- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐവൈസിസിയുടെ നേതൃത്വത്തിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു; പ്രമുഖ സാമൂഹിക പ്രവർത്തകൻ പി വി രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു
മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ചാരിറ്റി വിംഗിന്റെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സിത്രയിൽ സ്ഥിതി ചെയ്യുന്ന അഹമദ് മുഹമ്മദ് ജാസിം കമ്പിനിയുടെ ലേബർ ക്യാമ്പിൽ വച്ചാണ് ക്യാമ്പ് നടന്നത്. ഷിഫ അൽ ജസീറ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തിയ ക്യാമ്പിൽ ഇ

മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ചാരിറ്റി വിംഗിന്റെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സിത്രയിൽ സ്ഥിതി ചെയ്യുന്ന അഹമദ് മുഹമ്മദ് ജാസിം കമ്പിനിയുടെ ലേബർ ക്യാമ്പിൽ വച്ചാണ് ക്യാമ്പ് നടന്നത്. ഷിഫ അൽ ജസീറ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തിയ ക്യാമ്പിൽ ഇരുന്നൂറോളം വരുന്ന ആളുകളെ ആരോഗ്യ വിദഗ്ദ്ധർ പരിശോധിച്ചു. ബബ്‌റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും കേരളീയസമാജം മുൻ പ്രസിഡന്റ്ുമായ പി വി രാധാകൃഷ്ണപിള്ള ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചെറുകഥാ കൃത്ത് സാമൂഹിക പ്രവർത്തകനുമായ സുരേഷ് പുത്തൻവിള, മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി തോമസ് സൈമൺ എന്നിവർ ക്യാമ്പിന് ആശംസകൾ നേർന്ന് സംസാരിച്ചു.
ഐവൈസിസി ദേശീയ പ്രസിഡന്റ് വിൻസു കൂത്തപ്പള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ അഡൈ്വസറി ബോർഡ് അംഗം ഈപ്പൻ ജോർജ് സ്വാഗതവും ട്രഷർ ബേസിൽ നെല്ലിമറ്റം നന്ദിയും പറഞ്ഞു. ഐസിആർഎഫ് ഭാരവാഹികളായ ജോൺ ഫിലിപ്പ്, അജയ് കൃഷ്ണൻ പിള്ള, ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകരായ ബഷീർ അമ്പലായി, ലതീഷ് ഭരതൻ, ജേക്കബ് തേക്കുതോട്, സിൻസൺ ചാക്കോ പുലിക്കോട്ടിൽ, സനൽകുമാർ, അനീഷ് വർഗീസ്, എബി തോമസ്, യു കെ അനിൽ കുമാർ, ജയശീൽ, റെജി, ജ്യോതിഷ് പണിക്കർ എന്നിവർ ക്യാമ്പ് സന്ദർശിച്ചു. ഷിഫ അൽ ജസീറയിലെ ആരോഗ്യ വിരായ ഡോ: നിജേഷ് മേനോൻ, ഡോ മുഹമ്മദ് ഖലീക് എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീം ആണ് വൈദ്യപരിശോധനക്ക് നേതൃത്വം നൽകിയത്. ഐവൈസിസി ചാരിറ്റി വിങ് കൺവീനർ ജിജോമോൻ മാത്യു, വൈസ് പ്രസിഡന്റ്് ഷബീർ മുക്കൻ, ജോയിന്റ് സെക്രട്ടറി രമേശ് വണ്ടാനം ദേശീയ ഭാരവാഹികളായ ബിജു മലയിൽ, ബിനു പുത്തൻപുരയിൽ, ജയ്‌സൺ മുണ്ടുകോട്ടക്കൽ, ജോജി ജേക്കബ്, കമ്പനി സേഫ്റ്റി ഓഫീസർ മുരളീധരൻ കൊവാത്ത് തുടങ്ങിയവർ നേതൃത്വം നൽകി.



