക്കൂളും സമ്മാനാർഹരായി.