ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി സജിൻ ബാബു സംവിധാനം ചെയ്ത ചിത്രം അയാൾ ശശിയുടെ ഒഫീഷ്യൽ ട്രയിലർ പുറത്തിറങ്ങി. ശ്രീനിവാസന്റെ കരിയറിലെ തന്നെ വ്യത്യസ്ത കഥാപാത്രമാണ് അയാൾ ശശിയിലേതതെന്ന് വരച്ച് കാട്ടുന്നതാണ് ട്രൈലർ.

ശശി എന്ന കേന്ദ്രകഥാപാത്രത്തെയാണ് ചിത്രത്തിൽ ശ്രീനിവാസൻ അവതരിപ്പിക്കുന്നത്.<നിരവധി പുരസ്‌കാരങ്ങൾ നേടിയ അസ്തമയം വരെ(Unto the Dusk) എന്ന ചിത്രത്തിനു ശേഷം സജിൻ ബാബു തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് അയാൾ ശശി. ചിത്രം ഈ ഈ മാസം 19നാണ് തിയേറ്ററുകളിലേക്കെത്തുന്നത്. ട്രൈലർ ഇതിനോടകം തന്നെ അമ്പതിനായിരത്തോളം പേർ കണ്ട് കഴിഞ്ഞിരിക്കുകയാണ്. ശ്രീനിവാസന് പുറമേ കൊച്ചു പ്രേമൻ, മറിമായം ശ്രീകുമാർ, ദിവ്യാ ഗോപിനാഥ്, ജയകൃഷ്ണൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെഅവതരിപ്പിച്ചിരിക്കുന്നത്.

നേരത്തെ പുറത്തിറങ്ങിയ 'നാട്ടുമുക്കിലെ പാട്ടു പന്തലിൽ' എന്ന ചിത്രത്തിലെ ഗാനം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. ശ്രീനിവാസൻ അഭിനയിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് മകൻ വിനീത് ശ്രീനിവാസനാണ്.