- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
അമേരിക്കയിലെ ഫ്രീലാൻസ് പത്രപ്രവർത്തകർക്കും എഴുത്തുകാർക്കുംസാമൂഹിക പ്രവർത്തകർക്കും പ്രസ് ക്ലബ് അവാർഡ് നൽകുന്നു
നോർത്ത് അമേരിക്കൻ മലയാളി പ്രവാസി സമൂഹത്തിൽ വിവിധ മേഖലകളിൽ കഴിവു തെളിയിച്ചിട്ടുള്ള വ്യക്തികൾക്ക് ഇന്ത്യ പ്രസ് ക്ലബ് ഓഫ്നോർത്ത് അമേരിക്ക അവാർഡുകൾ നൽകി ആദരിക്കുന്നു. വടക്കേ അമേരിക്കയിൽ സ്ഥിരതമാസക്കാരായിട്ടുള്ള ഫ്രീലാൻസ്പത്രപ്രവർത്തകർ, പ്രവാസി എഴുത്തുകാർ, സാമൂഹ്യ പ്രവർത്തകർതുടങ്ങിയവരിൽ നിന്നുള്ള പ്രതിഭകൾക്കാണ് അവാർഡുകൾ നൽകുന്നത്.ഇതിലേക്കു വേണ്ടിയുള്ള തുടർ പ്രവർത്തനങ്ങൾക്കായി കമ്മിറ്റികൾരൂപീകരിച്ചു. ഫ്രീലാൻസ് അവാർഡ് കമ്മിറ്റി ചെയർമാനായി ഇന്ത്യ പ്രസ് ക്ലബ്ജോയിന്റ് സെക്രട്ടറി പി.പി. ചെറിയാനും കമ്മിറ്റി അംഗങ്ങളായി ജോയിച്ചൻപുതുക്കുളം, സുനിൽ തൈമറ്റം തുടങ്ങിയവരും പ്രവർത്തിക്കും.ലിറ്റററി അവാർഡ് കമ്മിറ്റി ചെയർമാനായി ഇന്ത്യാ പ്രസ് ക്ലബ് വൈസ്പ്രസിഡന്റ് രാജു പള്ളത്തും കമ്മിറ്റി അംഗങ്ങളായി ജെ. മാത്യൂസ്, ജോസ്കാടാപ്പുറം എന്നിവരും പ്രവർത്തിക്കും. സാമൂഹ്യ പ്രവർത്തക അവാർഡ് കമ്മിറ്റിയുടെ ചുമതല പ്രസ് ക്ലബ്ഫിലാഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് ജോബി ജോർജിനാണ്. ജീമോൻ ജോർജ്,ജയിംസ് വർഗീസ് തുടങ്ങിയവർ കമ്മിറ്റി അംഗങ്ങളാണ് അവാ
നോർത്ത് അമേരിക്കൻ മലയാളി പ്രവാസി സമൂഹത്തിൽ വിവിധ മേഖലകളിൽ കഴിവു തെളിയിച്ചിട്ടുള്ള വ്യക്തികൾക്ക് ഇന്ത്യ പ്രസ് ക്ലബ് ഓഫ്നോർത്ത് അമേരിക്ക അവാർഡുകൾ നൽകി ആദരിക്കുന്നു.
വടക്കേ അമേരിക്കയിൽ സ്ഥിരതമാസക്കാരായിട്ടുള്ള ഫ്രീലാൻസ്പത്രപ്രവർത്തകർ, പ്രവാസി എഴുത്തുകാർ, സാമൂഹ്യ പ്രവർത്തകർതുടങ്ങിയവരിൽ നിന്നുള്ള പ്രതിഭകൾക്കാണ് അവാർഡുകൾ നൽകുന്നത്.ഇതിലേക്കു വേണ്ടിയുള്ള തുടർ പ്രവർത്തനങ്ങൾക്കായി കമ്മിറ്റികൾരൂപീകരിച്ചു.
ഫ്രീലാൻസ് അവാർഡ് കമ്മിറ്റി ചെയർമാനായി ഇന്ത്യ പ്രസ് ക്ലബ്ജോയിന്റ് സെക്രട്ടറി പി.പി. ചെറിയാനും കമ്മിറ്റി അംഗങ്ങളായി ജോയിച്ചൻപുതുക്കുളം, സുനിൽ തൈമറ്റം തുടങ്ങിയവരും പ്രവർത്തിക്കും.ലിറ്റററി അവാർഡ് കമ്മിറ്റി ചെയർമാനായി ഇന്ത്യാ പ്രസ് ക്ലബ് വൈസ്പ്രസിഡന്റ് രാജു പള്ളത്തും കമ്മിറ്റി അംഗങ്ങളായി ജെ. മാത്യൂസ്, ജോസ്കാടാപ്പുറം എന്നിവരും പ്രവർത്തിക്കും.
സാമൂഹ്യ പ്രവർത്തക അവാർഡ് കമ്മിറ്റിയുടെ ചുമതല പ്രസ് ക്ലബ്ഫിലാഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് ജോബി ജോർജിനാണ്. ജീമോൻ ജോർജ്,ജയിംസ് വർഗീസ് തുടങ്ങിയവർ കമ്മിറ്റി അംഗങ്ങളാണ്
അവാർഡ് ജേതാക്കൾക്ക് ഓഗസ്റ്റ് മാസം 24, 25,26 തീയതികളിൽ
ഷിക്കാഗോയിൽ അരങ്ങേറുന്ന ദേശീയ കോൺഫറൻസിൽ അവാർഡുകൾ വിതരണം
ചെയ്യും.
അവാർഡുകളിലേക്ക് നാമനിർദ്ദേശം നൽകുന്നതിനും, കൂടുതൽ
വിവരങ്ങൾക്കും ബന്ധപ്പെടുക: indiapressclub.org
പി.പി. ചെറിയാൻ: 2144504107
രാജു പള്ളത്ത് 7324299529
ജോബി ജോർജ്2154702400.