മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് (ഐ വൈ സി സി )ബഹ്റൈൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 'വേൾഡ് ഹാർട്ട് ഡേ 'ദിനമായ 29ന് വിപുലമായ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു.

സെപ്റ്റംബർ 29,30(വെള്ളി,ശനി) ദിവസങ്ങളിലായി ബഹ്റൈനിലെ വിവിധ ഏരിയകളിൽ ബോധവത്കരണ ക്യാമ്പയിനുകൾ നടത്തും. പ്രവാസികളുടെ ഇടയിൽ വർദ്ധിച്ച് വരുന്ന ഹൃദയ രോഗങ്ങളെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുക, ഹൃദയ സംബന്ധമായ അസുഖങ്ങങ്ങൾ ഉണ്ടാകാതെ പ്രവാസികൾ എടുക്കേണ്ട മുൻ കരുതലുകളെക്കുറിച്ച് ആളുകളിൽ അവബോധം ഉണ്ടാക്കുക, ഭക്ഷണക്രമങ്ങളും വ്യായാമ ക്രമങ്ങളെയും കുറിച്ച് പ്രവാസികളെ ബോധവാന്മാരാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഐ വൈ സി സി യുടെ ഒൻപത് ഏരിയ കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ കിംസ് മെഡിക്കൽ സെന്ററുമായി സഹകരിച്ച് ക്യാമ്പയിനുകൾ സംഘടിപ്പിക്കുന്നത്.

ഏരിയ കമ്മറ്റികളുടെ നേതൃത്വത്തിൽ ബഹ്‌റിന്റെ വിവിധ ഭാഗങ്ങളിലായി കാമ്പയിനുകൾ ഒരേ സമയം നടത്തുമ്പോൾ കൂടുതലായി സാധാരണക്കാരായ പ്രവാസികളുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലുവാനും എല്ലാവർക്കും ഉപകാരപ്പെടുന്ന രീതിയിൽ പരിപാടി  സംഘടിപ്പിക്കുവാനും സാധിക്കുമെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു. റിഫാ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ  29 ന് ബിഡി എഫ് ഹോസ്പിറ്റലിൽ വെച്ച് രക്തദാന ക്യാമ്പ് ലോക ഹൃദയ ദിനത്തിന്റെ ഭാഗമായി നടത്തപ്പെടും. രാവിലെ 9 മണിക്കാരംഭിക്കുന്ന ക്യാമ്പയിൽ 11 മണിക്ക് അവസാനിക്കും