- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
മാധ്യമ അവാർഡ് ജിൻസ്‌മോൻ ഏറ്റുവാങ്ങി
ന്യൂയോർക്ക്: മാധ്യമ അവാർഡുകൾ നിസ്വാർത്ഥ മാധ്യമ പ്രവർത്തനത്തിനുള്ള വലിയ അംഗീകാരം എന്ന് ന്യൂയോർക്കിലെ പ്രശസ്ത മാധ്യമ പ്രവർത്തകനും ജയ്ഹിന്ദ് വാർത്ത ന്യൂസ്‌പേപ്പറിന്റെ പ്രസാധകനും ചീഫ് എഡിറ്ററുമായ ജിൻസ്‌മോൻ സഖറിയ. ന്യൂയോർക്കിലെ പ്രമുഖ സംഘടനയായ ഇന്ത്യൻ അമേരിക്കൻ കേരള കൾച്ചറൽ ആൻഡ് സിവിക് സെന്ററിന്റെ സിൽവർ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഫ്‌ളഷിംഗിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ അമേരിക്കയിലെ ഇന്ത്യൻ വംശജരിൽ നിന്നും പ്രശസ്ത മാധ്യമ പ്രവർത്തകനുള്ള 2017 ലെ മാധ്യമ അവാർഡ് ലഭിച്ചതിനു ശേഷം ജിൻസ്‌മോൻ വ്യക്തമാക്കി. ഇത്തരം അവാർഡുകളും അംഗീകാരങ്ങളും കൂടുതൽ കരുത്തോടെ മാധ്യമ പ്രവർത്തനം കാഴ്ചവയ്ക്കാൻ ഊർജ്ജം പകർന്നു നൽകന്നുവെന്ന് മാധ്യമ പ്രവർത്തകരുടെ ഉന്നമനത്തിനായി സ്ഥാപിക്കപ്പെട്ട ഇൻഡോ അമേരിക്കൻ പ്രസ്സ് ക്ലബ്ബിന്റെ സ്ഥാപക ചെയർമാനും ബോർഡ് ഓഫ് ട്രസ്റ്റി ഡയറക്ടറും കൂടിയായ അദ്ദേഹം പറഞ്ഞു. നുറു കണക്കിന് പേരുടെ സാന്നിദ്ധ്യത്തിൽ ഫ്‌ളഷിംഗിലെ വേൾഡ്‌സ് മറീന റസ്റ്റോറന്റ് ബാങ്ക്വറ്റ് ഹാളിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ ഇന്ത്യൻ കോൺസുൽ ജന
ന്യൂയോർക്ക്: മാധ്യമ അവാർഡുകൾ നിസ്വാർത്ഥ മാധ്യമ പ്രവർത്തനത്തിനുള്ള വലിയ അംഗീകാരം എന്ന് ന്യൂയോർക്കിലെ പ്രശസ്ത മാധ്യമ പ്രവർത്തകനും ജയ്ഹിന്ദ് വാർത്ത ന്യൂസ്‌പേപ്പറിന്റെ പ്രസാധകനും ചീഫ് എഡിറ്ററുമായ ജിൻസ്‌മോൻ സഖറിയ. ന്യൂയോർക്കിലെ പ്രമുഖ സംഘടനയായ ഇന്ത്യൻ അമേരിക്കൻ കേരള കൾച്ചറൽ ആൻഡ് സിവിക് സെന്ററിന്റെ സിൽവർ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഫ്‌ളഷിംഗിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ അമേരിക്കയിലെ ഇന്ത്യൻ വംശജരിൽ നിന്നും പ്രശസ്ത മാധ്യമ പ്രവർത്തകനുള്ള 2017 ലെ മാധ്യമ അവാർഡ് ലഭിച്ചതിനു ശേഷം ജിൻസ്‌മോൻ വ്യക്തമാക്കി. ഇത്തരം അവാർഡുകളും അംഗീകാരങ്ങളും കൂടുതൽ കരുത്തോടെ മാധ്യമ പ്രവർത്തനം കാഴ്ചവയ്ക്കാൻ
ഊർജ്ജം പകർന്നു നൽകന്നുവെന്ന് മാധ്യമ പ്രവർത്തകരുടെ ഉന്നമനത്തിനായി സ്ഥാപിക്കപ്പെട്ട ഇൻഡോ അമേരിക്കൻ പ്രസ്സ് ക്ലബ്ബിന്റെ സ്ഥാപക ചെയർമാനും ബോർഡ് ഓഫ് ട്രസ്റ്റി ഡയറക്ടറും കൂടിയായ അദ്ദേഹം പറഞ്ഞു.
നുറു കണക്കിന് പേരുടെ സാന്നിദ്ധ്യത്തിൽ ഫ്‌ളഷിംഗിലെ വേൾഡ്‌സ് മറീന റസ്റ്റോറന്റ് ബാങ്ക്വറ്റ് ഹാളിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ ഇന്ത്യൻ കോൺസുൽ ജനറൽ സന്ദീപ് ചക്രവർത്തി, യു. എസ്. കോൺഗ്രസ്‌വുമൻ പ്രമീള ജയ്പാൽ എന്നിവർ മുഖ്യാതഥികളായിരുന്നു. വിവിധ തുറകളിൽ പ്രശസ്ത സേവനം കാഴ്ചവച്ച ആറ് വ്യക്തികൾക്ക് അവാർഡ് വിതരണം നടത്തിയ ചടങ്ങിൽ കേരള കൾച്ചറൽ സെന്റർ പ്രസിഡന്റ് തമ്പി തലപ്പള്ളിൽ അദ്ധ്യക്ഷനായി. എക്‌സിക്യൂട്ടീവ് ഡയറക്ടർ ഇ. എം. സ്റ്റീഫൻ, ബോർഡ് ഓഫ് ട്രസ്റ്റി അംഗം ഡോ. തോമസ് എബ്രഹാം, ഡയറക്ടർ ബോർഡ് അംഗം രാജു തോമസ് എന്നിവരും മറ്റ് പ്രമുഖരും ചടങ്ങിൽ സംസാരിച്ചു.