- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫുൾ പവർ ഡിജിറ്റൽ സേവിങ്‌സ് അക്കൗണ്ട് അവതരിപ്പിച്ച് ആക്‌സിസ് ബാങ്ക്
കൊച്ചി: അനായാസമായ നാലു ഘട്ടങ്ങളിലൂടെ ഉപഭോക്താക്കൾക്ക് സമ്പൂർണ ഡിജിറ്റൽ സേവിങ്‌സ് അക്കൗണ്ട് തുടങ്ങാനുള്ള സംവിധാനം അവതരിപ്പിച്ച് ആക്‌സിസ് ബാങ്ക്. വീഡിയോ കെവൈസി ഉപയോഗിച്ച് നാല് ലളിതമായ സ്റ്റെപ്പുകളിലൂടെ ഉടൻ തന്നെ ഫുൾ പവർ ഡിജിറ്റൽ സേവിങ്‌സ് അക്കൗണ്ട് ആരംഭിക്കാൻ ഇതുവഴി ഉപഭോക്താക്കൾക്ക് കഴിയും. നിലവിലെ സാഹചര്യത്തിൽ, ബാങ്ക് ശാഖകൾ സന്ദർശിക്കാതെയും കടലാസ് ഇടപാടുകളില്ലാതെയും ബാങ്ക് അക്കൗണ്ട് തുറക്കാനാവുന്നത് ഉപഭോക്താക്കൾക്കും ഏറെ ഗുണകരമാവും. ഡിജിറ്റൽ സേവിങ്‌സ് അക്കൗണ്ട് എടുക്കുന്നവർക്ക് ബാങ്കിന്റെ 250 ലധികം ഒൺലൈൻ സേവനങ്ങളും ലഭ്യമാവും. മാത്രമല്ല, ഇ-ഡെബിറ്റ് കാർഡ് എന്ന പേരിലുള്ള ഒരു വെർച്വൽ ഡെബിറ്റ് കാർഡും അക്കൗണ്ട് തുറന്ന ഉടൻ തന്നെ ഇടപാടുകൾ ആരംഭിക്കാൻ കഴിയുന്ന തരത്തിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കും.
എഫ്ഡി/ആർഡി, എംഎഫ്, ഇൻഷുറൻസ്, ലോൺ/ക്രെഡിറ്റ് കാർഡ്, ബില്ലുകൾ അടയ്ക്കൽ തുടങ്ങിയവ ഉൾപ്പെടെ പരിധിയില്ലാത്ത സേവനങ്ങൾ ലഭ്യമാവും. 999 രൂപ വിലമതിക്കുന്ന ഒരു വർഷത്തെ കോംപ്ലിമെന്ററി ടൈംസ് പ്രൈം അംഗത്വം, ഓൺലൈൻ ഇടപാടുകളിൽ ഒരു ശതമാനം ക്യാഷ്ബാക്ക് തുടങ്ങിയ അധിക ആനുകൂല്യങ്ങൾ ഇ-ഡെബിറ്റ് കാർഡ് വഴിയും ഉപഭോക്താക്കൾക്ക് ലഭിക്കും. ഒടിപി വഴിയുള്ള പരിശോധന, സേവിങ്‌സ് അക്കൗണ്ട് തുറക്കുന്നതിന് ആവശ്യമായ വിശദാംശങ്ങൾ ശേഖരിക്കൽ, പ്രാരംഭ തുക ഉറപ്പാക്കൽ എന്നിവയ്ക്ക് ശേഷം കെവൈസി പൂർത്തിയാക്കുന്നതിന് ബാങ്ക് പ്രതിനിധിയുമായി ഒരു ഹ്രസ്വ വീഡിയോ കോളോടെ ഫുൾ പവർ ഡിജിറ്റൽ സേവിങ്‌സ് അക്കൗണ്ട് തുടങ്ങുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാവും.
ബാങ്കിങ് സേവനങ്ങളിലേക്കുള്ള ഡിജിറ്റൽ പ്രവേശനം കൂടുതൽ നിർണായകമായിട്ടുണ്ടെന്നും, നിലവിലെ സാഹചര്യത്തിൽ കൂടുതൽ സൗകര്യം, ഉപഭോക്താക്കളുടെ ജീവിതത്തിൽ ഞങ്ങൾക്ക് വഹിക്കാവുന്ന പങ്ക് പുനർനിർവചിക്കുകയെന്നതാണ് ഒരു ബാങ്ക് എന്ന നിലയിൽ ഞങ്ങളുടെ ലക്ഷ്യമെന്നും ആക്‌സിസ് ബാങ്ക് ഡിജിറ്റൽ ബാങ്കിങ് ഹെഡ് സമീർ ഷെട്ടി പറഞ്ഞു.

