- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഇന്ത്യൻ അമേരിക്കൻ പത്മാ വിശ്വനാഥന് 2017 ലെ സാഹിത്യ പുരസ്കാരം
അർക്കൻസാസ്: ഇന്ത്യൻ അമേരിക്കൻ നോവലിസ്റ്റും, തിരക്കഥാകൃത്തുമായ പത്മ വിശ്വനാഥന് 2017 പോർട്ടർഫണ്ട് സാഹിത്യ പുരസ്‌ക്കാരം ലഭിച്ചു. അർക്കൻസാ സംസ്ഥാനത്ത് ഏറ്റവും ഉയർന്ന സാഹിത്യ പുരസ്‌ക്കാരമാണിത്. രണ്ടായിരം ഡോളറാണ് സമ്മാനതുക. കാനഡയിൽ ജനിച്ച പത്മ വിശ്വനാഥൻ ഇപ്പോൾ യൂണിവേഴ്സിറ്റി ഓഫ് അർക്കൻസാസിലെ ക്രിയേറ്റീവ് ആൻഡ് ട്രാൻസലേഷൻ പ്രൊഫസറാണ്. പത്മയുടെ ദി ടോസ് ഓഫ് ലെമൺ (The Toss Of Lemon) എട്ടു രാജ്യങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൂന്നു രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞതും ഇതാണ്. ദി എവർ ആഫ്റ്റർ ഓഫ് ആഷ്വിൻ റാവു (The Ever After Of Ashwin Rao) എന്ന നോവൽ കാനഡ, അമേരിക്ക, ഇന്ത്യ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2006 ബോസ്റ്റൺ റിവ്യൂ ഷോർട്ട് സ്റ്റോറി മത്സരത്തിൽ പത്മയുടെ ട്രാൻസിറ്ററി സിറ്റീസ് (Transitory Cities) അവാർഡിനർഹമായിട്ടുണ്ട്. ഹൗസ് ഓഫ് സേക്രഡ് കൗസ് (House of Sacred Cows) എന്ന നാടകവും പ്രസിദ്ധമാണ്. ഒക്ടോബർ 26 അർക്കൻസാസ് ലിറ്റിൽ റോക്കിൽ നടക്കുന്ന ചടങ്ങിൽ പത്മക്ക് അവാർഡ് സമ്മാ
അർക്കൻസാസ്: ഇന്ത്യൻ അമേരിക്കൻ നോവലിസ്റ്റും, തിരക്കഥാകൃത്തുമായ പത്മ വിശ്വനാഥന് 2017 പോർട്ടർഫണ്ട് സാഹിത്യ പുരസ്‌ക്കാരം ലഭിച്ചു. അർക്കൻസാ സംസ്ഥാനത്ത് ഏറ്റവും ഉയർന്ന സാഹിത്യ പുരസ്‌ക്കാരമാണിത്. രണ്ടായിരം ഡോളറാണ് സമ്മാനതുക.
കാനഡയിൽ ജനിച്ച പത്മ വിശ്വനാഥൻ ഇപ്പോൾ യൂണിവേഴ്സിറ്റി ഓഫ് അർക്കൻസാസിലെ ക്രിയേറ്റീവ് ആൻഡ് ട്രാൻസലേഷൻ പ്രൊഫസറാണ്. പത്മയുടെ ദി ടോസ് ഓഫ് ലെമൺ (The Toss Of Lemon) എട്ടു രാജ്യങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൂന്നു രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞതും ഇതാണ്. ദി എവർ ആഫ്റ്റർ ഓഫ് ആഷ്വിൻ റാവു (The Ever After Of Ashwin Rao) എന്ന നോവൽ കാനഡ, അമേരിക്ക, ഇന്ത്യ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2006 ബോസ്റ്റൺ റിവ്യൂ ഷോർട്ട് സ്റ്റോറി മത്സരത്തിൽ പത്മയുടെ ട്രാൻസിറ്ററി സിറ്റീസ് (Transitory Cities) അവാർഡിനർഹമായിട്ടുണ്ട്. ഹൗസ് ഓഫ് സേക്രഡ് കൗസ് (House of Sacred Cows) എന്ന നാടകവും പ്രസിദ്ധമാണ്. ഒക്ടോബർ 26 അർക്കൻസാസ് ലിറ്റിൽ റോക്കിൽ നടക്കുന്ന ചടങ്ങിൽ പത്മക്ക് അവാർഡ് സമ്മാനിക്കും