ന്യൂഡൽഹി: കോവിഡ് ബാധിച്ച ഓൾറൗണ്ടർ അക്സർ പട്ടേൽ രോഗം ഭേദമായി ഉടൻ തന്നെ ടീമിനൊപ്പം ചേരുമെന്ന് ഡൽഹി ടീം ഡയറക്ടർ മുസ്തഫ ഗൗസ് അറിയിച്ചു.

അക്സറിന്റെ ക്വാറന്റീൻ കാലാവധി 10 ദിവസം പൂർത്തിയായതിന് പിന്നാലെയാണ് ആരോഗ്യാവസ്ഥയെ സംബന്ധിച്ച വിവരവുമായി ടീം ഡയറക്ടർ രംഗത്തെത്തിയത്. മൂന്നോ നാലോ ദിവസത്തിനുള്ളിൽ നടക്കുന്ന രണ്ട് കോവിഡ് ടെസ്റ്റുകൾ നെഗറ്റീവ് ആയാൽ അദ്ദേഹം ടീമിനൊപ്പം ചേരുമെന്ന് മുസ്തഫ വ്യക്തമാക്കി.

മാർച്ച് 28-ന് ടീമിനൊപ്പം കോവിഡ് നെഗറ്റീവ് ഫലവുമായി ഹോട്ടലിൽ എത്തിയ അക്‌സർ പട്ടേൽ അവിടെവെച്ച് നടത്തിയ രണ്ടാമത്തെ ടെസ്റ്റിൽ കോവിഡ് പോസിറ്റീവാകുകയായിരുന്നു.