- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഏഷ്യൻ അമേരിക്കൻ പസഫിക് ഐലാൻഡർ നഴ്സസ് അസോസിയേഷൻ അവാർഡ് മലയാളി നഴ്സിന്; ആദരം ഏറ്റുവാങ്ങുന്നത് കരോലിനയിൽ താമസമാക്കിയ ചങ്ങനാശേരി സ്വദേശിനി
ഷിക്കാഗോ: ഏഷ്യൻ അമേരിക്കൻ പസഫിക് ഐലാൻഡർ നഴ്സസ് അസോസിയേഷന്റെ (എ.എ.പി.ഐ.എൻ.എ) 2017-ലെ അക്കാഡമിക് അവാർഡിനു നോർത്ത് കരോലിനയിൽ നിന്നുള്ള ലത ജോസഫ് അർഹയായി. അമേരിക്കയിൽ നഴ്സിങ് ഉപരിപഠനം നടത്തുന്ന ഇന്ത്യ, ചൈന, ജപ്പാൻ, കൊറിയ, പാക്കിസ്ഥാൻ, ഫിലിപ്പീൻസ് തുടങ്ങിയ ഏഷ്യൻ വംശജർക്കും, ഹാവായ് ഉൾപ്പെടുന്ന പസഫിക് ദ്വീപ് സമൂഹങ്ങളിൽ നിന്നുള്ളവർക്കും അംഗത്വം നൽകുന്ന നഴ്സുമാരുടെ ഔദ്യോഗിക സംഘടനയാണ് എ.എ.പി.ഐ.എൻ.എ (ആപീനാ) എന്നറിയപ്പെടുന്ന ഏഷ്യൻ അമേരിക്കൻ പസഫിക് ഐലാൻഡർ നഴ്സസ് അസോസിയേഷൻ. പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും പ്രദർശിപ്പിക്കുന്ന മികവ് മുൻനിർത്തിയാണ് ആപീന ഈ അവാർഡ് നൽകുന്നത്. മാർച്ചിൽ ഹാവായ് യൂണിവേഴ്സിറ്റി ഓഫ് ഹോണലുലുവിൽ നടക്കുന്ന ഇന്റർനാഷണൽ കോൺഫറൻസിൽ വച്ചു അവാർഡ് സമ്മാനിക്കും. ചങ്ങനാശേരി സ്വദേശിയായ ലത ജോസഫ് യൂണിവേഴ്സിറ്റി ഓഫ് നോർത്ത് കരോലിന ചാപ്പൽ ഹിൽ ഗവേഷണ വിദ്യാർത്ഥിനിയാണ്. ഡോക്ടറേറ്റ് ഇൻ നഴ്സിങ് പ്രാക്ടീസിന്റെ (ഡി.എൻ.പി) പഠന ഭാഗമായി പ്രമേഹ രോഗികളിലെ വിഷാദ രോഗത്തെപ്പറ്റിയാണ് ലത ഗവേഷണം നടത്തുന്നത്. യ
ഷിക്കാഗോ: ഏഷ്യൻ അമേരിക്കൻ പസഫിക് ഐലാൻഡർ നഴ്സസ് അസോസിയേഷന്റെ (എ.എ.പി.ഐ.എൻ.എ) 2017-ലെ അക്കാഡമിക് അവാർഡിനു നോർത്ത് കരോലിനയിൽ നിന്നുള്ള ലത ജോസഫ് അർഹയായി. അമേരിക്കയിൽ നഴ്സിങ് ഉപരിപഠനം നടത്തുന്ന ഇന്ത്യ, ചൈന, ജപ്പാൻ, കൊറിയ, പാക്കിസ്ഥാൻ, ഫിലിപ്പീൻസ് തുടങ്ങിയ ഏഷ്യൻ വംശജർക്കും, ഹാവായ് ഉൾപ്പെടുന്ന പസഫിക് ദ്വീപ് സമൂഹങ്ങളിൽ നിന്നുള്ളവർക്കും അംഗത്വം നൽകുന്ന നഴ്സുമാരുടെ ഔദ്യോഗിക സംഘടനയാണ് എ.എ.പി.ഐ.എൻ.എ (ആപീനാ) എന്നറിയപ്പെടുന്ന ഏഷ്യൻ അമേരിക്കൻ പസഫിക് ഐലാൻഡർ നഴ്സസ് അസോസിയേഷൻ.
പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും പ്രദർശിപ്പിക്കുന്ന മികവ് മുൻനിർത്തിയാണ് ആപീന ഈ അവാർഡ് നൽകുന്നത്. മാർച്ചിൽ ഹാവായ് യൂണിവേഴ്സിറ്റി ഓഫ് ഹോണലുലുവിൽ നടക്കുന്ന ഇന്റർനാഷണൽ കോൺഫറൻസിൽ വച്ചു അവാർഡ് സമ്മാനിക്കും.
ചങ്ങനാശേരി സ്വദേശിയായ ലത ജോസഫ് യൂണിവേഴ്സിറ്റി ഓഫ് നോർത്ത് കരോലിന ചാപ്പൽ ഹിൽ ഗവേഷണ വിദ്യാർത്ഥിനിയാണ്. ഡോക്ടറേറ്റ് ഇൻ നഴ്സിങ് പ്രാക്ടീസിന്റെ (ഡി.എൻ.പി) പഠന ഭാഗമായി പ്രമേഹ രോഗികളിലെ വിഷാദ രോഗത്തെപ്പറ്റിയാണ് ലത ഗവേഷണം നടത്തുന്നത്. യൂണിവേഴ്സിറ്റി ഓഫ് നോർത്ത് കരോലിനയുടെ ഗ്രാജ്വേറ്റ് സ്‌കൂൾ ഡോക്ടറൽ മെറിറ്റ് സ്‌കോളർഷിപ്പോടെ പഠനം നടത്തുന്ന ലത ദുർഹം വി.എ മെഡിക്കൽ സെന്ററിൽ നേഴ്സ് പ്രാക്ടീഷണറായി (എൻ.പി) ഔദ്യോഗിക സേവനം നടത്തുന്നു.
നോർത്ത് കരോലിന പ്രൊഫഷണൽ നഴ്സിങ് രംഗത്ത് ഒരു പതിറ്റാണ്ടായി സജീവ സാന്നിധ്യമായ ലത ഈ അടുത്തകാലത്ത് ഇന്ത്യൻ അമേരിക്കൻ നഴ്സിങ് രംഗത്തും പ്രവർത്തനങ്ങൾ നടത്തുന്നു. നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്ക (നൈന) യുടെ നാഷണൽ നാഷണൽ സെക്രട്ടറിയാണ് ലത. ഭാവിയിലും ഇതുപോലുള്ള അംഗീകാരങ്ങൾ ലതയ്ക്ക് ലഭിക്കട്ടെ എന്നു ആശംസിക്കുന്നതോടൊപ്പം ഇന്ത്യൻ നഴ്സിങ് സമൂഹത്തിന് ഒരു പ്രചോദനമാകട്ടെ എന്നു പ്രത്യാശിക്കാം.



