- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോസ് കൈലാത്ത് ഫൗണ്ടേഷൻ ഏർപ്പെടുത്തിയിരിക്കുന്ന പ്രഥമ സമഗ്രശ്രേഷ്ഠ പുരസ്‌കാരം ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യന്
ആലപ്പുഴ: സാമൂഹ്യ സാമുദായിക കാർഷിക രംഗത്ത് നിസ്തുല സംഭാവനകൾ നൽകുന്നവർക്ക് പ്രമുഖ സാമുദായിക സാമൂഹ്യ പ്രവർത്തകനായിരുന്ന ജോസ് കൈലാത്തിന്റെ സ്മരണയ്ക്കായി ജോസ് കൈലാത്ത് ഫൗണ്ടേഷൻ ഏർപ്പെടുത്തിയിരിക്കുന്ന പ്രഥമ സമഗ്രശ്രേഷ്ഠ പുരസ്‌കാരം ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യന് നൽകുന്നു. 25,001 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരമെന്ന് ട്രസ്റ്റ് രക്ഷാധികാരി കുട്ടനാട് വികസനസമിതി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.തോമസ് പീലിയാനിക്കൽ അറിയിച്ചു. കത്തോലിക്കാസഭ ആഗോളതലത്തിൽ സ്തുത്യർഹമായ സഭാപ്രവർത്തനങ്ങൾക്കായി അല്മായർക്കു നൽകുന്ന ഏറ്റവും ഉന്നത അംഗീകാരമായ ഷെവലിയർ പദവി 2013 ഡിസംബർ 3ന് അഭിവന്ദ്യ ഫ്രാൻസീസ് മാർപാപ്പയിൽ നിന്ന് ലഭിച്ച വി സി.സെബാസ്റ്റ്യൻ സീറോ മലബാർ സഭയുടെ പ്രഥമ അല്മായ കമ്മീഷൻ സെക്രട്ടറിയായി 7 വർഷക്കാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇക്കാലയളവിൽ അന്തർദ്ദേശീയതലത്തിൽ സഭയുടെ അല്മായ പ്രവർത്തനങ്ങൾക്ക് പുത്തൻ ഉണർവ്വും ഏകീകരണവുമുണ്ടായി. സ്വതന്ത്ര കർഷകപ്രസ്ഥാനമായ ഇന്ത്യൻ ഫാർമേഴ്സ് മൂവ്മെന്റിന്റെ (ഇൻഫാം) ദേശീയ സെക്രട്ടറി ജനറലായി
ആലപ്പുഴ: സാമൂഹ്യ സാമുദായിക കാർഷിക രംഗത്ത് നിസ്തുല സംഭാവനകൾ നൽകുന്നവർക്ക് പ്രമുഖ സാമുദായിക സാമൂഹ്യ പ്രവർത്തകനായിരുന്ന ജോസ് കൈലാത്തിന്റെ സ്മരണയ്ക്കായി ജോസ് കൈലാത്ത് ഫൗണ്ടേഷൻ ഏർപ്പെടുത്തിയിരിക്കുന്ന പ്രഥമ സമഗ്രശ്രേഷ്ഠ പുരസ്‌കാരം ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യന് നൽകുന്നു. 25,001 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരമെന്ന് ട്രസ്റ്റ് രക്ഷാധികാരി കുട്ടനാട് വികസനസമിതി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.തോമസ് പീലിയാനിക്കൽ അറിയിച്ചു.
കത്തോലിക്കാസഭ ആഗോളതലത്തിൽ സ്തുത്യർഹമായ സഭാപ്രവർത്തനങ്ങൾക്കായി അല്മായർക്കു നൽകുന്ന ഏറ്റവും ഉന്നത അംഗീകാരമായ ഷെവലിയർ പദവി 2013 ഡിസംബർ 3ന് അഭിവന്ദ്യ ഫ്രാൻസീസ് മാർപാപ്പയിൽ നിന്ന് ലഭിച്ച വി സി.സെബാസ്റ്റ്യൻ സീറോ മലബാർ സഭയുടെ പ്രഥമ അല്മായ കമ്മീഷൻ സെക്രട്ടറിയായി 7 വർഷക്കാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇക്കാലയളവിൽ അന്തർദ്ദേശീയതലത്തിൽ സഭയുടെ അല്മായ പ്രവർത്തനങ്ങൾക്ക് പുത്തൻ ഉണർവ്വും ഏകീകരണവുമുണ്ടായി.
സ്വതന്ത്ര കർഷകപ്രസ്ഥാനമായ ഇന്ത്യൻ ഫാർമേഴ്സ് മൂവ്മെന്റിന്റെ (ഇൻഫാം) ദേശീയ സെക്രട്ടറി ജനറലായി സെബാസ്റ്റ്യൻ നടത്തുന്ന കാർഷികമേഖലയിലെ ഇടപെടലുകൾ പ്രശംസനീയമാണ്. രാജ്യാന്തര കാർഷിക പ്രശ്നങ്ങളേയും കരാറുകളേയും കുറിച്ചും ആഗോള കാർഷിക മുന്നേറ്റങ്ങളെക്കുറിച്ചും വിവിധ മാധ്യമങ്ങളിലൂടെ സെബാസ്റ്റ്യൻ പങ്കുവെയ്ക്കുന്ന പുത്തൻ അറിവുകളും കർഷക നിലപാടുകളും നേതൃത്വം നൽകിക്കൊണ്ടിരിക്കുന്ന കാർഷിക മുന്നേറ്റങ്ങളും ഏറെ ശ്രദ്ധേയങ്ങളും കാർഷികമേഖലയ്ക്ക് പുത്തൻ ഉണർവ്വേകുന്നതുമാണെന്ന് പുരസ്‌കാരനിർണ്ണയസമിതി വിലയിരുത്തി.
ഇന്ത്യൻ ക്രിസ്ത്യൻ കമ്യൂണിറ്റി ദേശീയ സെക്രട്ടറി ജനറൽ, രാഷ്ട്രദീപിക, അമൽജ്യോതി എഞ്ചിനീയറിങ് കോളജ് (കാഞ്ഞിരപ്പള്ളി), മരിയൻ ഓട്ടോണമസ് കോളജ് (കുട്ടിക്കാനം) തുടങ്ങി ഒട്ടനവധി സ്ഥാപനങ്ങളുടെ ഡയറക്ടർ ബോർഡംഗം, ക്രൈസ്തവ പ്രസിദ്ധീകരണമായ ലെയ്റ്റി വോയ്സിന്റെ ചീഫ് എഡിറ്റർ, പ്രമുഖനായ മാനേജ്മെന്റ് കൺസൾട്ടന്റ് എന്നീ നിലകളിലും സെബാസ്റ്റ്യൻ പ്രവർത്തിക്കുന്നു.
19-ാം തീയതി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 4ന് കുട്ടനാട് വികസനസമിതി ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ പുരസ്‌കാരം സമർപ്പിക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ ഔസേപ്പച്ചൻ ചെറുകാട്, വൈസ് ചെയർമാന്മാരായ നൈനാൻ തോമസ് മുളപ്പാന്മഠം, ജിജി പേരകശേരി, വർഗീസ് മാത്യു നെല്ലിക്കൽ, ബിനു കുര്യാക്കോസ് വള്ളൂർവാക്കൽ, കൺവീനർ തോമാച്ചൻ വടുതലതേവലക്കാട് എന്നിവർ അറിയിച്ചു.