- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അക്കൗണ്ട് അഗ്രിഗേറ്റർ സംവിധാനം സജീവമാക്കി ആക്‌സിസ് ബാങ്ക്
കൊച്ചി: ഉപഭോക്താക്കൾക്കും സാമ്പത്തിക സ്ഥാപനങ്ങൾക്കും സൗകര്യപ്രദമായ രീതിയിൽ ഉപഭോക്താക്കളുടെ ഡാറ്റ ഡിജിറ്റൽ രീതിയിൽ എളുപ്പത്തിൽ കൈമാറുന്ന അക്കൗണ്ട് അഗ്രഗേറ്റർ സംവിധാനത്തിൽ ആക്‌സിസ് ബാങ്ക് സജീവമാകുന്നു. സാമ്പത്തിക വിവരദായകർ എന്ന രീതിയിലാണ് രാജ്യത്തെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്ക് സജീവമാകുക.
നിയന്ത്രണ സംവിധാനത്തിനു കീഴിലുള്ള വിവിധ സ്ഥാപനങ്ങൾക്കാണ് ഉപഭോക്താക്കളുടെ സാമ്പത്തിക വിവര ഡാറ്റ സമ്മതത്തോടു കൂടി കൈമാറുക. ഇങ്ങനെ അനുമതി നൽകുന്ന വ്യക്തികൾക്കും ചെറുകിട സ്ഥാപനങ്ങൾക്കും അവരുടെ ഡാറ്റ പഴയ രീതിയിലെ ഭൗതീക സമ്പർക്ക കേന്ദ്രങ്ങളില്ലാതെ തന്നെ തൽസമയം സുരക്ഷിതമായി നിയന്ത്രണ സംവിധാനങ്ങൾക്കു കീഴിലുള്ള സ്ഥാപനങ്ങൾക്കു കൈമാറാനാവും. വിവിധ സ്ഥാപനങ്ങളിലുള്ള ഡാറ്റ ഒരുമിച്ചു കാണാനും അതുവഴി കൂടുതൽ മികച്ച രീതിയിൽ തീരുമാനങ്ങൾ എടുക്കാനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാനും സാധിക്കും. ഉപഭോക്താക്കൾക്ക് പ്രത്യേകമായ ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കാൻ ഇതു സാമ്പത്തിക സ്ഥാപനങ്ങളെ സഹായിക്കും.
ഈ സംവിധാനത്തിലേക്കു കടക്കുന്ന ആദ്യ സ്ഥാപനങ്ങളിലൊന്നാണു തങ്ങളെന്ന് ആക്‌സിസ് ബാങ്കിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഡിജിറ്റൽ ബാങ്കിങ് വിഭാഗം മേധാവിയുമായ സമീർ ഷെട്ടി ചൂണ്ടിക്കാട്ടി. വരും വർഷങ്ങളിൽ ബാങ്കിങ് രംഗത്തെ മാറ്റിമറിക്കുന്നതായിരിക്കും ഇത്. ഉപഭോക്താക്കൾക്കു വേണ്ടി നവീനമായ ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കാനും ഇതു സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

