കേരളത്തിലെ IT ജീവനക്കാരിൽ നിന്നും ഹ്രസ്വചിത്രങ്ങൾ ക്ഷണിച്ച പ്രതിധ്വനിയുടെ 'ക്വിസ' ചലച്ചിത്രമേളയിൽ, 32 തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ സ്‌ക്രീനിങ് 2016 ഡിസംബർ 3ന് ടെക്നൊപ്പാർക്കിലെ ട്രാവൻകൂർ ഹാളിൽ നടന്നു. സ്‌ക്രീനിങ്ങിനു ശേഷം ജൂറി ചെയർമാൻ പ്രശസ്ത ചലച്ചിത്ര നിരൂപകൻ എം എഫ് തോമസ് അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു. പ്രമുഖ ചലച്ചിത്ര സംവിധായകരായ സനൽകുമാർ ശശിധരൻ , ശ്രീബാല കെ. മേനോൻ എന്നിവരും ജൂറിയിൽ അംഗങ്ങൾ ആയിരുന്നു.

2016 ഡിസംബർ 8 നു വൈകുന്നേരം 6 മണിക്ക് ടെക്നോപാർക്കിൽ വച്ച് മലയാളത്തിലെ പ്രശസ്ത സംവിധായകൻ ജയരാജ് വിജയികൾക്ക് അവാർഡ് ദാനം നിർവഹിക്കും. അന്നേ ദിവസം ഫെസ്റ്റിവലിൽ അവാർഡ് ലഭിച്ച ചിത്രങ്ങളോടൊപ്പം സിദ്ധാർഥ് ശിവയുടെ 'ചതുരം' കേരളത്തിൽ ആദ്യമായി പ്രദർശിപ്പിക്കുന്നതാണ്. ടെക്നോപാർക്ക് സി ഇ ഒ ഋഷികേശ് നായർ , ജൂറി ചെയർ മാൻ എം എഫ് തോമസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും

പ്രതിധ്വനി ക്വിസ ഫിലിം ഫെസ്റ്റിവൽ അവാർഡ് ജേതാക്കൾ
മികച്ച ചിത്രം - ''കോൺഷ്യൻസ് 2 - ആണും പെണ്ണും ' സംവിധാനം വിഷ്ണുലാൽ സുധ (എൻവെസ്റ്റ്‌നെറ്റ് ടെക്‌നോപാർക് )
മികച്ച രണ്ടാമത്തെ ചിത്രം - 'പാമ്പും കോണീം ' സംവിധാനം മുഹമ്മദ് സോഹൽ (ടി സി എസ് ,ഇൻഫോപാർക്ക് )
മികച്ച സംവിധായകൻ - വിഷ്ണുലാൽ സുധ (എൻവെസ്റ്റ്‌നെറ്റ് ,ടെക്നോപാർക്ക് ) സിനിമ ' കോൺഷ്യൻസ് 2 -ആണും പെണ്ണും '
മികച്ച തിരക്കഥ - മഹേഷ് ഹരിദാസ് (ക്വസ്റ്റ് ഗ്ലോബൽ , ടെക്നോപാർക്ക് ) സിനിമ 'പാമ്പും കോണീം '

മികച്ച അഭിനേതാക്കൾ
രാഹുൽ - സിനിമ 'ബാപ്പ ' സംവിധാനം കൃഷ്ണദാസ് ( എൻവെസ്റ്റ്‌നെറ്റ് ടെക്നോപാർക്ക് )ഷിൻസ് - സിനിമ '100 ' സംവിധാനം ലിൻസ് ആന്റണി (യു എസ് ടി ഗ്ലോബൽ, ടെക്നോപാർക്ക്)സജിത്ത് ജോസഫ് - സിനിമ '1810 ' സംവിധാനം അബിൻ ഫിലിപ്പ് (അലൈൻസ്, ടെക്നോപാർക്ക് )

ജൂറി പ്രത്യേക പരാമർശം നേടിയ ചിത്രങ്ങൾ
'ട്രോൾ ലൈഫ് ' സംവിധാനം രാഹുൽ റിജി നായർ (ടി സി എസ്, ഇൻഫോപാർക്ക്)'1810 ' സംവിധാനം അബിൻ ഫിലിപ്പ് (അലൈൻസ്, ടെക്നോപാർക്ക് )മറ്റൊരു കഥ ' സംവിധാനം മൃദുൽ ജോർജ് (വിഷ്വൽ ഐ ക്യു , ഇൻഫോപാർക്ക് )ഇമ്മിണി ബല്യ ബോംബ് കഥ ' സംവിധാനം ജോഫിൻ വർഗീസ് (യു എസ് ടി ഗ്ലോബൽ ടെക്നോപാർക്ക് )
'F .A .Q - Frequently Asked Questions' സംവിധാനം വിഷ്ണു സോമൻ (അലൈൻസ് ടെക്നോപാർക്ക് )

മുൻ വർഷങ്ങളിൽ ഇത് ടെക്നോപാർക്കിലെ ഐ ടി ജീവനക്കാർക്ക് മാത്രമായുള്ള മേളയായിരുന്നു എങ്കിൽ ഇത്തവണ ടെക്നോപാർക്കിലെയും ഇൻഫോപാർക്കിലേയും ഉൾപ്പെടെ കേരളത്തിലെ വിവിധ IT സ്ഥാപനങ്ങളിൽ നിന്നുമുള്ള ഐ ടി ജീവനക്കാർ ക്വിസ ചലച്ചിത്രമേളയിൽ പങ്കെടുത്തു.

എല്ലാ ഐ ടി ജീവനക്കാരെയും ചലച്ചിത്ര പ്രേമികളെയും ഡിസംബർ 8 ന് ടെക്നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ നടക്കുന്ന അവാർഡ് ദാന ചടങ്ങിലേക്ക് ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടന ആയ പ്രതിധ്വനി സഹർഷം സ്വാഗതം ചെയ്യുന്നു.