- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ് എഫ് ഐ അക്രമരാഷ്ട്രീയം അവസാനിപ്പിക്കണം: ഐ വൈ സി സി ബഹ്റൈൻ
മനാമ: എറണാകുളം മഹാരാജാസ് കോളേജിൽ കെ എസ് യു നേതാക്കളെ അക്രമിച്ച എസ് എഫ് ഐ, ഡി വൈ എഫ് ഐ ഗുണ്ടകളുടെ കിരാത നടപടിയിൽ ഐ വൈ സി സി ദേശീയ കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി. കേരളത്തിലെ ക്യാംപസ്സുകളിൽ രക്തമോഴുക്കി ക്രമസമാധാന നില തകർക്കുവാനുള്ള മാർസിസ്റ്റ് കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഹിഡൻ അജണ്ടയുടെ ഭാഗമാണ്. അക്രമം അവസാനിപ്പിക്കുന്നു എന്ന്

X
മനാമ: എറണാകുളം മഹാരാജാസ് കോളേജിൽ കെ എസ് യു നേതാക്കളെ അക്രമിച്ച എസ് എഫ് ഐ, ഡി വൈ എഫ് ഐ ഗുണ്ടകളുടെ കിരാത നടപടിയിൽ ഐ വൈ സി സി ദേശീയ കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി. കേരളത്തിലെ ക്യാംപസ്സുകളിൽ രക്തമോഴുക്കി ക്രമസമാധാന നില തകർക്കുവാനുള്ള മാർസിസ്റ്റ് കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഹിഡൻ അജണ്ടയുടെ ഭാഗമാണ്.
അക്രമം അവസാനിപ്പിക്കുന്നു എന്ന് വാ തോരാതെ പ്രസംഗിക്കുകയും വാക്കൊന്ന് പ്രവർത്തിയൊന്ന് എന്ന നിലയിലേക്ക് കാര്യങ്ങൾ കൊണ്ടു ചെന്ന് എത്തിക്കുകയും ചെയ്യുകയാണ് സിപിഐ (എം) പോഷക സംഘടനകൾ. കേരളത്തിലെ പല ക്യാമ്പസുകളും ഇന്ന് എസ് എഫ് ഐ ഗുണ്ടകളുടെ ആയുധപ്പുരകളായി മാറികൊണ്ടിരിക്കുകയാണ്. അക്രമികൾക്കെതിരെ ശക്തമായ നടപടി എടുക്കുവാൻ കേരള പൊലീസ് തയാറാകണമെന്നും ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു .
Next Story

