- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയോജന സംരക്ഷണ മേഖലയിൽ കേരളത്തിന് കേന്ദ്ര സർക്കാറിന്റെ അംഗീകാരം; രാഷ്ട്രപതിയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി മന്ത്രി ശൈലജ ടീച്ചർ
വയോജന സംരക്ഷണ മേഖലയിൽ കേരളത്തിന് കേന്ദ്ര സർക്കാറിന്റെ മികച്ച സംസ്ഥാന ത്തിനുള്ള അംഗീകാരം ലഭിച്ചതായി സാമൂഹ്യനീതി വകുപ്പു മന്ത്രി കെ.കെ.ശൈലജടീച്ചർ അറിയിച്ചു. വയോജന സംരക്ഷണ നിയമം സുതാര്യമായി നടപ്പിലാക്കുന്നതിനുംവയോജന സംരക്ഷണ പ്രവർത്തനങ്ങൾ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും ഒരുപോലെ എത്തിക്കു ന്നതിലും സാമൂഹ്യനീതി വകുപ്പിന് കഴിഞ്ഞതിലുള്ള നേട്ടമാണ് ഈഅംഗീകാരമെന്നും മന്ത്രി പറഞ്ഞു. മുതിർന്ന പൗരന്മാരുടെ സംരക്ഷണത്തിനുംക്ഷേമത്തിനും വേണ്ട പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനായി 2007ൽനിലവിൽ വന്ന മെയിന്റനൻസ് ആൻഡ് വെൽഫെയർ ഓഫ് സീനിയർ സിറ്റിസൺ ആക്ട്2007 ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ഏറ്റവും കാര്യക്ഷമമായി നടപ്പിലാക്കിയതിനാണ് ഈഅവാർഡ്. മുതിർന്ന പൗരന്മാർക്ക് സേവനങ്ങളും , സൗകര്യങ്ങളും , ആദരവുംനൽകുന്നതിൽ കേരളം ഒന്നാം സ്ഥാനത്ത്തന്നെയാണെന്നും മന്ത്രി പറഞ്ഞു. വയോജന സംരക്ഷണ നിയമം കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുന്നതിൽ സംസ്ഥാനംകൈവരിച്ച നേട്ടങ്ങളെയും മുതിർന്ന പൗരന്മാർക്ക് വേണ്ടിയുള്ളപ്രവർത്തനങ്ങൾ കാര്യക്ഷമതയോടെ നിർവ്വഹിക്കപ്പെടുക
വയോജന സംരക്ഷണ മേഖലയിൽ കേരളത്തിന് കേന്ദ്ര സർക്കാറിന്റെ മികച്ച സംസ്ഥാന ത്തിനുള്ള അംഗീകാരം ലഭിച്ചതായി സാമൂഹ്യനീതി വകുപ്പു മന്ത്രി കെ.കെ.ശൈലജടീച്ചർ അറിയിച്ചു. വയോജന സംരക്ഷണ നിയമം സുതാര്യമായി നടപ്പിലാക്കുന്നതിനുംവയോജന സംരക്ഷണ പ്രവർത്തനങ്ങൾ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും ഒരുപോലെ എത്തിക്കു ന്നതിലും സാമൂഹ്യനീതി വകുപ്പിന് കഴിഞ്ഞതിലുള്ള നേട്ടമാണ് ഈഅംഗീകാരമെന്നും മന്ത്രി പറഞ്ഞു.
മുതിർന്ന പൗരന്മാരുടെ സംരക്ഷണത്തിനുംക്ഷേമത്തിനും വേണ്ട പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനായി 2007ൽനിലവിൽ വന്ന മെയിന്റനൻസ് ആൻഡ് വെൽഫെയർ ഓഫ് സീനിയർ സിറ്റിസൺ ആക്ട്2007 ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ഏറ്റവും കാര്യക്ഷമമായി നടപ്പിലാക്കിയതിനാണ് ഈഅവാർഡ്. മുതിർന്ന പൗരന്മാർക്ക് സേവനങ്ങളും , സൗകര്യങ്ങളും , ആദരവുംനൽകുന്നതിൽ കേരളം ഒന്നാം സ്ഥാനത്ത്തന്നെയാണെന്നും മന്ത്രി പറഞ്ഞു.
വയോജന സംരക്ഷണ നിയമം കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുന്നതിൽ സംസ്ഥാനംകൈവരിച്ച നേട്ടങ്ങളെയും മുതിർന്ന പൗരന്മാർക്ക് വേണ്ടിയുള്ളപ്രവർത്തനങ്ങൾ കാര്യക്ഷമതയോടെ നിർവ്വഹിക്കപ്പെടുകയും ചെയ്തസംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനമാണ് കേരളത്തിന് ലഭ്യമായത്. ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ വച്ച് നടന്ന ചടങ്ങിൽ രാഷ്ട്രപതി കേരളത്തിനുള്ള അവാർഡ് സമ്മാനിച്ചു. ആരോഗ്യവകുപ്പ് മന്ത്രി പുരസ്‌കാരംഏറ്റുവാങ്ങി.
വയോജന സംരക്ഷണ പ്രവർത്തനങ്ങൾ സാമൂഹ്യനീതി വകുപ്പു വഴിയും സാമൂഹ്യസുരക്ഷാ മിഷൻ വഴിയുമാണ് സംസ്ഥാനത്ത് നടപ്പിലാക്കിവരുന്നത്. 65 വയസ്സിനു മുകളിൽ പ്രായമുള്ളവർ ക്ക് സൗജന്യ മരുന്നും ചികിത്സയും ലഭ്യമാക്കുന്ന വയോമിത്രംപദ്ധതി കഴിഞ്ഞ ഒരു വർഷത്തി നകം 40 നഗരസഭകളിൽ പുതുതായി ആരംഭിച്ച് പദ്ധതിയുടെസേവനം വയോജനങ്ങൾക്ക് നൽകിവരികയുമാണ്. ' വളരുന്ന കേരളം വളർത്തിയവർക്ക്ആദരം ' എന്ന പേരിൽ 14 ജില്ലകളിൽ വയോജനങ്ങളെ ആദരിക്കുകയും അവർക്ക്മാനസികോല്ലാസം പകരുന്ന നിരവധി പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി സാമൂഹ്യനീതിവകുപ്പിന് സംഘടിപ്പിക്കുവാൻ കഴിഞ്ഞു. കൂടാതെ പകൽ സമയങ്ങളിൽ വീടുകളിൽഒറ്റപ്പെട്ടുപോകുന്ന വയോജനങ്ങൾക്ക് ആശ്വാസം പകരുവാനായി പകൽവീട് എന്നപദ്ധതിക്ക് രൂപം നൽകിയതായും മന്ത്രി പറഞ്ഞു. കേരളത്തിലെ ആരോഗ്യ സാമൂഹ്യനീതിവകുപ്പ് നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾക്ക് കിട്ടിയ അംഗീകാരമാണ് ഈഅവാർഡ് എന്നും മന്ത്രി കൂട്ടിച്ചേർത്തു.