- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇ-മാലിന്യം: ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു
തിരുവനന്തപുരം, : സാങ്കേതിക രംഗത്ത് ധൃതഗതിയിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന മുന്നേറ്റങ്ങൾ മൂലം പുറന്തള്ളപ്പെടുന്ന ഇലക്ട്രോണിക്ക് മാലിന്യങ്ങൾ ( ഇ-മാലിന്യങ്ങൾ) വികസ്വര രാഷ്ടങ്ങൾക്ക് മേൽ കടുത്ത സമ്മർദമാണ് ചെലുത്തിക്കൊണ്ടിരിക്കുന്നത്. ദിവസം ചെല്ലുന്തോറും പഴയതായിക്കൊണ്ടിരിക്കുന്ന സാങ്കേതികത്വങ്ങളും, ഉത്പാദനരംഗത്തുള്ളവരുടെ നിരുത്തരവാദപരമായ സമീപനവും ഇ- മാലിന്യ സംസ്‌കരണത്തിന് കടുത്ത വെല്ലുവിളികൾ ഉയർത്തിയിട്ടുണ്ട് എന്ന് എനർജി മാനേജ്മെന്റ് സെന്റർ ഡയറക്ടർ കെ എം ധരേശൻ ഉണ്ണിത്താൻ അഭിപ്രായപ്പെട്ടു. കേരളത്തിൽ സി എഫ് എൽ, ഫ്‌ളൂറസെന്റ് ബൾബുകളുടെ ഉപഭോഗത്തിന് വിരാമമിട്ട് എൽ ഇ ഡി ലൈറ്റുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി 2020 ആകുമ്പോഴേയ്ക്കും ദോഷകരമായ ഇ-മാലിന്യങ്ങളും വൈദ്യുതി ഉപഭോഗവും ഗണ്യമായ രീതിയിൽത്തന്നെ കുറച്ചു കൊണ്ടുവരാൻ സാധിക്കുമെന്നും ധരേശൻ ഉണ്ണിത്താൻ പറഞ്ഞു. സെന്റർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ) യുടെ ആഭിമുഖ്യത്തിൽ ഇന്ന് തിരുവനന്തപുരം നഗരസഭാ പരിധിയിലെ തിരഞ്ഞെടുത്ത 3
തിരുവനന്തപുരം, : സാങ്കേതിക രംഗത്ത് ധൃതഗതിയിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന മുന്നേറ്റങ്ങൾ മൂലം പുറന്തള്ളപ്പെടുന്ന ഇലക്ട്രോണിക്ക് മാലിന്യങ്ങൾ ( ഇ-മാലിന്യങ്ങൾ) വികസ്വര രാഷ്ടങ്ങൾക്ക് മേൽ കടുത്ത സമ്മർദമാണ് ചെലുത്തിക്കൊണ്ടിരിക്കുന്നത്. ദിവസം ചെല്ലുന്തോറും പഴയതായിക്കൊണ്ടിരിക്കുന്ന സാങ്കേതികത്വങ്ങളും, ഉത്പാദനരംഗത്തുള്ളവരുടെ നിരുത്തരവാദപരമായ സമീപനവും ഇ- മാലിന്യ സംസ്‌കരണത്തിന് കടുത്ത വെല്ലുവിളികൾ ഉയർത്തിയിട്ടുണ്ട് എന്ന് എനർജി മാനേജ്മെന്റ് സെന്റർ ഡയറക്ടർ കെ എം ധരേശൻ ഉണ്ണിത്താൻ അഭിപ്രായപ്പെട്ടു.
കേരളത്തിൽ സി എഫ് എൽ, ഫ്‌ളൂറസെന്റ് ബൾബുകളുടെ ഉപഭോഗത്തിന് വിരാമമിട്ട് എൽ ഇ ഡി ലൈറ്റുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി 2020 ആകുമ്പോഴേയ്ക്കും ദോഷകരമായ ഇ-മാലിന്യങ്ങളും വൈദ്യുതി ഉപഭോഗവും ഗണ്യമായ രീതിയിൽത്തന്നെ കുറച്ചു കൊണ്ടുവരാൻ സാധിക്കുമെന്നും ധരേശൻ ഉണ്ണിത്താൻ പറഞ്ഞു.
സെന്റർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ) യുടെ ആഭിമുഖ്യത്തിൽ ഇന്ന് തിരുവനന്തപുരം നഗരസഭാ പരിധിയിലെ തിരഞ്ഞെടുത്ത 30 വിദ്യാലയങ്ങളിൽ നിന്നുള്ള അദ്ധ്യാപകർക്കായി സംഘടിപ്പിച്ച ഇ-മാലിന്യം സംബന്ധിച്ചുള്ള ഐ സി ടി അധിഷ്ഠിത ബോധവത്കരണ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്‌നോളജി ആൻഡ് എൻവയോൺമെന്റ് (കെ എസ് സി എസ് ടി ഇ), നാഷണൽ ഗ്രീൻ കോർ (എൻ ജി സി) എന്നിവരുടെ സഹകരണത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത്.
കെ എസ് സി എസ് ടി കോസ്റ്റൽ ആൻഡ് എൻവയോൺമെന്റ്റ് വിഭാഗം തലവനും മുതിർന്ന ശാസ്ത്രജ്ഞനുമായ ഡോ. കമലാക്ഷൻ കോക്കൽ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ബയോ ഡൈവേഴ്‌സിറ്റി ബോർഡ് സീനിയർ പ്രോഗ്രാം ഓഫിസർ ഡോ കെ ജി അജിത് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ ഡബ്ലിയു എ മുൻ ചീഫ് എഞ്ചിനീയർ കെ പി കൃഷ്ണകുമാർ; സിസ്സ എനർജി ആൻഡ് ക്ളീൻ ടെക്നോളജീസ് ഡയറക്ടർ ബി വി സുരേഷ് ബാബു; ഐ സി എ ആർ - സി ടി സി ആർ ഐ മുൻ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ സി എസ് രവീന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.
തുടർന്ന് നടന്ന സാങ്കേതിക സെഷനുകൾ ക്ലീൻ കേരള കമ്പനി ലിമിറ്റഡ് അസിസ്റ്റന്റ് മാനേജരും ഇ-വേസ്റ്റ് സ്റ്റേറ്റ് നോഡൽ ഓഫീസറുമായ എസ് എസ് നാഗേഷ് കുമാർ; ഇ-വേസ്റ്റ് മാനേജ്മന്റ് കൺസൾറ്റന്റ് ജി പ്രമോദ്; കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ പ്രോജക്ട് മാനേജർ ജയകൃഷ്ണൻ കെ എസ്, വി നിഖിലേഷ് പാലിയത്ത്, തണൽ; എന്നിവർ കൈകാര്യം ചെയ്തു